സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 200 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,06,040 രൂപയായി. ഗ്രാമിന് 25 രൂപ ഉയർന്ന് 13,255 രൂപയായും വില വർധിച്ചു. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. 235 രൂപയാണ് 1 ഗ്രാം വെള്ളിയുടെ വില. 1 കിലോഗ്രാം വെള്ളിക്ക് 2,35,000 രൂപയാണ് ഇന്ന്.
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്താതിരിക്കാൻ തീരുമാനിച്ചതും പണനയവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുമാണ് ആഗോള സ്വർണവിപണിയെ സ്വാധീനിച്ചത്. അതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും കാണുന്നത്.
ഫെഡറൽ റിസർവിന്റെ നയപ്രഖ്യാപനത്തെ തുടർന്നുണ്ടായ അനിശ്ചിതത്വം കാരണം കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ ശ്രദ്ധേയമായ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, ഇന്ന് വീണ്ടും വില ഉയരുന്ന പ്രവണതയാണ് പ്രകടമായത്.




