സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന് ഇന്ന് മാത്രം കൂടിയത് 1000 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,07,800 രൂപയായി ഉയർന്നു. ഗ്രാമിന് ആനുപാതികമായി 125 രൂപ കൂടി 13,475 രൂപയിലെത്തി. ഇപ്പോൾ സംസ്ഥാനത്ത് സ്വർണവില ഒന്നിടവിട്ട ദിവസങ്ങളിൽ കൂടിയും കുറഞ്ഞതുമാണ് നിൽക്കുന്നത്. പവന് 1,03,240 എന്ന കുറഞ്ഞ nഇറാക്കിൽ സ്വർണവില എത്തിയിരുന്നു.
ആഗോള വിപണിയിൽ സ്വർണവില ഉയരുന്നതും, ഡോളറിന്റെ നീക്കങ്ങളും, സുരക്ഷിത നിക്ഷേപമായി സ്വർണത്തിലേക്കുള്ള ആവശ്യം കൂടുന്നതുമാണ് കേരളത്തിലെ വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ. അന്താരാഷ്ട്ര സാമ്പത്തിക അനിശ്ചിതത്വങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിലയിൽ സ്വാധീനം ചെലുത്തുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയും ഉയർന്ന നിലയിലാണ് തുടരുന്നത്. അടുത്ത ദിവസങ്ങളിലും സ്വർണവിലയിൽ മാറ്റം തുടരാൻ സാധ്യതയുണ്ടെന്നാണ് വിപണിയിലെ വിദഗ്ധരുടെ വിലയിരുത്തൽ.




