വമ്പന്‍ ഐപിഒകള്‍ വരുന്നു
അംബാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്ഫോംസ് അടക്കം ഏഴ് കമ്പനികള്‍ക്ക് കൂടി ഐപിഒയ്ക്ക് അനുമതി. ജിയോയ്ക്ക് പുറമെ പാരസ് ഹെല്‍ത്ത്കെയര്‍, ഭാരത് പിഇറ്റി, സദ്ഭാവ് ഫ്യൂച്ചര്‍ടെക്, പാരമോട്ടര്‍ ഡിജിറ്റല്‍ ടെക്നോളജി, എം.കെ. സണ്‍സ് ഫൈന്‍ ജ്വല്‍സ്, പുഷ്പ് ബ്രാന്‍ഡ് എന്നീ കമ്പനികള്‍ക്കാണ് ഐപിഒ കൊണ്ടുവരാന്‍ സെബി അനുമതി നല്‍കിയത്. ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒയ്ക്ക് ഏകദേശം 3.8 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐപിഒയാണിത്. സമാഹരിക്കുന്ന 27,500 കോടി രൂപ കമ്പനിയുടെ കടം വീട്ടാനും പ്രവര്‍ത്തനങ്ങള്‍ക്കുമാവും ഉപയോഗിക്കുക. കമ്പനിയെ സംബന്ധിച്ച് ഏറെ പോസിറ്റീവായ തീരുമാനമാണിത്.
മെറ്റ വിട്ട് സന്ധ്യ ദേവനാഥന്; ഇനി ഓപ്പണ്‍എഐയെ നയിക്കും
മെറ്റയിലെ പ്രമുഖ ഇന്ത്യന്‍ എക്സിക്യൂട്ടീവായ സന്ധ്യ ദേവനാഥന് കമ്പനി വിട്ട് ഓപ്പണ്‍എഐയില്‍ ചേര്‍ന്നു. ഓപ്പണ്‍എഐയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ, ഓസ്ട്രേലിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ സന്ധ്യ നേതൃത്വം നല്‍കും. മെറ്റയില്‍ ഏകദേശം ഒരു ദശാബ്ദക്കാലത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് മാറ്റം. ഇന്ത്യയിലും ദക്ഷിണേഷ്യയിലും മെറ്റയുടെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്കിയ സന്ധ്യ ദേവനാഥന്റെ നിയമനം ഈ മേഖലകളിലെ ഓപ്പണ്‍എഐയുടെ വിപുലീകരണത്തിന് തന്ത്രപ്രധാന നീക്കമായാണ് വിലയിരുത്തുന്നത്.
വിപണിയില്‍ ഉണര്‍വ്
ഇന്ത്യന്‍ ഓഹരി വിപണി രണ്ട് ദിവസത്തെ നഷ്ടപരമ്പര അവസാനിപ്പിച്ച് വെള്ളിയാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ അനുകൂല സൂചനകളും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവുമാണ് വിപണിക്ക് പിന്തുണ നല്‍കിയത്. സെന്‍സെക്സ് 331 പോയിന്റ് ഉയര്‍ന്ന് 77,264.51 ലും നിഫ്റ്റി 85 പോയിന്റ് ഉയര്‍ന്ന് 24,175.65 ലുമാണ് ക്ലോസ് ചെയ്തത്. ഐടി ഓഹരികള്‍ ഇന്ന്് കുതിച്ചു. നിഫ്റ്റി ഐടി സൂചിക 3.5% നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫാര്‍മ, മെറ്റല്‍ ഓഹരികളിലും കുതിപ്പ് ദൃശ്യമായി.
പ്രതിരോധ ഓഹരികളില്‍ ഇടിവ്
കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധ കയറ്റുമതിക്കുള്ള ഓപ്പണ്‍ ജനറല്‍ എക്സ്പോര്‍ട്ട് ലൈസന്‍സ് (OGEL) സംവിധാനം വിപുലീകരിക്കുകയും നടപടിക്രമങ്ങള്‍ ലളിതമാക്കുകയും ചെയ്തതിന് പിന്നാലെ പ്രതിരോധ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം. ഭാരത് ഡൈനാമിക്സ് (BDL), ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് (HAL) ഉള്‍പ്പെടെയുള്ള പ്രതിരോധ ഓഹരികള്‍ വെള്ളിയാഴ്ച 4% വരെ ഇടിഞ്ഞു. പുതിയ ചട്ടക്കൂട് പ്രതിരോധ ഉല്‍പ്പന്നങ്ങളുടെയും ഘടകങ്ങളുടെയും കയറ്റുമതി നടപടികള്‍ വേഗത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ കൂടുതല്‍ കമ്പനികള്‍ക്ക് കയറ്റുമതി സൗകര്യം ലഭിക്കുന്നതോടെ നിലവിലെ കമ്പനികളുടെ മത്സരപരമായ നേട്ടത്തെക്കുറിച്ചുള്ള ആശങ്കയാണ് ഓഹരികളില്‍ സമ്മര്‍ദമുണ്ടാക്കിയത്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




