വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 2026-2028 കാലയളവിലേക്കുള്ള പുതിയ ഗ്ലോബല്‍ ഭാരവാഹികള്‍ യുഎസിലെ ഡാളസിലെ വിന്ധം ഡിഎഫ്ഡബ്ല്യു ഹോട്ടലില്‍ വച്ച് നടന്ന പതിനഞ്ചാം ദ്വിവത്സര സമ്മേളനത്തില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്തു ഔദ്യോഗിക ചുമതലയേറ്റു. ഗ്ലോബല്‍ ചെയര്‍മാനായി മിഡില്‍ ഈസ്റ്റിലെ ഷാര്‍ജ പ്രൊവിന്‍സില്‍ നിന്നുള്ള പ്രതിനിധിയായ ജോണ്‍ മത്തായി, ഗ്ലോബല്‍ പ്രസിഡന്റായി യൂറോപ്പ് റീജിയനിലെ ജര്‍മനിയില്‍ നിന്നുമുള്ള ജോളി തടത്തില്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയായി ഇന്ത്യ റീജിയനിലെ ബാംഗ്ലൂര്‍ പ്രൊവിന്‍സില്‍ നിന്നുള്ള ക്രിസ്റ്റഫര്‍ വര്‍ഗീസ്, ട്രഷററായി അമേരിക്ക റീജിയനിലെ നോര്‍ത്ത് ടെക്സാസ് പ്രൊവിന്‍സില്‍ നിന്നുമുള്ള ജോണ്സണ് തലച്ചെല്ലൂര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.

എന്‍ഇസി ഫിലിപ് തോമസ് പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷം വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായ ഗോപാല പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു.
വൈസ് ചെയര്മാന്മാരായി യുകെയില്‍ നിന്നുള്ള ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ. ജിമ്മി ലോനപ്പന് മോയലനും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള ഡോ. ജെറോ വര്‍ഗീസും സത്യവാചകം ചൊല്ലി ചുമതലയേറ്റു. വൈസ് ചെയര്‍പേഴ്സണായി പ്രൊഫ. ലളിത മാത്യു തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ്-അഡ്മിന് ഗ്രിഗറി മേടയില്‍ (യൂറോപ്പ് റീജിയന്), വൈസ് പ്രസിഡന്റ്-ഓര്‍ഗ്. രാജേഷ് പിള്ള (മിഡില്‍ ഈസ്റ്റ്), വൈസ് പ്രസിഡന്റ്-ഓര്‍ഗ്. ഡോ. പി.ബി. ബോസ്, അസോസിയേറ്റ് സെക്രട്ടറി സ്മിത സോണി(ഒര്‍ലാണ്ടോ, ഫ്ളോറിഡ), അസോസിയേറ്റ് ട്രഷറര്‍ പ്രൊഫ. സാം മണ്ണിക്കരോട്ട് (ന്യൂയോര്‍ക്ക്), യൂത്ത് ഫോറം പ്രസിഡന്റ് കൃഷ്ണകിരണ്‍ കിഷന് (ഷാര്‍ജ) എന്നിവരും പുതിയ ഗ്ലോബല്‍ എക്സിക്യൂട്ടീവ് ടീമിന്റെ ഭാഗമായി സ്ഥാനമേറ്റെടുത്തു. ഗുഡ്വില് അംബാസഡറായി വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്ഥാപക നേതാവായ ആന്‍ഡ്രൂ പാപ്പച്ചനും തിരഞ്ഞെടുക്കപ്പെട്ടു.
ഓഡിറ്ററായി ശശികുമാര്‍ നായര്‍, വിമന്‍സ് ഫോറം പ്രസിഡന്റ് സിന്ധു ഹരികൃഷ്ണന്, ആര്‍ട്ട് & കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് സൂരാജ് ലാല്‍, ചീഫ് എന്‍ഇസി ജെയിംസ് ജോണ്‍ എന്നിവരും പുതിയ നേതൃനിരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.




