ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ പവന് 1,05,840 രൂപയായി. ഗ്രാമിന് ആനുപാതികമായി 45 രൂപ കുറഞ്ഞ് 13,230 രൂപയിലാണ് ഇന്നത്തെ വിപണിവില. ഇന്ന് രാവിലെ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ ഇന്ന് രാവിലെ പുറത്തുവിട്ട നിരക്കുകളാണിത്.
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ സ്വർണത്തിന് വില കൂടുന്ന പ്രവണതയായിരുന്നു ഉണ്ടായിരുന്നത്. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു സ്വർണവില ഉയർന്നത്. എന്നാൽ ഇന്ന് വീണ്ടും സ്വർണത്തിന്റെ വിപണിവില താഴെ വന്നു. സംഘർഷം അവസാനിക്കാത്ത പശ്ചാത്തലത്തിൽ പശ്ചാത്തലത്തിൽ ഇനിയും വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം എന്നാണ് വിലയിരുത്തൽ.




