അഞ്ച് വയസോ അതില്‍ താഴെയോ പ്രായമുള്ള മകള്‍ക്കായി 10 ലക്ഷം രൂപ നിങ്ങള്‍ നിക്ഷേപിക്കാനാഗ്രഹിക്കുന്നെങ്കില് എവിടെ നിക്ഷേപിക്കും? രണ്ടോ മൂന്നോ ഇരട്ടിയായി വളരുന്ന ഏതെങ്കിലും നിക്ഷേപ പദ്ധതി തന്നെ വേണം. പക്ഷേ അതിന് പണം എവിടെ, എങ്ങനെ നിക്ഷേപിക്കുന്നു എന്നതാണ് നിര്‍ണായകം.
അഞ്ച് വയസ്സുള്ള കുട്ടിക്ക് ഉയര്‍ന്ന വിദ്യാഭ്യാസത്തിനും മറ്റ് ഭാവി ആവശ്യങ്ങള്‍ക്കുമായി ഇനിയും 13 മുതല്‍ 15 വര്‍ഷം വരെ സമയമുണ്ട്. അതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തിന്റെ ഏറ്റവും വലിയ ശക്തിയായ കോമ്പൗണ്ടിംഗ് പ്രയോജനപ്പെടുത്താനാണ് വിദഗ്ധരുടെ നിര്‍ദേശം.
10 ലക്ഷം രൂപ മുഴുവന്‍ ഒരിടത്ത് നിക്ഷേപിക്കുന്നതിന് പകരം, ഏകദേശം 65 മുതല്‍ 70 ശതമാനം വരെ വൈവിധ്യമാര്‍ന്ന ഇക്വിറ്റി, ഇന്‍ഡക്സ് ഫണ്ടുകളില്‍ ഘട്ടംഘട്ടമായി നിക്ഷേപിക്കാം. ബാക്കി തുക താരതമ്യേന സുരക്ഷിതമായ നിക്ഷേപങ്ങളില്‍ മാറ്റിവയ്ക്കാം.
അതോടൊപ്പം പെണ്‍കുട്ടികള്‍ക്കായുള്ള സുകന്യ സമൃദ്ധി യോജനയും പരിഗണിക്കാം. നിലവിലെ പലിശനിരക്ക് 8.2 ശതമാനമാണ്. എന്നാല്‍ ഒരു സാമ്പത്തിക വര്‍ഷം പരമാവധി 1.5 ലക്ഷം രൂപ മാത്രമാണ് നിക്ഷേപിക്കാനാകുക.
20 വര്‍ഷത്തേക്ക് 7 ശതമാനം ശരാശരി റിട്ടേണ്‍ ലഭിച്ചാല്‍ 10 ലക്ഷം രൂപ ഏകദേശം 39 ലക്ഷമായി വളരാം. 12 ശതമാനം ശരാശരി വളര്‍ച്ച ലഭിച്ചാല്‍ അത് ഏകദേശം 96 ലക്ഷമായി മാറാം.
പക്ഷേ ഒരു കാര്യം മറക്കരുത്; ഇവ കണക്കുകള്‍ മാത്രമാണ്, ഉറപ്പുള്ള റിട്ടേണുകളല്ല. കുട്ടിയുടെ ഭാവി ലക്ഷ്യവും നിങ്ങളുടെ റിസ്ക് ശേഷിയും കണക്കിലെടുത്തുള്ള ശരിയായ നിക്ഷേപ തന്ത്രമാണ് പ്രധാനം.




