ജോയ്ആലുക്കാസിന്റെ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസും ജോയ്ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസും ചേര്‍ന്ന് കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജോയ്ആലുക്കാസ് ഗ്രൂപ്പ് സി.ഇ.ഒ ജോണ്‍ പോള്‍ ആലുക്കാസ്, ജോയ്ആലുക്കാസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ആന്റണി ജോസ്, തോമസ് മാത്യു, ജോയ്ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ സോണിയ ആലുക്കാസ്, മേരി ആന്റണി, എല്‍സ ജോയ് ആലുക്കാസ് എന്നിവരും പങ്കെടത്തു.
English Summary
Joyalukkas Launches New Corporate Headquarters in Kochi




