കൊച്ചി: ദക്ഷിണേന്ത്യയിലെ പരസ്യം, ഡിസൈന്, ഡിജിറ്റല്, ഫിലിം, കണ്ടന്റ് തുടങ്ങി വിവിധ മേഖലകളിലെ സര്ഗാത്മക മികവിനെ ആദരിക്കുന്ന ഏറ്റവും ശ്രദ്ധേയമായ പുരസ്കാര വേദികളിലൊന്നായ പെപ്പര് അവാര്ഡ്സിന്റെ 20-ാം മൈല്സ്റ്റോണ് പതിപ്പ് പ്രഖ്യാപിച്ചു. പെപ്പര് ക്രിയേറ്റീവ് അവാര്ഡ്സ് ട്രസ്റ്റ് രാജ്യമെങ്ങും നിന്ന് വിവിധ വിഭാഗങ്ങളില് എന്ട്രികള് ക്ഷണിച്ചു. ഇതോടെ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചിരുന്ന പെപ്പറിന്റെ പ്രവര്ത്തനമേഖല രാജ്യവ്യാപകമായി വികസിക്കുകയാണ്.
പെപ്പര് അവാര്ഡ്സ് 2026-ന്റെ പുരസ്കാരദാന ചടങ്ങ് 2026 നവംബര് 27-ന് കൊച്ചിയിലെ ബോള്ഗാട്ടി ഇവന്റ് സെന്ററില് നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള ഏജന്സികള്, ബ്രാന്ഡുകള്, ക്രിയേറ്റീവ് പ്രൊഫഷണലുകള് എന്നിവരുടെ വര്ധിച്ചുവരുന്ന പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തില്, 20-ാം പതിപ്പില് 1,000-ത്തിലധികം എന്ട്രികള് ലഭിക്കുമെന്നാണ് പെപ്പര് പ്രതീക്ഷിക്കുന്നത്.
കൊച്ചിയില് നടന്ന പ്രസ് മീറ്റില് BBDO ഇന്ത്യയുടെ ചെയര്മാനും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ ജോസി പോള് മുഖ്യാതിഥിയായും, Bang In The Middle-ന്റെ സഹസ്ഥാപകനും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ പ്രതാപ് സുതന് വിശിഷ്ടാതിഥിയായും പങ്കെടുത്തു.
”പെപ്പര് അവാര്ഡ്സിന്റെ 20-ാം പതിപ്പിലെത്താന് കഴിഞ്ഞത് ഏറെ സന്തോഷവും സംതൃപ്തിയും നല്കുന്ന ഒരു നാഴികക്കല്ലാണ്. രണ്ട് പതിറ്റാണ്ടുകള്ക്ക് മുമ്പ് ദക്ഷിണേന്ത്യയിലെ ക്രിയേറ്റീവ് മികവിനെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം ഇന്ന് ക്രിയേറ്റീവ് സമൂഹത്തിന്റെ സ്നേഹവും ആദരവും നേടിയ ഒരു വേദിയായി വളര്ന്നിരിക്കുന്നു. കഴിഞ്ഞ 20 വര്ഷത്തെ ഈ യാത്രയില് പെപ്പറിനൊപ്പം ഉറച്ചുനിന്ന ഏജന്സികള്, പരസ്യദാതാക്കള്, മാധ്യമങ്ങള്, ക്രിയേറ്റീവ് പ്രൊഫഷണലുകള്, പങ്കാളികള് എന്നിവരുടെ അകമഴിഞ്ഞ പിന്തുണയില്ലാതെ ഈ നേട്ടം സാധ്യമാകുമായിരുന്നില്ല.” പെപ്പര് ക്രിയേറ്റീവ് അവാര്ഡ്സ് ട്രസ്റ്റ് ചെയര്മാന് വേണുഗോപാല് പറഞ്ഞു
പെപ്പര് അവാര്ഡ്സ് 2026 ചെയര്മാന് പി. കെ. നടേഷ്, പെപ്പര് ട്രസ്റ്റിന്റെ സെക്രട്ടറി ജി ശ്രീനാഥ്, ട്രഷറര് ആര് മാധവ മേനോന്, മറ്റു ട്രസ്റ്റിമാരായ ഡോക്ടര് ടി വിനയകുമാര്, യു എസ് കുട്ടി, ആര് രാജീവ് മേനോന്, ടി സുദീപ് കുമാര്, സന്ദീപ് നായര്, അനില് ജെയിംസ്, ലക്ഷ്മണ് വര്മ്മ, ഓണററി ട്രസ്റ്റിമാരായ വര്ഗീസ് ചാണ്ടി, ബി ഉണ്ണികൃഷ്ണന് തുടങ്ങിയവര് പത്ര സമ്മേളനത്തില് പങ്കെടുത്തു..
എന്ട്രി, കാറ്റഗറി, എന്നിവയെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള്ക്ക് ബന്ധപ്പെടുക: 98460 50589 | 75599 50909. www.pepperawards.com




