അതി മുന്നേറ്റത്തിന് ശേഷം കൺസോളിഡേഷനിലായിരുന്ന സ്വർണ്ണം വീണ്ടുമൊരു കുതിപ്പിന് തുടക്കമിട്ടു കഴിഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 5626$ നിരക്കിലേക്ക് ഉയർന്ന ശേഷം 4000$ നിരക്കിലേക്ക് ഇറങ്ങിയ സ്വർണ്ണം ഒരു മാസം കൊണ്ട് തിരിച്ച് 4700$ ഡോളറിലേക്ക് കയറി.
ചൈന ജൂണിലും ജൂലൈയിലും വലിയ വാങ്ങലുകൾ നടത്തിയതിന്റെ റിപ്പോർട്ടുകൾ പുറത്ത് വന്നത് റീറ്റെയ്ൽ നിക്ഷേപകർക്കും അവേശമായി.
സാങ്കേതികമായി ഇടിവിന്റെ ഘട്ടം പിന്നിട്ട സ്വർണ്ണം ഈ ഓണത്തിന് ദീർഘ കാല നിക്ഷേപത്തിനായി ഇപ്പോൾ പരിഗണിക്കാം..
ഇടിഎഫ്
നിക്ഷേപത്തിനായി പരിഗണിക്കുമ്പോൾ സ്വർണ്ണ ബോണ്ടോ അല്ലെങ്കിൽ ഇ ടി എഫിലോ പരിഗണിക്കുന്നതാണ് ഉചിതം. ആഭരണമാണെങ്കിൽ കൈമാറ്റം നടത്തുമ്പോൾ പണിക്കൂലിയും മറ്റു ചെലവുകളും കാരണം നിക്ഷേപകന്റെ ലാഭത്തിലൊരു ഭാഗം നഷ്ടമാകും.
സോവറിൻ ഗോൾഡ് ബോണ്ട് വിപണിയിൽ നിന്നും ബാങ്കുകളിൽ നിന്നും വാങ്ങി സൂക്ഷിക്കാനാകുമ്പോൾ ഈടിഎഫുകൾ ഓഹരി വിപണിയിൽ നിന്നും ഓഹരികൾ പോലെ തന്നെ വാങ്ങി സൂക്ഷിക്കാം. സ്വർണ്ണബോണ്ടിൽ നിന്നും വില വർധനവിനൊപ്പം പലിശ വരുമാനവും ലഭിക്കുമെന്നത് അധിക നേട്ടമാണ്.
വിവിധ ഈടിഎഫുകൾ
ഒരു ഗ്രാം തങ്കത്തിന്റെ നൂറിലൊരംശത്തിന് ഏകദേശ തുല്യ മൂല്യമാണ് ഒരു ഇടിഏഫ് യൂണിറ്റിന്റെ നെറ്റ് അസറ്റ് വാല്യു (എൻഎവി).
നിപ്പോണിന്റെ ഗോൾഡ് ബീസ് (133/-)
എച്ച്ഡിഎഫ്സിയുടെ എച്ച്ഡിഎഫ്സി ഗോൾഡ് (137/- രൂപ)
ഐസിഐസിഐ പ്രുഡൻഷ്യലിന്റെ ഗോൾഡ് ഇടിഎഫ് (137/-)
എസ്ബിഐയുടെ എസ്ഇടിഎഫ് ഗോൾഡ് (137.50/-) മുതലായവ ഈ ഓണക്കാലത്ത് നിക്ഷേപിച്ചു തുടങ്ങാനായി പരിഗണിക്കാം.
സ്വർണ്ണത്തിൽ വലിയ തുകകൾ നിക്ഷേപിക്കുന്നവർക്ക് ബോണ്ടും, സ്വർണ്ണത്തിൽ ക്രമമായ നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് ഇടിഎഫുമാണ് ഉചിതം.
വെള്ളിയിലും നിക്ഷേപിക്കാം
വെള്ളിയും മറ്റ് ലോഹങ്ങളും സ്വർണത്തിനൊപ്പം മുന്നേറ്റം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് സിൽവർ ഇടിഐഫുകളും നിക്ഷേപത്തിന് പരിഗണിക്കാം.
ഒരു വർഷത്തിനുള്ളിൽ 111/- രൂപയിൽ നിന്നും 360/- രൂപ വരെ മുന്നേറിയ സിൽവർബീസ് ഇടിഎഫ് 231/- രൂപയിൽ വ്യാപാരം തുടരുന്നു.




