സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,04,800 രൂപയായി വിപണിവില. ഒരു ഗ്രാം സ്വർണത്തിന് ആനുപാതികമായി 130 രൂപയാണ് കുറഞ്ഞത്. ഇതോടെ 13,100 രൂപയാണ് ഒരു ഗ്രാമിന്റെ ഇന്നത്തെ വില.
ഒരു ഇടവേളയ്ക്ക് ശേഷം അമേരിക്ക – ഇറാൻ സംഘർഷം കനത്തത് ആഗോളവിപണിയെ വലിയരീതിയിൽ സ്വാധീനിച്ചിരുന്നു. ഇതിന്റെ ഫലമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആഗോള വിപണിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. ഇത് സ്വർണവിലയെയും ബാധിച്ചു. കഴിഞ്ഞ ദിവസങ്ങളിലും വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങൾ, ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകൾ, പലിശനിരക്കുകളെക്കുറിച്ചുള്ള വിപണിയുടെ പ്രതീക്ഷകൾ, ഭൂ-രാഷ്ട്രീയ സംഘർഷങ്ങൾ, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള വർധിച്ച ആവശ്യകത എന്നിവയാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്നത്.
English Summary
Kerala gold prices declined sharply again, with the price of one sovereign (8 grams) dropping by ₹1,040 to ₹1,04,800. The per-gram rate fell by ₹130 to ₹13,100, offering slight relief to jewellery buyers amid recent fluctuations in the precious metal market.




