സന്താരി റിസോർട്ടുകളിൽ, സഞ്ചാരികൾ വെറുതെ താമസിക്കുകയല്ല, അവർ അനുഭവങ്ങൾ ഉൾക്കൊള്ളുകയാണ് ചെയ്യുന്നത്. ഇവിടെ സുസ്ഥിരത അടിസ്ഥാന കാഴ്ചപ്പാടാണ്. പ്രകൃതി സംരക്ഷണം, സമൂഹ ശാക്തീകരണം, രൂപാന്തരമാർന്ന യാത്രാനുഭവങ്ങൾ എന്നിവയിലേക്കുള്ള ദീർഘകാല പ്രതിബദ്ധതയാണ് ഓരോ പ്രവർത്തനത്തിലും പ്രതിഫലിക്കുന്നത്. പരിസ്ഥിതി സൗഹൃദ ഡിസൈൻ, ഉത്തരവാദിത്തപരമായ വിഭവ വിനിയോഗം, പ്രാദേശിക സംസ്കാരവും ഭക്ഷണരീതികളും എല്ലാം പതിറ്റാണ്ടുകളായി സ്ഥിരതയോടെ തുടരുന്ന സമീപനങ്ങളാണ്. തിരക്കേറിയ നഗരജീവിതത്തിൽ നിന്ന് മാറി , ഇന്നത്തെ തലമുറ അവധിക്കാലത്തെ പുതുതായി നിർവചിക്കുകയാണ് — തീർത്തും മന്ദഗതിയിലുള്ള യാത്ര ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു പ്രിയപ്പെട്ട അനുഭവമായി മാറുന്നു.

ഹോസ്പിറ്റാലിറ്റി മേഖലയിൽ മുത്തൂറ്റ് ഗ്രൂപ്പിന്റെ കയ്യൊപ്പാണ് സന്താരി. 25 വർഷങ്ങളായി സുസ്ഥിരതയും സമൂഹ പങ്കാളിത്തവും ആധാരമാക്കി പ്രവർത്തിച്ചുവരുന്നു സന്താരി “സ്ലോ ട്രാവൽ” എന്ന ആശയം പ്രചാരത്തിലാകുന്നതിന് മുമ്പ് തന്നെ, പ്രകൃതിയോടും പ്രാദേശിക സമൂഹങ്ങളോടും ചേർന്ന് പ്രവർത്തിക്കുന്ന മാതൃക സ്വീകരിച്ചാണ് ഈ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായത്. തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറിയുള്ള താമസത്തിനപ്പുറം മികച്ചൊരു അനുഭവമാണ് ഇവിടെ യാത്രികർക്ക് ലഭിക്കുന്നത്.പ്രകൃതി സംരക്ഷണം, പ്രാദേശിക സംസ്കാരത്തിന്റെ പ്രോത്സാഹനം, ഉത്തരവാദിത്വമുള്ള വിഭവ വിനിയോഗം എന്നിവയാണ് സന്തരിയുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനം. ഈ സമീപനം, യാത്രയെ കൂടുതൽ അർത്ഥവത്താക്കുകയും ഓർമ്മകളാൽ സമ്പന്നമാക്കുകയും ചെയ്യുന്നു. കേരളത്തിലും പുറത്തും ഉത്തരവാദിത്വമുള്ള ടൂറിസത്തിന്റെ ഭാവിയെ രൂപപ്പെടുത്തുകയാണ് സന്താരി.
യാന്ത്രികമായ ജീവിതചര്യകളിൽ കുരുങ്ങിക്കിടക്കുന്ന പ്രൊഫഷണലുകൾക്ക് യാത്രകൾ പലപ്പോഴും കണ്ടുതീർക്കേണ്ട സ്ഥലങ്ങളുടെ ഒരു പട്ടിക മാത്രമായി മാറുകയാണ്. ഇത്തരം യാത്രകൾ ശരീരത്തെയും മനസ്സിനെയും ഒരുപോലെ തളർത്തുന്നു. ഇവിടെയാണ് ‘സ്ലോക്കേഷൻ’ എന്ന വിപ്ലവാത്മകമായ കാഴ്ചപ്പാടിന്റെ പ്രസക്തി. കാഴ്ചകളുടെ എണ്ണക്കൂടുതൽ പലപ്പോഴും ഓർമകളുടെ കൂട്ടിലേക്ക് ഒന്നും സംഭാവന ചെയ്യുന്നില്ല. എന്നാൽ അനുഭവങ്ങളുടെ ആഴത്തിന് പ്രാധാന്യം നൽകുന്ന സന്താരിയുടെ ശൈലി, ഓരോ യാത്രയും ആസ്വദിക്കാൻ സഞ്ചാരിയെ പ്രാപ്തനാക്കുന്നു. കേവലം ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കുള്ള മാറ്റമല്ല യാത്രകൾ , മറിച്ച് നാം ഇരിക്കുന്ന ഇടത്തെ ഉൾക്കൊള്ളലാണെന്ന് സന്താരി തെളിയിക്കുന്നു.
” ‘സ്ലോക്കേഷൻ’ എന്ന വ്യത്യസ്ത ആശയം സഞ്ചാരികൾക്കായി അവതരിപ്പിക്കുമ്പോൾ സമൂഹം,സഹകരണം, സംരക്ഷണം എന്നീ മൂന്നു കാര്യങ്ങൾക്കാണ് സന്താരി പ്രാധാന്യം നൽകുന്നത്. സമൂഹം എന്നത് പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുകയും അവരുടെ സാംസ്കാരിക തനിമയെ യാത്രാനുഭവത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു.സഹകരണം എന്നതിലൂടെ സുസ്ഥിരമായ ടൂറിസം ലക്ഷ്യമിട്ട് പ്രാദേശിക സംരംഭങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു. പ്രകൃതിയെയും പ്രാദേശിക ആവാസവ്യവസ്ഥയെയും മാറ്റമില്ലാതെ നിലനിർത്താനുള്ള പ്രതിബദ്ധത ഉറപ്പിക്കുകയാണ് സംരക്ഷണത്തിലൂടെ ചെയ്യുന്നത്.ഈ മൂല്യങ്ങൾ ഓരോ ഭൂപ്രദേശത്തിനനുസരിച്ചും മാറിക്കൊണ്ടിരിക്കുന്നു ” സന്താരി റിസോർട്ട്സ് മാനേജിംഗ് ഡയറക്റ്റർ ജോർജ് എം ജോർജ് പറയുന്നു.

സന്താരി പേൾ, മാരാരിക്കുളം: ശാന്തമായ കടലിനൊപ്പം
തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ബഹളങ്ങളിൽ നിന്ന് മാറി, മാരാരിക്കുളത്തെ നിശബ്ദമായ ഒരു മത്സ്യബന്ധന ഗ്രാമത്തിലാണ് സന്താരി പേൾ ഒരുക്കിയിരിക്കുന്നത്. മാനസികമായ പുനരുജ്ജീവനത്തിന് ഇത്തരം ഗ്രാമീണ പശ്ചാത്തലങ്ങൾ നൽകുന്ന ഊർജ്ജം ചെറുതല്ല. കടൽത്തീരത്തെ ശാന്തതയും ഗ്രാമീണ ജീവിതത്തിന്റെ നൈർമ്മല്യവും ഇവിടെ സ്ലോക്കേഷന്റെ ഭാഗമാകുന്നു.
പുല്ലുമേഞ്ഞ മേൽക്കൂരകളും വിശാലമായ തുറസ്സായ ഇടങ്ങളും പ്രകൃതിയുമായുള്ള സഞ്ചാരികളുടെ അകലം കുറയ്ക്കുന്നു. ഡിജിറ്റൽ ലോകത്തെ നോട്ടിഫിക്കേഷനുകൾക്കോ അലാറം മുഴക്കങ്ങൾക്കോ ഇവിടെ സ്ഥാനമില്ല. പകരം, തിരമാലകളുടെ താളത്തിനൊപ്പമാണ് ഓരോ ദിനവും ഉണരുന്നത്. സ്ക്രീനുകളിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്ന് സ്വന്തം ആന്തരികതയുമായി സംവദിക്കാൻ ഈ അന്തരീക്ഷം അതിഥികളെ പ്രേരിപ്പിക്കുന്നു. സസ്റ്റൈനബിൾ ടൂറിസത്തിന് പ്രാധാന്യം നൽകുന്ന സ്ഥാപനത്തിൽ ഗ്രാമീണ പാതകളിലൂടെയുള്ള സാവധാനത്തിലുള്ള നടത്തം, പ്രാദേശിക രുചികൾ പരിചയപ്പെടുത്തുന്ന വൈവിധ്യമാർന്ന പാചക യാത്രകൾ, ആയുർവേദ ചികിത്സകളിലൂടെയുള്ള ശാരീരിക-മാനസിക സന്തുലിതാവസ്ഥ എന്നിവയെല്ലാം ഇവിടെ ലഭ്യമാക്കുന്നു.
കാർഡമം കൗണ്ടി : കാടിന്റെ പച്ചപ്പിൽ പാർക്കാം
കടൽക്കാറ്റിന്റെ ഈർപ്പത്തിൽ നിന്നും നമ്മെ കാത്തിരിക്കുന്നത് തേക്കടിയിലെ മഞ്ഞുപുതച്ച മലനിരകളാണ്.പെരിയാർ ടൈഗർ റിസർവ്വിനോട് ചേർന്ന് നിൽക്കുന്ന കാർഡമം കൗണ്ടി, മഞ്ഞുപുതച്ച കുന്നുകളും സുഗന്ധവ്യഞ്ജനങ്ങളുടെ ഗന്ധം പേറുന്ന വായുവും കൊണ്ട് സഞ്ചാരിയുടെ ഇന്ദ്രിയങ്ങളെ തൊട്ടുണർത്തുന്നു. നഗരങ്ങളിലെ കർണ്ണകഠോരമായ ശബ്ദകോലാഹലങ്ങൾക്ക് പകരം പക്ഷികളുടെ കളകൂജനവും ഇലകളുടെ മർമ്മരവും , പർവ്വതനിരകൾക്ക് മുകളിലൂടെ ഒഴുകുന്ന കാറ്റും മാത്രമാണ് ഇവിടെയുള്ളത്. മുളങ്കാടുകളുടെയും സുഗന്ധവ്യഞ്ജന തോട്ടങ്ങളുടെയും പശ്ചാത്തലത്തിലുള്ള ഈ വനാന്തരം മനസ്സിനെ ഏകാഗ്രമാക്കാനും ശാന്തമാക്കാനും സഹായിക്കുന്നു.
പരമ്പരാഗത കേരളീയ ആയുർവേദ ചികിത്സകൾ നൽകുന്ന ആയുര എന്ന വെൽനസ് കേന്ദ്രം പ്രധാന പ്രത്യേകതയാണ്. പ്ലാസ്റ്റിക് ഉപയോഗം പൂർണ്ണമായും ഒഴിവാക്കുകയും, ഭക്ഷണത്തിനായി പ്രാദേശിക കൃഷിയിടങ്ങളെ ആശ്രയിക്കുകയും ചെയ്യുന്ന ‘ഫാം-ടു-ടേബിൾ’ രീതിയാണ് ഇവിടെ പിന്തുടരുന്നത്. വനപാതകളിലൂടെയുള്ള നടത്തവും വന്യജീവി ദർശനവും പ്രകൃതിയുടെ ലളിതമായ സൗന്ദര്യത്തെ വീണ്ടെടുക്കാൻ സഹായിക്കുന്നു.
സന്താരി റിവർസ്കേപ്പ്സ്, കാണാം കായൽക്കാഴ്ചകൾ
വനത്തിന്റെ നിശബ്ദതയിൽ നിന്ന് കായൽപ്പരപ്പിന്റെ താളാത്മകമായ ഒഴുക്കിലേക്കാണ് അടുത്ത യാത്ര. ആലപ്പുഴയിലെ കായൽപ്പരപ്പിലൂടെയുള്ള ഹൗസ്ബോട്ട് യാത്ര സ്ലോക്കേഷൻ ദർശനത്തിന് പുതിയൊരു മാനം നൽകുന്നു. ജലത്തിന്റെ ശാന്തമായ പ്രവാഹത്തിനൊപ്പം നീങ്ങുമ്പോൾ നദി ഒരേസമയം വഴിയായും വിരാമമായും മാറുന്ന വിസ്മയമാണ് ഇവിടെ അനുഭവപ്പെടുന്നത്. പൂർണ്ണമായും പ്രാദേശിക സമുദായം നിയന്ത്രിക്കുന്ന ഈ ബോട്ടുകൾ സന്താരിയുടെ ‘കമ്മ്യൂണിറ്റി’ എന്ന മൂല്യത്തെ ഊട്ടിയുറപ്പിക്കുന്നു.

നെൽവയലുകൾ, കായലോരത്തെ മനുഷ്യജീവിതം, ഒഴുകുന്ന ചന്തകൾ എന്നിവയിലൂടെ ബോട്ട് നീങ്ങുമ്പോൾ സമയം നിശ്ചലമാകുന്നതായി തോന്നും. പ്രാദേശികമായ വിഭവങ്ങൾ ആസ്വദിച്ചും, ചെറിയ വള്ളങ്ങളിലൂടെ കൈത്തോടുകൾ കണ്ടും നടത്തുന്ന ഈ യാത്ര തിരക്കുകളിൽ നിന്നുള്ള പൂർണ്ണമായ വിടുതലാണ്. കേരളത്തിന്റെ തനിമയിൽ നിന്ന് ഈ യാത്രാദർശനം ലോകത്തിന്റെ മറ്റൊരു കോണിലുള്ള കോസ്റ്റാറിക്കയിലേക്ക് നീളുന്നു.
സന്താരി റിസോർട്ട് ആൻഡ് സ്പാ, കോസ്റ്റാറിക്ക: ആഗോളതലത്തിലെ സ്ലോക്കേഷൻ അനുഭവം
കേരളത്തിൽ വേരൂന്നിയ സ്ലോക്കേഷൻ എന്ന ചിന്താഗതി, ഭൂമിയുടെ മറുഭാഗമായ കോസ്റ്റാറിക്കയിലെ ഉഷ്ണമേഖലാ വനങ്ങളിലും സന്താരിവിജയകരമായി നടപ്പിലാക്കുന്നു. 40 ഏക്കറിൽ പരന്നുകിടക്കുന്ന ഈ റിസോർട്ട് മഴക്കാടുകൾക്കും വെള്ളച്ചാട്ടങ്ങൾക്കും തോട്ടങ്ങൾക്കും നടുവിലാണ് സന്താരി റിസോർട്ട് ആൻഡ് സ്പാ. കലയും വാസ്തുവിദ്യയും പ്രകൃതിയുമായി അലിഞ്ഞുചേരുന്ന ഇവിടെ വമ്പൻ ശില്പങ്ങളും വിശാലമായ ടെറസ്സുകളും പ്രകൃതിയുടെ ഭംഗി പകർന്നുനൽകുന്നു. താമസം ഒരുക്കിയിരിക്കുന്നത് പരമ്പരാഗതമായ ‘ജലാപ’ ശൈലിയിലുള്ള കുടിലുകളിലാണ്.

സമയമാണ് യഥാർത്ഥ ആഡംബരം
സമയം കയ്യെത്തിപ്പിടിക്കാൻ പായുന്ന ഈ ലോകത്ത് കൂടുതൽ അർത്ഥവത്തായി ചെയ്യുക എന്നതാണ് സ്ലോക്കേഷൻ പകർന്നുനൽകുന്ന പാഠം. സന്താരിയുടെ ഓരോ റിസോർട്ടും സഞ്ചാരിയെ ക്ഷണിക്കുന്നത് സമയത്തിന്റെ ഈ പുതിയ ആഡംബരം അനുഭവിച്ചറിയാനാണ്. സുസ്ഥിരതയിലും പരിസ്ഥിതി സംരക്ഷണത്തിലും ഊന്നിയുള്ള ഈ യാത്രകൾ വെറുമൊരു ഒളിച്ചോട്ടമല്ല, മറിച്ച് പ്രകൃതിയുമായും ലോകവുമായും നാം നടത്തുന്ന ആഴത്തിലുള്ള പുനർബന്ധമാണ്. സമയം തന്നെയാണ് യഥാർത്ഥ ആഡംബരമെന്ന് ഓരോ സന്താരി യാത്രാ അനുഭവവും ഓർമ്മിപ്പിക്കുന്നു.




