തിരുവനന്തപുരം, ജൂലൈ 31: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ മുഖ്യസ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിന് ദി ഇക്കണോമിക് ടൈംസ് ഏർപ്പെടുത്തിയ ‘ഫാമിലി ബിസിനസ് ഓഫ് ദ ഇയർ – ലാർജ്’ പുരസ്കാരം ലഭിച്ചു. മികച്ച സാമ്പത്തിക പ്രകടനം, ശക്തമായ കോർപ്പറേറ്റ് ഭരണസംവിധാനം, പ്രൊഫഷണൽ മാനേജ്മെന്റ്, തലമുറകളിലൂടെയുള്ള നേതൃത്വ തുടർച്ച എന്നിവ വിജയകരമായി സംയോജിപ്പിച്ച കുടുംബ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കാണ് ഈ പുരസ്കാരം നൽകുന്നത്.
മുത്തൂറ്റ് ഫിൻകോർപ് ചെയർമാനും മാനേജിങ് ഡയറക്ടറും ആയ തോമസ് ജോൺ മുത്തൂറ്റ് , ജോയിന്റ് മാനേജിങ് ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ് , മുത്തൂറ്റ് മൈക്രോഫിൻ എക്സിക്യൂട്ടീവ് ഡയറക്ടർ തോമസ് മുത്തൂറ്റ് ജോൺ, മുത്തൂറ്റ് ഹൗസിംഗ് ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ സൂസന്ന മുത്തൂറ്റ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റു വാങ്ങി.
സ്ഥാപക മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് വിവിധ തലമുറകളിലായി നേതൃത്വത്തെ ബിസിനസിന്റെ മുൻനിരയിലേക്ക് കൊണ്ടുവരികയും ദീർഘകാല ബിസിനസ് വളർച്ച ഉറപ്പാക്കുകയും ചെയ്തതിന്റെ അംഗീകാരമാണ് ഈ പുരസ്കാരം.
ഗ്രൂപ്പിന്റെ വളർച്ചയിലും നേട്ടങ്ങളിലും പുതിയ തലമുറയുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമാണ്. നേതൃത്വ കൈമാറ്റം ക്രമബദ്ധമായി നടപ്പാക്കുന്നതിനൊപ്പം തലമുറകളായി കൈമാറിയ പാരമ്പര്യവും മുത്തൂറ്റിൻ്റെ വളർച്ചയെ ശക്തിപ്പെടുത്തുന്നു.
ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്ന ‘ബ്ലൂ കാർണിവൽ’ റിവാർഡ്സ് ആൻഡ് റെക്കഗ്നിഷൻ പദ്ധതിയും കമ്പനിയുടെ ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള പ്രവർത്തന സംസ്കാരത്തിന്റെ ഉദാഹരണമാണ്. ഈ പദ്ധതിയിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാർക്ക് ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായ ഷാരൂഖ് ഖാനെ നേരിൽ കാണാനുള്ള അവസരവും ലഭിക്കുന്നു.
ജീവനക്കാരിലേക്ക് ഈ നേട്ടം പങ്കിടപ്പെടുന്നു
“ഈ അംഗീകാരം തലമുറകളായി ഈ സ്ഥാപനത്തെ രൂപപ്പെടുത്തിയ എല്ലാവർക്കും അവകാശപ്പെട്ടതാണ്. എന്റെ പിതാവ് പകർന്നുനൽകിയ വിശ്വാസത്തിന്റെയും സേവനത്തിന്റെയും മൂല്യങ്ങളിൽ നിന്ന് ഇന്ന് ഓരോ ഉപഭോക്താവുമായുള്ള ഇടപെടലിലും ആ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്ന ആയിരക്കണക്കിന് ജീവനക്കാരിലേക്കും ഈ നേട്ടം പങ്കിടപ്പെടുന്നു. കേരളത്തിലെ ഞങ്ങളുടെ വേരുകളോട് ചേർന്നുനിൽക്കുമ്പോഴും രാജ്യത്തുടനീളമുള്ള സാധാരണക്കാരെ സേവിക്കുന്ന സ്ഥാപനമായി വളരാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് ഈ അംഗീകാരം വീണ്ടും ഉറപ്പിക്കുന്നത്.” മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.
ഉത്തരവാദിത്തത്തോടെ സേവനം തുടരാൻ പ്രചോദനമാകും
“സ്വർണവായ്പയെ ആധാരമാക്കി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ നിന്ന് സമഗ്ര സാമ്പത്തിക സേവനങ്ങൾ നൽകുന്ന പ്ലാറ്റ്ഫോമായി വളർന്ന ഞങ്ങളുടെ യാത്രയ്ക്ക് കരുത്തായത് സ്ഥാപനത്തിന്റെ മുഖമുദ്രയായ അച്ചടക്കവും വൈവിധ്യവൽക്കരണവുമാണ്. അതിനാൽ തന്നെ ഈ പുരസ്കാരം മുഴുവൻ ടീമിനും അഭിമാന നിമിഷമാണ്. ഉപഭോക്താക്കൾക്കും സമൂഹത്തിനും ഉത്തരവാദിത്തത്തോടെ സേവനം നൽകാനുള്ള പ്രചോദനവുമാണിത്.” മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ് പറഞ്ഞു.
1887-ൽ ആരംഭിച്ച ജൈത്രയാത്ര
1887-ൽ കേരളത്തിലെ കോഴഞ്ചേരിയിൽ ശ്രീ നൈനൻ മത്തായി ആരംഭിച്ച ഒരു ചെറിയ ധാന്യവ്യാപാര സംരംഭം എന്ന നിലയ്ക്കാണ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ തുടക്കം. പിന്നീട് സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്ന ധനകാര്യ സേവന മേഖലയിലേക്ക് അത് വളർന്നു. പാപ്പച്ചൻ മുത്തൂറ്റ് രൂപപ്പെടുത്തിയ വിനയം, സത്യസന്ധത, അച്ചടക്കം, സേവനം എന്നീ മൂല്യങ്ങളാണ് ഇന്നും ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് അടിത്തറ.
139 വർഷത്തെ നീണ്ട പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ മുഖ്യസ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ്, ഇന്ത്യയിലെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാണ് (NBFC). തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മുത്തൂറ്റ് ഫിൻകോർപ്പിന് രാജ്യത്താകെ 5,610-ലധികം ഓഫീസുകളും, 63 ലക്ഷത്തിലധികം ഉപഭോക്താക്കളുമുണ്ട്. അർധനഗര, ഗ്രാമീണ മേഖലകളിലെ ഉപഭോക്താക്കൾക്ക് വേഗത്തിലുള്ളതും വ്യക്തിഗത ആവശ്യങ്ങൾക്ക് അനുയോജ്യവുമായ ധനസഹായം ലഭ്യമാക്കുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 1,68,474 കോടി രൂപയുടെ വായ്പകൾ നൽകിയിരിക്കുന്ന കമ്പനിയുടെ ആസ്തി മാനേജ്മെന്റ് മൂല്യം (AUM) ഏകദേശം ₹73,445 കോടിയാണ്.
നേതൃത്വം വഹിച്ച് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്
1887 ൽ പ്രവർത്തനം ആരംഭിച്ച മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഇന്ന് ധനകാര്യ സേവനങ്ങൾ, ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ്, റിയൽ എസ്റ്റേറ്റ്, വിലപിടിപ്പുള്ള ലോഹങ്ങൾ, പുനരുപയോഗ ഊർജം തുടങ്ങി വിവിധ മേഖലകളിൽ സാന്നിധ്യമുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പാണ്.
47,000-ത്തിലധികം ജീവനക്കാരും 5,200-ലധികം ശാഖകളുമുള്ള ഗ്രൂപ്പ് പരിസ്ഥിതി, സാമൂഹിക ഉത്തരവാദിത്തം, മികച്ച ഭരണസംവിധാനം (ESG) എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ഗ്രൂപ്പിന്റെ സി.എസ്.ആർ വിഭാഗമായ മുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷൻ, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ഉപജീവനം (HEEL) എന്നീ മേഖലകളിൽ സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നു.




