സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന് പവന് 1,000 രൂപ കുറഞ്ഞ് 1,06,520 രൂപയായി. ഗ്രാമിന് ആനുപാതികമായി 125 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇപ്പോഴത്തെ വില 13,315 രൂപയാണ്. ഇന്നലെ 1,07,520 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വില.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ തുടർച്ചയായി ഉയർച്ചയും ഇടിവും മാറിമാറിയാണ് രേഖപ്പെടുത്തുന്നത്. വിലയിലെ ഈ ചാഞ്ചാട്ടം ആഭരണം വാങ്ങാൻ പദ്ധതിയിടുന്നവർക്കും നിക്ഷേപ ആവശ്യത്തിനായി സ്വർണം വാങ്ങാൻ ആലോചിക്കുന്നവർക്കും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും ഇടിവുണ്ടായി. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാം വെള്ളിക്ക് 2,400 രൂപയുമാണ് വിപണിവില.
ആഗോള വിപണിയിലെ സ്വർണവില, ഡോളറിൽ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ എന്നിങ്ങനെയുള്ള ഘടകങ്ങളാണ് കേരളത്തിലെ സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. അന്താരാഷ്ട്ര സാമ്പത്തിക അനിശ്ചിതത്വങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിലയിൽ സ്വാധീനം ചെലുത്തുന്നുണ്ട്.




