സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു പവന് സ്വര്‍ണത്തിന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 1,05,600 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,200 രൂപയിലേക്കും എത്തി. ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അതേസമയം സംസ്ഥാനത്ത് വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും. 1 കിലോഗ്രാമിന് 2,35,000 രൂപയുമാണ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വര്‍ണവിലയെയും സ്വാധീനിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതും നിക്ഷേപകരുടെ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്കുള്ള ആവശ്യം കുറയാന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു.
ഏറെ ദിവസങ്ങള്‍ക്കു ശേഷം ബ്രെന്റ് ക്രൂഡ് വില ബാരലിന് 85 ഡോളറിന് താഴെയെത്തിയതാണ് പ്രധാന ഘടകം. അമേരിക്ക–ഇറാന് സംഘര്‍ഷത്തില്‍ സംഘര്ഷതീവ്രത കുറഞ്ഞതോടെ എണ്ണവിലയില്‍ സമ്മര്‍ദം കുറയുകയും അതിന്റെ പ്രതിഫലനം സ്വര്‍ണവിലയിലും പ്രകടമാവുകയും ചെയ്തു.
ഇതിനൊപ്പം, പലിശനിരക്കില്‍ മാറ്റം വരുത്താതെ നിലനിര്‍ത്താന്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് എടുത്ത തീരുമാനവും സ്വര്‍ണവിലയെ സ്വാധീനിച്ച ഘടകങ്ങളിലൊന്നാണ്. പലിശനിരക്കുമായി ബന്ധപ്പെട്ട പ്രതീക്ഷകളും ഡോളറിന്റെ ചലനവും സ്വര്‍ണവിലയില്‍ തുടര്‍ന്നും സ്വാധീനം ചെലുത്തുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
അന്താരാഷ്ട്ര വിപണിയിലെ എണ്ണവില, ഡോളറിന്റെ മൂല്യം, കേന്ദ്രബാങ്കുകളുടെ നയനിര്ണയങ്ങള് എന്നിവയെ ആശ്രയിച്ച് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വരും ദിവസങ്ങളിലും ഏറ്റക്കുറച്ചിലുകള്‍ തുടരാന്‍ സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില ജനുവരി 29-നായിരുന്നു. അന്ന് ഒരു പവന് സ്വര്‍ണത്തിന് 1,31,160 രൂപയായിരുന്നു വില. അതേസമയം, കഴിഞ്ഞ ഡിസംബര്‍ 23-നാണ് സംസ്ഥാനത്ത് ആദ്യമായി ഒരു പവന് സ്വര്‍ണത്തിന്റെ വില ഒരു ലക്ഷം രൂപ കടന്നത്.




