പൈലറ്റുമാര്‍ക്ക് ലഹരി മരുന്ന് പരിശോധന
എല്ലാ പൈലറ്റുമാര്‍ക്കും നിര്‍ബന്ധിത ലഹരി മരുന്ന് പരിശോധന ആരംഭിച്ച് എയര്‍ ഇന്ത്യ. നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം നിരോധിത വസ്തുക്കളുടെയും മരുന്നുകളുടെയും ഉപയോഗം പരിശോധിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ് പൈലറ്റുമാരും പരിശോധനയ്ക്ക് വിധേയരാകും. എയര്‍ ഇന്ത്യ ഫുക്കറ്റ്-ഡല്‍ഹി വിമാനം ഓഗസ്റ്റ് 4ന് അന്തരീക്ഷത്തില്‍ 300 അടി വീഴുകയും 20 യാത്രക്കാര്‍ക്കും നാല് ജീവനക്കാര്‍ക്കും പരിക്കേല്‍ക്കുയും ചെയ്തിരുന്നു. വിമാനത്തിന്റെ ക്യാപ്റ്റന്‍ ലഹരി ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞിരുന്നു.
- പൈലറ്റുമാര്‍ക്ക് ലഹരി മരുന്ന് പരിശോധന
- ഐഫോണ്‍ 18 പ്രോ സീരീസ് ഇന്ത്യയില്‍ നിര്‍മിച്ചു തുടങ്ങി
- ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലെ മുന്നറിയിപ്പ് ലേബലുകള്‍: കേന്ദ്രത്തിന് കോടതിയുടെ വിമര്‍ശനം
- ഹോര്‍മുസ് ആരുടെ നിയന്ത്രണത്തില്‍?
- സ്വര്‍ണ വിലയില്‍ ഇടിവ്
- ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്സി്ന്റെ ലാഭം 80% ഇടിഞ്ഞു
- English Summary
ഐഫോണ്‍ 18 പ്രോ സീരീസ് ഇന്ത്യയില്‍ നിര്‍മിച്ചു തുടങ്ങി
ഇന്ത്യയില്‍ ഐഫോണ്‍ 18 പ്രോ സീരീസിന്റെ നിര്‍മാണം ആരംഭിച്ച് ആപ്പിള്‍. ഇന്ത്യയില്‍ നിര്‍മിക്കുന്ന പ്രോ മോഡലുകള്‍ പ്രധാനമായും അമേരിക്ക, യൂറോപ്പ് വിപണികളിലേക്ക് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഫോക്സ്കോണ്‍ തന്നെയാണ് ഉല്‍പ്പാദനത്തിന്റെ വലിയൊരു പങ്കും കൈകാര്യം ചെയ്യുന്നത്. ടാറ്റയും ഇത്തവണ ആപ്പിള്‍ പ്രോ മോഡലുകളുടെ നിര്മാണത്തിലുണ്ടാവും. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ ബേസ് മോഡലുകളിലാണ് ടാറ്റ നിര്‍മിച്ചത്.
ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലെ മുന്നറിയിപ്പ് ലേബലുകള്‍: കേന്ദ്രത്തിന് കോടതിയുടെ വിമര്‍ശനം
ഭക്ഷ്യ ഉല്‍പ്പന്നങ്ങളിലെ മുന്നറിയിപ്പ് ലേബലുകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയ്ക്കും (എഫ്എസ്എസ്എഐ) സുപ്രീം കോടതിയുടെ ശക്തമായ വിമര്‍ശനം. ഉല്‍പ്പന്നങ്ങളുടെ പുറം ലേബലില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നത് സംബന്ധിച്ച് തീരുമാനമറിയിക്കാന്‍ രണ്ടാഴ്ചത്തെ സമയം ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വിനോദ് ചന്ദ്രന് എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാരിന് നല്കി. ആവശ്യമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ കോടതി തന്നെ ഉത്തരവിറക്കുമെന്ന് ബെഞ്ച് മുന്നറിയിപ്പ് നല്കി. വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സമ്മര്‍ദം സര്‍ക്കാര്‍ നിലപാടിനെ സ്വാധീനിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. ഇന്ത്യ എന്നും ഒരു അവികസിത രാജ്യമായി തുടരണോയെന്നും കോടതി ചോദിച്ചു.
ഹോര്‍മുസ് ആരുടെ നിയന്ത്രണത്തില്‍?
ഹോര്‍മുസ് കടലിടുക്ക് തങ്ങളുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാണെന്ന് ഇറാന്. ഹോര്‍മുസില്‍ അമേരിക്കയ്ക്ക് പൂര്‍ണ നിയന്ത്രണം ഉണ്ടെന്നും യുഎസ് നാവിക ഉപരോധം ഉരുക്കു മതിലാണെന്നും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഇറാന് സൈനിക മേധാവി ഹൊസൈന്‍ തായിബ്, കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലാണെന്നും രാജ്യം സുരക്ഷിതമായി മുന്നോട്ട് പോകുകയാണെന്നും പറഞ്ഞു. ഹോര്‍മുസില്‍ ടോള്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഇറാന് വ്യക്തമാക്കിയിട്ടുണ്ട്.
സ്വര്‍ണ വിലയില്‍ ഇടിവ്
യുഎസ്-ഇറാന് സംഘര്‍ഷവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിക്ഷേപകരെ ജാഗ്രതയിലാക്കിയെങ്കിലും ഇന്ത്യന്‍ ഓഹരി വിപണി നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 114 പോയിന്റ് ഉയര്‍ന്ന് 78,079.96ലും നിഫ്റ്റി 40 പോയിന്റ് താഴ്ന്ന് 24,395.85 ലുമാണ് ക്ലോസ് ചെയ്തത്. സ്വര്‍ണവിലയില്‍ ഇന്ന് ഇടിവുണ്ടായി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 115 രൂപ കുറഞ്ഞ് 14,080 രൂപയിലെത്തി. പവന് 920 രൂപ കുറഞ്ഞ് 1,12,640 രൂപയായി.
ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്സി്ന്റെ ലാഭം 80% ഇടിഞ്ഞു
ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സിന് ഒന്നാം പാദത്തില്‍ 775 കോടി രൂപയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 3,924 കോടി രൂപയായിരുന്നു അറ്റ ലാഭം. ലാഭത്തില്‍ 80% ല്‍ ഏറെ ഇടിവുണ്ടായി. അതേസമയം, വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 9% ഉയര്‍ന്ന് 94,827 കോടി രൂപയായി. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ഖഘഞ) വിഭാഗത്തിലെ ദുര്‍ബലമായ വില്‍പ്പനയാണ് ലാഭത്തെ പ്രധാനമായും ബാധിച്ചത്.




