ഓഗസ്റ്റ് പൊതുവെ അവധികളുടെയും, ആഘോഷങ്ങളുടെയും മാസമാണ്. ഈ വർഷത്തെ ഓണവും ഓഗസ്റ്റിലാണ് വരുന്നത്. ഈ മാസം ബാങ്കിൽ പോവാനും, പണമിടപാടുകൾ നടത്താനും പ്ലാനിടുന്നവരുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കലണ്ടർ നോക്കാതെ പോയാൽ ചിലപ്പോൾ പണി കിട്ടിയേക്കും. കാരണം ഈ മാസം രാജ്യത്തുടനീളം ആകെ 14 ദിവസമാണ് ബാങ്ക് അവധി.
ഇതിൽ ഞായറാഴ്ചകൾ, രണ്ടാം-നാലാം ശനിയാഴ്ചകൾ, കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ഉത്സവങ്ങളുമായി ബന്ധപ്പെട്ട അവധികളും ഉൾപ്പെടുന്നു. എന്നാൽ ഈ 14 ദിവസവും കേരളത്തിലെ ബാങ്കുകൾക്ക് ബാധകമല്ല. അവധി ദിവസങ്ങൾ സംസ്ഥാനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടും. കേരളത്തിൽ ആകെ മൊത്തം 11 ദിവസങ്ങളാണ് ബാങ്ക് അവധി വരുന്നത്.
കേരളത്തിൽ ഓഗസ്റ്റിൽ ബാങ്കുകൾക്ക് ലഭിക്കുന്ന പ്രധാന അവധികൾ:
ഓഗസ്റ്റ് 8 (ശനി) – രണ്ടാം ശനിയാഴ്ച
ഓഗസ്റ്റ് 9 (ഞായർ) – ഞായറാഴ്ച
ഓഗസ്റ്റ് 12 (ബുധൻ) – കർക്കിടക വാവ്
ഓഗസ്റ്റ് 15 (ശനി) – സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 16 (ഞായർ) – ഞായറാഴ്ച
ഓഗസ്റ്റ് 22 (ശനി) – നാലാം ശനിയാഴ്ച
ഓഗസ്റ്റ് 23 (ഞായർ) – ഞായറാഴ്ച
ഓഗസ്റ്റ് 25 (ചൊവ്വ) – ഒന്നാം ഓണം (കേരളത്തിൽ അവധി)
ഓഗസ്റ്റ് 26 (ബുധൻ) – തിരുവോണം
ഓഗസ്റ്റ് 27 (വ്യാഴം) – മൂന്നാം ഓണം
ഓഗസ്റ്റ് 28 (വെള്ളി) – നാലാം ഓണം / ശ്രീനാരായണ ഗുരു ജയന്തി / അയ്യങ്കാളി ജയന്തി
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ രക്ഷാബന്ധൻ, പ്രാദേശിക ഉത്സവങ്ങൾ തുടങ്ങിയവ ഉൾപ്പെടെയാണ് 14 ദിവസത്തെ അവധി വരുന്നത്. അവധി ദിവസങ്ങളിൽ ശാഖകൾ പ്രവർത്തിക്കില്ലെങ്കിലും ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, യു.പി.ഐ., എ.ടി.എം. സേവനങ്ങൾ പതിവുപോലെ ലഭ്യമാകും. അതിനാൽ ചെക്ക് ക്ലിയറൻസ്, പണമിടപാട്, ശാഖാ സേവനങ്ങൾ എന്നിവ ആവശ്യമായവർ അവധി ദിനങ്ങൾ മുൻകൂട്ടി പരിശോധിച്ച് ഇടപാടുകൾ ക്രമീകരിക്കുന്നത് ഉചിതമാണ്.




