സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 85 രൂപ കുറഞ്ഞ് 14,205 രൂപയായി. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,13,640 രൂപയിലെത്തി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് പുതിയ വില പുറത്തുവിട്ടത്. ഇന്നലെ സ്വർണവിലയിൽ പവന് ഏകദേശം 400 രൂപയുടെ വർധനയുണ്ടായിരുന്നു. അന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,290 രൂപയും ഒരു പവന് 1,14,290 രൂപയുമായിരുന്നു വില. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് കുറവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയുമാണ് ഇന്നത്തെ വില.
ആഗോള സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതത്വം ഉൾപ്പെടെ നിരവധി ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇതിന്റെ പ്രതിഫലനമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ തുടർച്ചയായ ഏറ്റക്കുറച്ചിലുകളാണ് അനുഭവപ്പെടുന്നത്. അതേസമയം, അമേരിക്ക-ഇറാൻ സംഘർഷം തുടരുന്നതും നിക്ഷേപകരുടെ ആശങ്ക വർധിപ്പിക്കുന്ന പ്രധാന ഘടകമായി തുടരുകയാണ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും കേരളത്തിലെ സ്വർണവിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ എക്കാലത്തെയും ഉയർന്ന നിരക്ക്. ഡിസംബർ 23നാണ് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.




