ഓണാഘോഷം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തിലെ മദ്യവില്‍പ്പനയും കുതിച്ചുയരുന്നു. ഓണ സീസണിലെ ആദ്യ എട്ട് ദിവസത്തില്‍ മാത്രം കേരള സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷന് (ബെവ്കോ) ഔട്ട്ലെറ്റുകളിലൂടെ 771.29 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. ഓഗസ്റ്റ് 18 മുതല്‍ 25 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേ എട്ട് ദിവസങ്ങളില്‍ 694.96 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റഴിട്ടിരുന്നത്.
ഓണത്തിന് തൊട്ടുമുമ്പുള്ള ഉത്രാട ദിനത്തിലും വില്‍പ്പന ശക്തമായിരുന്നു. അന്ന് മാത്രം 126.31 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിഞ്ഞത്. എന്നാല്‍ 2025-ലെ ഉത്രാട ദിനത്തിലെ 137.64 കോടി രൂപയുടെ റെക്കോര്‍ഡ് വില്‍പ്പനയെ ഇത്തവണ മറികടക്കാനായില്ല. എന്നിരുന്നാലും ഓണ സീസണിലെ ആകെ വില്‍പ്പന മുന്‍വര്‍ഷത്തെ റെക്കോര്‍ഡ് മറികടക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
2025-ലെ ഓണസീസണില്‍ മൊത്തം മദ്യവില്‍പ്പന 920.74 കോടി രൂപ എത്തിയിരുന്നു. ഇത് 2024-ലെ 824.07 കോടി രൂപയേക്കാള്‍ 9.34 ശതമാനം കൂടുതലായിരുന്നു. അതിനുമുമ്പുള്ള വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും ഓണക്കാല മദ്യവില്‍പ്പനയുടെ വളര്‍ച്ച വ്യക്തമാണ്. 2021-ല്‍ ഓണ സീസണ് വില്‍പ്പന ഏകദേശം 750 കോടി രൂപയായിരുന്നു.
ഇത്തവണ ആദ്യ എട്ട് ദിവസത്തില്‍ തന്നെ വില്‍പ്പന 771 കോടി രൂപ കടന്നതോടെ, ശേഷിക്കുന്ന ദിവസങ്ങളിലെ വില്‍പ്പനയാണ് പുതിയ ഓണ റെക്കോര്‍ഡ് സൃഷ്ടിക്കുമോ എന്ന് തീരുമാനിക്കുക. കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡായ 920.74 കോടി രൂപ മറികടക്കാന്‍ കേരളം ഒരുങ്ങുകയാണെന്ന സൂചനയാണ് നിലവിലെ കണക്കുകള്‍ നല്‍കുന്നത്.




