നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ (എല്‍ഐസി) അറ്റാദായം 23 ശതമാനം വര്‍ധനയോടെ 13,492 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 10,987 കോടി രൂപയായിരുന്നു.
കമ്പനിയുടെ മൊത്തം വരുമാനം 2,37,848 കോടി രൂപയാണ്. മുന്‍വര്‍ഷമിത് 2,22,864 കോടിയായിരുന്നു. ആദ്യവര്‍ഷ പ്രീമിയം ഇക്കാലത്ത് 9,217 കോടിയായി കൂടി. മുന്‍വര്‍ഷം ആദ്യപാദത്തില്‍ 7,525 കോടി രൂപയായിരുന്നു. പോളിസി പുതുക്കുന്നതിലുള്ള പ്രീമിയമായി 61,833 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 59,885 കോടിയായിരുന്നു. മൊത്തം പ്രീമിയം ഏഴ് ശതമാനം ഉയര്‍ന്ന് 1.27 ലക്ഷം കോടി രൂപയിലെത്തി.
ആദ്യപാദത്തില്‍ കമ്പനി 31.02 ലക്ഷം പോളിസികള്‍ വിറ്റഴിച്ചു. എല്‍ഐസി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 59.39 ലക്ഷം കോടി രൂപയായിട്ടുണ്ട്. മുന്‍വര്‍ഷത്തെ 57.05 ലക്ഷം കോടിയില്‍നിന്ന് നാലു ശതമാനമാണ് വര്‍ധന. 60.1% വിഹിതവുമായി ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ കമ്പനി ഒന്നാം സ്ഥാനത്ത് തുടരുന്നതായും എല്‍ഐസി വ്യക്തമാക്കി. ഒന്നാം പാദത്തില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണവും വിതരണ തന്ത്രങ്ങളും സഹായിച്ചതായി എല്‍ഐസി സിഇഒ & എംഡി ആര്. ദൊരൈസ്വാമി പറഞ്ഞു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




