സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,220 രൂപയായും ഒരു പവന്റെ വില 1,05,760 രൂപയായും കുറഞ്ഞു.
18 കാരറ്റ് സ്വർണത്തിനും ഇന്ന് വില കുറഞ്ഞു. ഗ്രാമിന് 30 രൂപയുടെ ഇടിവോടെ വില 10,860 രൂപയായി. ഇതോടെ ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വില 86,880 രൂപയിലെത്തി. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാമിന് 2,350 രൂപയുമാണ് വിപണി വില.
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്താതിരിക്കാൻ തീരുമാനിച്ചതും പണനയവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുമാണ് ആഗോള സ്വർണവിപണിയെ സ്വാധീനിച്ചത്. അതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും കാണുന്നത്.




