ഒന്നാം പാദത്തില്‍ ഫലങ്ങള്‍ മോശമായെങ്കിലും വിപണിയില്‍ വന്‍ കുതിപ്പ് നടത്തി രാജ്യത്തെ മുന്‍നിര ഹോം സര്‍വീസ് പ്ലാറ്റ്ഫോമായ അര്‍ബന്‍ കമ്പനി. തിങ്കളാഴ്ച ഒരു ഘട്ടത്തില്‍ 18% വരെ മുന്നേറിയ ഓഹരി ലാഭമെടുപ്പിന് ശേഷം 12.98% നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. 146.19 രൂപയാണ് നിലവിലെ ഓഹരിവില. ദിനവ്യാപാരത്തില്‍ ഓഹരി 152.21 രൂപ വരെ മുന്നേറിയിരുന്നു.
ഒന്നാം പാദത്തില്‍ 92.12 കോടി രൂപയുടെ നഷ്ടത്തിലാണ് അര്‍ബന്‍ കമ്പനി. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ 6.94 കോടി രൂപ ലാഭം നേടിയിരുന്നു. അതേസമയം പ്രവര്‍ത്തന വരുമാനം 43.9% വര്‍ധിച്ച് 528.34 കോടി രൂപയിലെത്തി.
ലക്ഷ്യവില ഉയര്‍ത്തി ബ്രോക്കറേജുകള്‍
പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പിന്തുണ് ഓഹരിക്ക് കരുത്തായി. ബ്രോക്കറേജ് സ്ഥാപനമായ മോര്ഗന് സ്റ്റാന്‍ലി, കമ്പനിയുടെ ലക്ഷ്യവില 128 ല്‍ നിന്ന് 165 ലേക്ക് ഉയര്‍ത്തി. ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്വാള്‍, അര്‍ബന്‍ കമ്പനിയുടെ ഭാവി വളര്‍ച്ചയില്‍ വിശ്വാസം പ്രകടിപ്പിക്കുകയും ഓഹരിയുടെ ലക്ഷ്യവില 140 ലേക്ക് ഉയര്‍ത്തുകയും ചെയ്തു. ഉപഭോക്താക്കളുടെ എണ്ണം കൂടിയതും വരുമാനത്തിലുണ്ടായ വളര്‍ച്ചയും പോസിറ്റീവായാണ് വിപണി കാണുന്നത്.
ഡിമാന്‍ഡ് കൂടി
വീട് അറ്റകുറ്റപ്പണികള്‍, ക്ലീനിംഗ്, ബ്യൂട്ടി-സലൂണ്‍ സേവനങ്ങള്‍ എന്നിവയ്ക്ക് ഓണ്‍ലൈന്‍ ബുക്കിംഗനുസരിച്ച് ആളുകളെ എത്തിച്ചു നല്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആപ്പ് അധിഷ്ഠിത പ്ലാറ്റ്ഫോമാണ് അര്‍ബന്‍ കമ്പനി. ഹോം സര്‍വീസ് മേഖലയില്‍ വലിയൊരു വിപണി വിഹിതം അര്‍ബന്‍ കമ്പനിക്ക് മാത്രമായി ഉള്ളതും ഒരു അനുകൂല ഘടകമാണ്. സാങ്കേതികവിദ്യ ഉപയോഗിച്ച് സുഗമമായി പ്രവര്‍ത്തിക്കുന്നതിനാല്‍ കമ്പനിക്ക് നടത്തിപ്പ് ചെലവുകള്‍ കുറവാണ്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




