ആധുനിക ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ വ്യക്തിഗത ബ്രാൻഡിംഗ് എന്നത് ഒരു വിപണന തന്ത്രം എന്നതിലുപരി ഒരു നിക്ഷേപകന്റെയോ സംരംഭകന്റെയോ ആധികാരികതയുടെ അടയാളമാണ്. ഒരു സാധാരണ പ്രൊഫഷണലിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ സ്വാധീനിക്കുന്ന ഡിജിറ്റൽ ഇൻഫ്ലുവൻസറിലേക്കുള്ള ഏറ്റുമാനൂർ സ്വദേശി അജയ് ശങ്കറിന്റെ വളർച്ച ഇത്തരത്തിലുള്ള ഒരു ദീർഘവീക്ഷണത്തിന്റെ ഫലമാണ്. ഇന്റീരിയർ ഡിസൈനിംഗ് രംഗത്ത് നിലനിന്നിരുന്ന വിവരങ്ങളുടെ അഭാവവും , ഉപഭോക്താക്കൾ നേരിട്ടിരുന്ന ചൂഷണങ്ങളും അദ്ദേഹം കൃത്യമായി തിരിച്ചറിഞ്ഞു. വിദഗ്ധരുടെ ഉപദേശങ്ങൾ സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന ഒരു വിപണിയിൽ, സുതാര്യവും ശാസ്ത്രീയവുമായ അറിവുകൾ നൽകുന്ന ഒരു പ്ലാറ്റ്ഫോമിന്റെ ആവശ്യകത അജയ് മനസ്സിലാക്കി. ഈ തിരിച്ചറിവാണ് അദ്ദേഹത്തെ ഒരു സംരംഭകനായും ഇന്റീരിയർ ഡിസൈനിംഗ് മേഖലയിലെ ഒരു കൺസൾട്ടന്റായും വളർത്തിയത്. തന്റെ കാഴ്ചപ്പാടുകൾ ജനങ്ങളിലെത്തിക്കാൻ അദ്ദേഹം തിരഞ്ഞെടുത്തത് യൂട്യൂബ് എന്ന ആഗോള പ്ലാറ്റ്ഫോമാണ്, അത് അദ്ദേഹത്തിന്റെ വളർച്ചയുടെ നിർണായക ഘടകമായി മാറി.
യൂട്യൂബ് വഴി വളർച്ച
2013 വരെ ഒരു മുൻനിര മാധ്യമസ്ഥാപനത്തിലെ സർക്കുലേഷൻ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു അജയ് ശങ്കർ. എന്നാൽ, മാനസികമായി സന്തോഷം നൽകുന്ന, സ്വന്തം വ്യക്തിത്വം പ്രതിഫലിപ്പിക്കാൻ കഴിയുന്ന ഏതെങ്കിലും മേഖലയിൽ ജോലി നേടുകയോ, സംരംഭകനാകുകയോ ചെയ്യണം എന്ന ആഗ്രഹത്തെ തുടർന്ന് അജയ് ശങ്കർ ജോലി രാജി വയ്ക്കുകയായിരുന്നു. ഭാര്യ പാർവതി പണിക്കർ ഭർത്താവിന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും പൂർണ പിന്തുണ നൽകി. ജോലി രാജിവച്ച ശേഷം പല സ്ഥാപനങ്ങളിലും സെയിൽസ്, മാർക്കറ്റിങ് വിഭാഗങ്ങളിൽ ജോലി നോക്കി. ഒന്നും ശരിയായിയില്ല. സ്വന്തം സംരംഭം എന്ന നിലയ്ക്ക് ചില മാനുഫാച്ചറിംഗ് യൂണിറ്റുകൾ ആരംഭിച്ചു. അതും വിജയിച്ചില്ല. പിന്നീടാണ് ഇന്റീരിയർ ഡിസൈനിംഗുമായി ബന്ധപ്പെട്ട വസ്തുക്കൾ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിന്റെ ഭാഗമാകുന്നത്. തൊഴിൽ രംഗത്ത് അജയ് ആർജിച്ച അറിവുകൾ മറ്റുള്ളവരോട് പങ്കുവയ്ക്കുവാനുള്ള അദ്ദേഹത്തിൻറെ മികവാണ് ജീവിതത്തിലും കരിയറിലും വഴിത്തിരിവായത്.
2019 കാലഘട്ടത്തിൽ കൊറോണ വ്യാപനത്തെ തുടർന്ന് നാടെങ്ങും ലോക്ഡൗണിൽ ആയിരിക്കുമ്പോഴാണ് അജയ് ശങ്കർ തന്റെ യുട്യൂബ് ചാനലായ ഡോ. ഇന്റീരിയറിന് തുടക്കം കുറിക്കുന്നത്. ഒരു സെയിൽസ് പേഴ്സൺ എന്ന നിലയിൽ തനിക്കുള്ള വാക്ചാതുരി തന്റെ ചാനലിലൂടെ അദ്ദേഹം ഇന്റീരിയർ ഡിസൈനിംഗുമായി ബന്ധപ്പെട്ട കണ്ടന്റുകളാക്കി. ലോക്ഡൌൺ കാലയളവിൽ സമയം കളയാനായി തുടങ്ങിയ ശ്രമമായിരുന്നു എങ്കിലും രണ്ടു മാസത്തിനുള്ളിൽ തന്റെ വഴി ഇതാണെന്ന് അജയ് ശങ്കർ മനസിലാക്കി. 2019 നവംബറിൽ തുടക്കമിട്ട ചാനലിന്, 2020 ജനുവരിയിൽ ആദ്യത്തെ സോഷ്യൽ മീഡിയ വരുമാനം എത്തി.
‘പഠനത്തിലൂടെയുള്ള വളർച്ച’ എന്ന സിദ്ധാന്തത്തിൽ വിശ്വസിച്ചുകൊണ്ട്, അദ്ദേഹം ഓരോ വീഡിയോയും അത്യന്തം ചിട്ടയോടും ശാസ്ത്രീയമായ സമീപനത്തോടും കൂടി തയ്യാറാക്കി. ഒരു വീടിന്റെ ഇന്റീരിയർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ മുതൽ മെറ്റീരിയലുകളുടെ ഗുണമേന്മ പരിശോധിക്കുന്ന രീതികൾ വരെ അദ്ദേഹം തന്റെ പ്രേക്ഷകർക്ക് പഠിപ്പിച്ചു നൽകി. കേവലം ഒരു കണ്ടന്റ് ക്രിയേറ്റർ എന്നതിലുപരി ഒരു അധ്യാപകന്റെ റോളിൽ അദ്ദേഹം വിപണിയെ സമീപിച്ചു. ഈ സമീപനം അദ്ദേഹത്തിന് ചുറ്റും അചഞ്ചലമായ വിശ്വാസമുള്ള ഒരു വലിയ സമൂഹത്തെ സൃഷ്ടിച്ചു. വിപണിയിലെ സാധാരണക്കാരായ ഉപഭോക്താക്കൾ അദ്ദേഹത്തെ ഒരു വിശ്വസ്തനായ ഉപദേശകനായി കണ്ടുതുടങ്ങിയതോടെ, ‘ഡോ. ഇന്റീരിയർ’ എന്ന ബ്രാൻഡ് ജനഹൃദയങ്ങളിൽ വേരുറപ്പിച്ചു. ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്വപ്നഭവനം ഒരുക്കുമ്പോൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെയും അജ്ഞതയെയും പരിഹരിക്കുക എന്നതായിരുന്നു അജയ് ശങ്കർ ലക്ഷ്യമിട്ടത്.
ഡോ. ഇന്റീരിയറിന്റെ തത്വശാസ്ത്രം
ഒരു ഹോബിയിസ്റ്റും പ്രൊഫഷണൽ സംരംഭകനും തമ്മിലുള്ള പ്രധാന വ്യത്യാസം അവർ പുലർത്തുന്ന വ്യവസ്ഥാപിതമായ അച്ചടക്കമാണ് എന്ന് തന്റെ പ്രവർത്തന മികവ് കൊണ്ട് തെളിയിച്ച വ്യക്തിയാണ് അജയ് ശങ്കർ. യുട്യൂബ് എന്ന മാധ്യമത്തിനൊപ്പം അജയ് ശങ്കറും വളരുകയായിരുന്നു. ഇന്റീരിയർ ഡിസൈനിംഗ് മേഖലയുമായി ബന്ധപ്പെട്ടു , വീട് പണിയുന്ന ഒരു വ്യക്തിക്കുണ്ടാകുന്ന സകല സംശയങ്ങളും പരിഹരിക്കുന്ന രീതിയിലുള്ള കണ്ടന്റുകളാണ് അജയ് തന്റെ ചാനലിൽ ഒരുക്കിയത്. കമന്റ് ഇടുന്ന ഓരോ വ്യക്തിക്കും മറുപടി നൽകാനും , സംശയങ്ങൾ പരിഹരിക്കാനും അദ്ദേഹം സമയം കണ്ടെത്തി. വിരലിൽ എണ്ണാവുന്ന നിസാരം സംബ്സ്ക്രൈബർമാരിൽ നിന്നും ഒരൊറ്റ വർഷം കൊണ്ട് ലക്ഷക്കണക്കിന് സബ്സ്ക്രൈബർമാരിലേക്ക് അദ്ദേഹം വളർന്നു. സോഷ്യൽ മീഡിയ ഒരു മികച്ച വരുമാന സ്രോതസ്സ് ആയപ്പോഴും സംരംഭകത്വത്തിന്റെ വിവിധ തലങ്ങൾ തേടിപ്പോകുന്ന തിരക്കിലായിരുന്നു അദ്ദേഹം.
കണ്ടന്റ് ക്രിയേറ്ററിൽ നിന്ന് സംരംഭകനിലേക്ക്
സോഷ്യൽ മീഡിയയിലൂടെ സൗജന്യമായി ഇന്റീരിയർ സംബന്ധമായ വിവരങ്ങൾ നൽകുന്ന ഒരു ഉപദേശകനിൽ നിന്ന് ഉന്നത മൂല്യമുള്ള പ്രൊഫഷണൽ കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന ഒരു പ്രമുഖ സംരംഭകനിലേക്കുള്ള അജയ് ശങ്കറിന്റെ വളർച്ച അത്യന്തം തന്ത്രപരമായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങളിലെ ‘ശാസ്ത്രീയമായ സമീപനം’ എടുത്തു പറയേണ്ട ഒന്നാണ്. മൂവായിരത്തിലേറെ ഉപഭോക്താക്കളെ വളരെ ചുരുങ്ങിയ സമയപരിധിക്കുള്ളിലാണ് ഇന്റീരിയർ കൺസൾട്ടേഷൻ വളർന്നത്.
യുട്യൂബ് ചാനൽ വഴി സ്ഥാപനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും പരസ്യങ്ങളും കൊളാബുകളും അജയ് ശങ്കറിനെ തേടിയെത്തിയതോടെ, യുട്യൂബ് ചാനൽ മികസിച്ചൊരു ദിശയിലേക്ക് വളർന്നു. ഒപ്പം വരുമാനവും.
പരമ്പരാഗതമായി പല വിദഗ്ധരും തങ്ങളുടെ അറിവുകൾ ബിസിനസ് രഹസ്യങ്ങളായി സൂക്ഷിക്കാൻ താല്പര്യപ്പെടുമ്പോൾ, അജയ് ശങ്കർ സ്വീകരിച്ചത് ‘സുതാര്യത’ എന്ന നിലപാടാണ്. ഉപഭോക്താക്കൾ എന്ത് ചെയ്യണം എന്നതിനൊപ്പം “എന്തൊക്കെ ചെയ്യാൻ പാടില്ല” എന്നും “ഏതൊക്കെ തെറ്റുകൾ ഒഴിവാക്കണം” എന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഈ തുറന്ന സമീപനം അദ്ദേഹത്തിന് എതിരാളികൾക്ക് പെട്ടെന്ന് തകർക്കാൻ കഴിയാത്ത ഒരു പ്രതിരോധ കവചം നൽകി. അറിവ് നൽകുന്നതിലൂടെ അദ്ദേഹം നേടിയെടുത്ത ഈ വിശ്വാസ്യതയാണ് ഇന്ന് ഡോ. ഇന്റീരിയറിനെ വിപണിയിലെ അനിഷേധ്യമായ ബ്രാൻഡാക്കി മാറ്റിയത്.
ഒന്നല്ല , ഒന്നിലേറെ സംരംഭങ്ങൾ
യുട്യൂബ് ചാനലിൽ നിന്നുള്ള ഡിജിറ്റൽ വരുമാനം ഉറപ്പിക്കുമ്പോഴും തന്റെ കയ്യൊപ്പ് പതിപ്പിക്കാൻ കഴിയുന്ന സംരംഭങ്ങൾക്ക് പിന്നാലെയായിരുന്നു അജയ്. ഡി സോൾ ഡോർസ് ആൻഡ് വിൻഡോസ് എന്ന പേരിൽ വാതിലുകൾക്കും ജനലുകൾക്കുമായുള്ള ഒരു സ്ഥാപനം തുടങ്ങി ഈ രംഗത്തെ തന്റെ ജൈത്ര യാത്രയ്ക്ക് തുടക്കം കുറിച്ച അജയ് ശങ്കർ, ഇന്ന് ഡി എർത്ത് റിയൽറ്റേഴ്സിന്റെയും ബി ഹേ ഹോം ഡീറ്റൈലെഡിന്റെയും ചെയർമാനാണ്.
തന്നെ തേടിയെത്തുന്ന,ഓരോ വ്യക്തിയുടെയും സ്വപ്നഭവനം അങ്ങേയറ്റം മനോഹരമാക്കുക എന്ന സ്വപ്നത്തിന് പിന്നാലെ സഞ്ചരിച്ചെത്തുകയാണ് അജയ് ശങ്കർ. ഭൂമി വാങ്ങുന്നത് മുതൽ, പ്ലാൻ തെരഞ്ഞെടുത്ത്, വീട് നിർമിക്കുന്നതിലും അകത്തളങ്ങൾ ഒരുക്കുന്നതിലുമെല്ലാം അജയ് ശങ്കറും അദ്ദേഹത്തിൻറെ സ്ഥാപനങ്ങളും പൂർണ പിന്തുണ നൽകുന്നു.
വീടൊരുക്കം – വീടില്ലാത്തവർക്ക് ഒരു വീട്
ആയിരക്കണക്കിന് ആളുകളുടെ വീടുകൾ ഒരുക്കി, അതിലൂടെ സ്വന്തം ജീവിതവും സ്വപ്നങ്ങളും ആഡംബരപൂർണമാക്കിയ അജയ് ശങ്കർ ഇന്ന് , വലിയൊരു ലക്ഷ്യം സാക്ഷാത്കരിച്ചതിന്റെ ചാരിതാർഥ്യത്തിലാണ്. ഒരു വ്യക്തിയുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് സ്വന്തമായൊരു വീട്, ആ സ്വപ്നം വിദൂര സ്വപ്നമായി മാത്രം കണ്ടിരുന്ന, ലൈഫ് മിഷൻ പദ്ധതി വഴി പോലും വീട് കിട്ടാതെ പോയ രണ്ട് വ്യക്തികൾക്ക് സൗജന്യമായി വീട് നിർമിച്ചു നൽകുകയാണ് ഡോ. ഇന്റീരിയർ. ഇതിന് നിദാനമായത് ഡോ. ഇന്റീരിയർ എന്ന ചാനലിന്റെ വിജയമാണ്. തന്റെ വീട് നിർമിക്കുന്നതിനായി ഉപയോഗിച്ച ഉന്നത നിലവാരമുള്ള ഉൽപ്പന്നങ്ങൾ തന്നെ ഉപയോഗിച്ചാണ് 700 ചതുരശ്ര അടി വലുപ്പം വരുന്ന വീടുകളുടെ നിർമാണം. ഈ ശ്രേണിയിലെ ആദ്യത്തെ വീടിന് സംപ്രീതം എന്നാണ് പേര് നൽകിയിരിക്കുന്നത്. വീടിന്റെ താക്കോൽദാനം ഇക്കഴിഞ്ഞ മാർച്ച് 25 നു കഴിഞ്ഞു. സമൂഹം തനിക്ക് നൽകിയതിന്റെ ഒരു വിഹിതം സമൂഹത്തിന് മടക്കി നൽകണം എന്ന വലിയ ചിന്തയുടെ ഭാഗമായാണ് അജയ്ശങ്കർ ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
”വീട് സ്വന്തമാക്കുന്നവന്റെ സന്തോഷം, ഉള്ളിലെ സുരക്ഷിതത്വ ബോധം ഇതാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം” അജയ്ശങ്കർ പറയുന്നു.
ഇതാണ് ഡോ. ഇന്റീരിയറിന്റെ വിജയ ഫോർമുല
തന്റെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും തന്റെ കണ്ടും അനുഭവിച്ചും അറിഞ്ഞ ഓരോ സംഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുന്ന വ്യക്തിയാണ്. അജയ് എന്ന സംരംഭകനെ ഡിജിറ്റൽ മേഖയിലെ വളർച്ച നിന്നും മനസിലാക്കേണ്ട 10 പ്രധാന പാഠങ്ങൾ ഇവയാണ്.
- പഠനത്തിന്റെ പ്രാധാന്യം: വിപണിയുടെയും സാങ്കേതിക വിദ്യയുടെയും അടിസ്ഥാനങ്ങൾ മനസ്സിലാക്കാതെ ഒരു പ്രോജക്റ്റിലും ഇറങ്ങിത്തിരിക്കരുത്. ട്രേഡിംഗിലെ ‘ടെക്നിക്കൽ ആൻഡ് ഫണ്ടമെന്റൽ അനാലിസിസ്’ പോലെ ഇന്റീരിയർ ഡിസൈനിംഗിലും മെറ്റീരിയലുകളെ കുറിച്ചും ഡിസൈൻ സ്റ്റാൻഡേർഡുകളെ കുറിച്ചും ആഴത്തിലുള്ള അറിവ് നിർബന്ധമാണ്. പഠനമില്ലാത്ത നിക്ഷേപം എപ്പോഴും അപകടകരമാണ്.
- അന്ധമായ അനുകരണം ഒഴിവാക്കുക: മറ്റൊരാൾ ചെയ്തത് കൊണ്ട് മാത്രം ഒരു സ്റ്റൈലോ അല്ലെങ്കിൽ ഒരു നിക്ഷേപ തന്ത്രമോ അനുകരിക്കരുത്. ഓരോരുത്തരുടെയും സാമ്പത്തിക ശേഷിയും ആവശ്യങ്ങളും വ്യത്യസ്തമാണ്. വിപണിയിലെ ‘ടിപ്സുകൾക്ക്’ പുറകെ പോകാതെ സ്വന്തമായ ഒരു പ്ലാൻ വികസിപ്പിക്കണം.
- വികാര നിയന്ത്രണം : ബിസിനസ് തീരുമാനങ്ങൾ ഭയത്തിന്റെയോ ആവേശം മൂലമുള്ള ആഗ്രഹത്തിന്റെയോ അടിസ്ഥാനത്തിലാകരുത്. വീട് പണിയുമ്പോൾ പലപ്പോഴും ആവേശം മൂലം ബജറ്റ് മറന്നുപോകാൻ സാധ്യതയുണ്ട്. ഇവിടെ വിവേകപൂർണ്ണമായ നിയന്ത്രണം അനിവാര്യമാണ്.
- സ്റ്റോപ്പ് ലോസ്സ് – സുരക്ഷാ കവചം: നഷ്ടങ്ങൾ ഒരു പരിധിക്കപ്പുറം വളരാൻ അനുവദിക്കരുത്. ട്രേഡിംഗിലെ ‘സ്റ്റോപ്പ് ലോസ്സ്’ പോലെ ഓരോ ബിസിനസ് പ്രോജക്റ്റിലും സമയപരിധിയും ബജറ്റ് പരിധിയും നിശ്ചയിക്കണം. പിഴവുകൾ സംഭവിക്കുമ്പോൾ അത് തിരിച്ചറിഞ്ഞ് തിരുത്തുന്നത് വലിയ തകർച്ചകളിൽ നിന്ന് രക്ഷിക്കും.
- ഓവർട്രേഡിംഗ് വേണ്ട : കിട്ടുന്ന എല്ലാ പ്രോജക്റ്റുകളും ഏറ്റെടുക്കുന്നത് ബിസിനസ്സിന്റെ ഗുണനിലവാരം കുറയ്ക്കും. അമിതമായ ഓട്ടം വലിയ ലാഭം നൽകില്ല. മറിച്ച്, മികച്ച ഗുണനിലവാരമുള്ള ചുരുക്കം പ്രോജക്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് സുസ്ഥിരമായ വളർച്ചയ്ക്ക് ഉചിതം.
- റിസ്ക് മാനേജ്മെന്റ് : നിക്ഷേപങ്ങൾ വിഭജിച്ചു നടത്തണം. മുഴുവൻ മൂലധനവും ഒരേ കാര്യത്തിനായി ചെലവാക്കുന്നത് വലിയ റിസ്ക് ആണ്. വീട് നിർമ്മാണത്തിലാണെങ്കിലും നിക്ഷേപത്തിലാണെങ്കിലും ‘Diversification’ അല്ലെങ്കിൽ വൈവിധ്യവൽക്കരണം പരാജയസാധ്യത കുറയ്ക്കുന്നു.
- വ്യക്തമായ പ്ലാനിംഗ് : എപ്പോൾ ഒരു മേഖലയിൽ പ്രവേശിക്കണം, എപ്പോൾ പിന്മാറണം എന്നതിനെക്കുറിച്ച് കൃത്യമായ മാർഗരേഖ വേണം. ആസൂത്രണമില്ലാത്ത ഓരോ ചുവടും പരാജയത്തിലേക്കുള്ള വഴിയാണ്. ശാസ്ത്രീയമായ ഓരോ തീരുമാനത്തിനും പിന്നിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള പ്ലാൻ ഉണ്ടായിരിക്കണം.
- ക്ഷമയും സ്ഥിരതയും : ഒറ്റരാത്രികൊണ്ട് വലിയ നേട്ടങ്ങൾ കൊയ്യാമെന്ന് കരുതുന്നത് മൗഢ്യമാണ്. ട്രേഡിംഗിലായാലും ബിസിനസ്സിലായാലും സ്ഥിരതയാർന്ന ലാഭമുണ്ടാക്കാൻ ക്ഷമയോടെയുള്ള കാത്തിരിപ്പും നിരന്തരമായ അധ്വാനവും ആവശ്യമാണ്.
- മാർക്കറ്റ് ട്രെൻഡ് തിരിച്ചറിയുക : മാറുന്ന ട്രെൻഡുകളെ അവഗണിക്കുന്നത് ആത്മഹത്യാപരമാണ്. വിപണി എങ്ങോട്ട് നീങ്ങുന്നു എന്ന് നിരീക്ഷിച്ച് അതിനനുസരിച്ച് പുതിയ മാറ്റങ്ങൾ ബിസിനസ്സിൽ ഉൾപ്പെടുത്താൻ തയ്യാറാകണം. ഒഴുക്കിനെതിരെ നീന്തുന്നത് പലപ്പോഴും തളർച്ചയുണ്ടാക്കും.
- തെറ്റുകളിൽ നിന്ന് പഠിക്കുക: വീഴ്ചകൾ സ്വാഭാവികമാണ്. എന്നാൽ ഒരേ തെറ്റ് ആവർത്തിക്കുന്നത് വലിയ പിഴവാണ്. ഓരോ പരാജയത്തെയും ഒരു പാഠമായി കണ്ട് അതിന്റെ കാരണങ്ങൾ വിശകലനം ചെയ്യുകയും ഭാവിയിൽ അവ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.
ഈ 10 തത്വങ്ങൾ കേവലം ഒരു നിക്ഷേപകർക്കുള്ള നിർദ്ദേശങ്ങളല്ല, മറിച്ച് അജയ് ശങ്കറിന്റെ ‘ഡോ. ഇന്റീരിയർ’ എന്ന പ്രസ്ഥാനത്തിന്റെ നട്ടെല്ലാണ്.
ഭാവിയുടെ ബിസിനസ്സ് മാതൃക
അജയ് ശങ്കറിന്റെ ഇതുവരെയുള്ള യാത്ര ആധുനിക സംരംഭകർക്ക് ഒരു പാഠപുസ്തകമാണ്. അച്ചടക്കം, കൃത്യമായ ആസൂത്രണം, നിരന്തരമായ പഠനം എന്നിവയിലൂടെ ഏതൊരു പ്രതിസന്ധിയെയും മറികടക്കാമെന്ന് അദ്ദേഹം സ്വജീവിതത്തിലൂടെ തെളിയിക്കുന്നു. ഒരു ബിസിനസ്സ് വിജയിക്കുന്നത് കേവലം ലാഭം മാത്രം ലക്ഷ്യം വെക്കുമ്പോഴല്ല, മറിച്ച് ജനങ്ങൾക്ക് കൃത്യമായ മൂല്യം നൽകാൻ കഴിയുമ്പോഴാണ്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ വെറും പ്രചാരണായുധങ്ങളായല്ല, മറിച്ച് ഉപഭോക്താക്കളുമായി ദൃഢമായ വിശ്വാസം കെട്ടിപ്പടുക്കാനുള്ള ഒരു മാധ്യമമായി കണ്ടാണ് അദ്ദേഹം പ്രവർത്തിച്ചത്. അറിവ് പകരുന്നത് വളർച്ചയുടെ വിത്താണെന്നും, അത് കൃത്യമായ പ്ലാനിംഗിലൂടെ പരിപാലിച്ചാൽ ഒരു വലിയ സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കാമെന്നും അജയ് ശങ്കറിന്റെ വിജയം നമ്മെ പഠിപ്പിക്കുന്നു. ശാസ്ത്രീയമായ സമീപനവും തത്വങ്ങളിൽ ഉറച്ചുനിൽക്കുന്ന സ്വഭാവവുമാണ് അജയ് ശങ്കറിനെ പുതിയ കാലഘട്ടത്തിന്റെ ബിസിനസ് മാതൃകയാക്കുന്നത്. അദ്ദേഹത്തിന്റെ യാത്ര തുടരുകയാണ്, അറിവും വിശ്വാസവും കൈമുതലാക്കിയ ഒരു ആധുനിക സംരംഭകന്റെ വിജയഗാഥയായി.




