സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,07,520 രൂപയായി. ഗ്രാമിന് ആനുപാതികമായി 10 രൂപ കുറഞ്ഞ് 13,440 രൂപയിലെത്തി. ഇക്കഴിഞ്ഞ ശനിയാഴ്ചയും പവന് 200 രൂപയുടെ കുറവ് വന്നിരുന്നു.
ആഗോള വിപണിയിലെ സ്വർണവില, ഡോളറിlഉണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ എന്നിങ്ങനെയുള്ള ഘടകങ്ങളാണ് കേരളത്തിലെ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. അന്താരാഷ്ട്ര സാമ്പത്തിക അനിശ്ചിതത്വങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിലയിൽ സ്വാധീനം ചെലുത്തുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിക്ക് 279 രൂപയാണ് ഇന്നത്തെ വില. ആനുപാതികമായി 2,79,000 രൂപയാണ് 1 കിലോഗ്രാം വെള്ളിയുടെ വില.
English Summary
Kerala gold prices edged lower today, with the price of an eight-gram sovereign falling by ₹80 to ₹107,520. The rate for one gram of gold also declined to ₹13,440.




