ഇന്ന് ബിസിനസുകൾ തങ്ങളുടെ വിപണനത്തിനും , സോഫ്റ്റ്വെയറുകൾക്കും, വാർത്താപ്രചരണങ്ങൾക്കുമായി വ്യത്യസ്ത കമ്പനികളെ സമീപിക്കുന്നത് ചെലവും സമയനഷ്ടവും ഉണ്ടാക്കുന്നുണ്ട്. ഇതിനൊരു ശാശ്വത പരിഹാരമായി, ബിസിനസുകൾക്ക് ആവശ്യമായ എല്ലാ ഡിജിറ്റൽ സേവനങ്ങളും ഒറ്റക്കുടക്കീഴിൽ എത്തിക്കുന്ന കൊച്ചിയിലെ FYBB Innovations സേവനങ്ങൾ ശ്രദ്ധേയമാകുന്നു. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ഇനി സോഫ്റ്റ്വെയറിനും മാർക്കറ്റിംഗിനും പരസ്യങ്ങൾക്കുമായി വേറെവേറെ കമ്പനികളെ തേടി അലയേണ്ടതില്ല. ബിസിനസിന് ആവശ്യമായ എല്ലാ ഡിജിറ്റൽ സേവനങ്ങളും ഒറ്റ കുടക്കീഴിൽ ലഭ്യമാക്കി FYBB Innovations പുതിയ മാറ്റത്തിന് തുടക്കമിടുന്നു. കൊച്ചി, ബാംഗ്ലൂർ, യു എ ഇ എന്നിവിടങ്ങളിലായി പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ടെക്, മീഡിയ, മാർക്കറ്റിംഗ് മേഖലകളിൽ 100-ലധികം പുതിയ ജീവനക്കാരെയും കമ്പനി നിയമിക്കുന്നു.
മൂന്ന് പ്രമുഖ കമ്പനികളുടെ ഏറ്റെടുക്കൽ
MSME-കൾക്ക് പൂർണ്ണമായ പിന്തുണ ഉറപ്പാക്കാൻ മൂന്ന് പ്രമുഖ സ്ഥാപനങ്ങളെ FYBB അടുത്തിടെ ഏറ്റെടുത്തു.
Synx Automation: AI അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്വെയറുകൾ, ആപ്പുകൾ.
THNK Advertising: അഡ്വർടൈസിംഗ്, ബ്രാൻഡിംഗ് സേവനങ്ങൾ.
The Profit News: ബിസിനസ് വാര്ത്താ മാധ്യമം (‘JoinTheStory’ മീഡിയ പ്ലാറ്റ്ഫോം ഉൾപ്പെടെ).
New media platform അധിഷ്ഠിതമായ 360ഡിഗ്രി സേവനങ്ങൾ
ടെക്നോളജി: AI സോഫ്റ്റ്വെയറുകൾ, വെബ്സൈറ്റ്, മൊബൈൽ ആപ്പ് വികസനം
മാർക്കറ്റിംഗ്: സോഷ്യൽ മീഡിയ പ്രൊമോഷൻ, ബ്രാൻഡിംഗ്, പെർഫോമൻസ് മാർക്കറ്റിംഗ്
മീഡിയ & പി.ആർ: ബിസിനസ് വാർത്തകൾ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ, ബ്രാൻഡ് സ്ട്രാറ്റജി
തൊഴിലവസരങ്ങൾ: അനുഭവസമ്പന്നർക്കും തുടക്കക്കാർക്കും അവസരങ്ങളുണ്ട്. കൂടാതെ വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് സൗകര്യങ്ങളും ലഭ്യമാണ്.
ടെക്: സോഫ്റ്റ്വെയർ, ആപ്പ് ഡെവലപ്പർമാർ.
ഡിസൈൻ & കണ്ടന്റ്: ഗ്രാഫിക് ഡിസൈനർമാർ, വീഡിയോ എഡിറ്റർമാർ, കണ്ടന്റ് ക്രിയേറ്റർമാർ.
സെയിൽസ് & മാർക്കറ്റിംഗ്: ബിസിനസ് ഡെവലപ്മെന്റ് മാനേജർമാർ, സോഷ്യൽ മീഡിയ സ്പെഷ്യലിസ്റ്റുകൾ.
മീഡിയ: ബിസിനസ് ജേണലിസ്റ്റുകൾ, ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുകൾ.
വെറുമൊരു ഏജൻസി എന്നതിലുപരി, സംരംഭങ്ങളുടെ വളർച്ചയ്ക്കുള്ള ഒരു ‘ടെക്നോളജി പാർട്ണർ’ ആയി മാറുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്ഥാപകരായ കിരൺ ജെയിംസ്, അലൻ ജോൺ എന്നിവർ വ്യക്തമാക്കി.




