കൊച്ചി: വിശ്വാസ്യതയുടെ 17-ാം വര്‍ഷത്തിലേക്ക് കടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇമിഗ്രേഷന്‍ സ്ഥാപനമായ ‘ഗോഡ്സ്പീഡി’ന്റെ (Godspeed Immigration) കോര്‍പ്പറേറ്റ് ഓഫീസ് കൊച്ചി ഇടപ്പള്ളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലികുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു.
ഗോഡ് സ്പീഡ് ഫൗണ്ടര്‍ ഡയറക്ടര്‍ ശ്രീ. അനൂപ് കണ്ണന്, മാനേജിങ് ഡയറക്ടര്‍ ആന്‍ഡ് പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് ശ്രീമതി. രേണു എ, ഡയറക്ടര്‍ ശ്രീ. ജാക്സണ് ജോസഫ് എന്നിവര്‍ നേതൃത്വം നല്കിയ ചടങ്ങില്‍ എറണാകുളം എം പി ഹൈബി ഈഡന്, എം.എല്‍.എമാരായ ഉമ തോമസ്, ടി. ജെ. വിനോദ്, പ്രശസ്ത ചലച്ചിത്ര സംവിധായകന് ലാല്‍ ജോസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
അഞ്ച് നിലകളിലായി 8,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് കോര്‍പ്പറേറ്റ് ആസ്ഥാനം ഒരുക്കിയിരിക്കുന്നത്. ഡോക്യുമെന്റേഷന് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും ഏകോപിപ്പിക്കുന്നതിനായി നൂറോളം വിദഗ്ധ ജീവനക്കാരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കൊച്ചിയ്ക്ക് പുറമേ കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, ബാംഗ്ലൂര്‍ എന്നിവടങ്ങളിലും ഓസ്ട്രേലിയ, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ബ്രാഞ്ചുകളുള്ള ഗോഡ്സ്പീഡിന്റെ ആകെയുള്ള തൊഴില്‍ ശക്തിയില്‍ 90% വനിതകളാണെന്ന പ്രത്യേകതയുമുണ്ട്.
1.5 ലക്ഷത്തിലേറെ ഇമിഗ്രേഷനുകള്
സ്ഥാപനം സ്വന്തമായി വികസിപ്പിച്ചെടുത്ത ‘531 Zero’ സംവിധാനത്തിലൂടെ വിവിധ കാറ്റഗറികളിലായി ഇതുവരെ 1.5 ലക്ഷത്തിലധികം ഇമ്മിഗ്രേഷന്‍ നടത്തി. 10,000-ത്തിലധികം പി.ആര് (PR) വീസ ഗ്രാന്റുകള്‍, 30-ല്‍ അധികം രാജ്യങ്ങളിലായി 45-ലേറെ വീസ പ്രോസസിംഗ് സേവനങ്ങള്‍, 99.87% വീസ സക്സസ് റേറ്റ്, ലക്ഷത്തില്‍പരം സ്റ്റഡി അബ്രോഡ് വീസ ഗ്രാന്റുകളും ലാംഗ്വേജ് സക്സസ്സുകളും ഇതിനോടകം ഗോഡ്സ്പീഡ് സ്വന്തമാക്കിയിട്ടുണ്ട്.
ചടങ്ങിനോടനുബന്ധിച്ച് പരമ്പരാഗത രീതികളില്‍ നിന്ന് വേറിട്ടുനിന്ന്, എത്തിയ ജനപ്രതിനിധികള്‍ക്കും വിശിഷ്ടാതിഥികള്‍ക്കും നൂറ് പുസ്തകങ്ങള്‍ അടങ്ങിയ ബോക്സുകളാണ് ഗോഡ്സ്പീഡ് ഡയറക്ടര്‍മാര്‍ ഉപഹാരമായി നല്‍കിയത്. സമൂഹത്തിന് മാതൃകയായ ഈ വേറിട്ട പ്രവണത ഏറെ പ്രശംസനീയമാണെന്ന് ചടങ്ങില്‍ സംസാരിച്ച വിശിഷ്ടാതിഥികള്‍ അഭിപ്രായപ്പെട്ടു.




