സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,19,520 രൂപയായി. ഗ്രാമിന് 70 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,940 രൂപയായി. അതേസമയം, ഒരു ഗ്രാം വെള്ളിക്ക് 260 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു കിലോഗ്രാമിന് ആനുപാതികമായി 2,60,000 രൂപയാണ് ഇന്ന്.
ആഗോള സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതത്വം ഉൾപ്പെടെ നിരവധി ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇതിന്റെ പ്രതിഫലനമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ തുടർച്ചയായ ഏറ്റക്കുറച്ചിലുകളാണ് അനുഭവപ്പെടുന്നത്. അതേസമയം, അമേരിക്ക-ഇറാൻ സംഘർഷം തുടരുന്നതും നിക്ഷേപകരുടെ ആശങ്ക വർധിപ്പിക്കുന്ന പ്രധാന ഘടകമായി തുടരുകയാണ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും കേരളത്തിലെ സ്വർണവിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ എക്കാലത്തെയും ഉയർന്ന നിരക്ക്. ഡിസംബർ 23നാണ് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.




