സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,290 രൂപയായും ഒരു പവന്റെ വില 1,14,320 രൂപയായും ഉയർന്നു. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 14,270 രൂപയും ഒരു പവന് 1,14,160 രൂപയുമായിരുന്നു വിപണി വില. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 1 കിലോഗ്രാമിന് 2,50,000 രൂപയുമാണ് വില.
ആഗോള സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതത്വം ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ തുടർച്ചയായ ഏറ്റക്കുറച്ചിലുകളാണ് അനുഭവപ്പെടുന്നത്. അതേസമയം, അമേരിക്ക-ഇറാൻ സംഘർഷം തുടരുന്നത് നിക്ഷേപകരുടെ ആശങ്ക വർധിപ്പിക്കുന്ന ഘടകമായി തുടരുകയാണ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും കേരളത്തിലെ സ്വർണവിലയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ എക്കാലത്തെയും ഉയർന്ന നിരക്ക്. ഡിസംബർ 23നാണ് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.




