സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് വില കൂടി. 1 ഗ്രാം 22 കാരറ്റ് സ്വർണത്തിന് 140 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ 14,950 രൂപയായി ഒരു ഗ്രാമിന്റെ വിപണിവില. ഒരു പവന് ആനുപാതികമായി 1,120 രൂപ കൂടി 1,19,600 രൂപയിലെത്തി. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് ഉയർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു ഗ്രാമിന് 260 രൂപയും, ഒരു കിലോഗ്രാമിന് 2,60,000 രൂപയുമാണ് ഇന്നത്തെ വില.
ആഗോള സമ്പദ്വ്യവസ്ഥയിലെ അനിശ്ചിതത്വം ഉൾപ്പെടെ നിരവധി ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇതിന്റെ പ്രതിഫലനമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ തുടർച്ചയായ ഏറ്റക്കുറച്ചിലുകളാണ് അനുഭവപ്പെടുന്നത്. അതേസമയം, അമേരിക്ക-ഇറാൻ സംഘർഷം തുടരുന്നതും നിക്ഷേപകരുടെ ആശങ്ക വർധിപ്പിക്കുന്ന പ്രധാന ഘടകമായി തുടരുകയാണ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും കേരളത്തിലെ സ്വർണവിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ എക്കാലത്തെയും ഉയർന്ന നിരക്ക്. ഡിസംബർ 23നാണ് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.




