കൊച്ചി: ഡോ. ആസാദ് മൂപ്പനും കുടുംബത്തിനും കീഴിലുള്ള യൂണിയന് (മൗറീഷ്യസ്) ഹോള്‍ഡിംഗ്സ് ലിമിറ്റഡ്, ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡിന്റെ 46.09 ലക്ഷം ഇക്വിറ്റി ഓഹരികള്‍ ടിപിജിയുടെ സെന്റല്ല മൗറീഷ്യസ് ഹോള്‍ഡിംഗ്സ് ലിമിറ്റഡില്‍ നിന്നും സ്വന്തമാക്കി. കമ്പനിയുടെ പെയ്ഡ്-അപ്പ് ഈക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്റെ ഏകദേശം 0.57% വരും ഇത്. ഇതോടെ ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡില്‍ മൂപ്പന് കുടുംബത്തിന്റെ ആകെ ഓഹരി പങ്കാളിത്തം 24.58% ആയി ഉയര്‍ന്നു.
2026 സെപ്റ്റംബര്‍ 2-ന് നടന്ന ഇടപാടില്‍, ഓഹരിയൊന്നിന് 760 രൂപ നിരക്കില്‍ ഏകദേശം 350.34 കോടി രൂപ മുടക്കിയാണ് ഓഹരികള്‍ വാങ്ങിയത്.
ഈ ഏറ്റെടുക്കല്‍ ഡോ. മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറില്‍ കുടുംബത്തിന്റെ ഉടമസ്ഥാവകാശം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചയോടുള്ള മൂപ്പന് കുടുംബത്തിന്റെ പ്രതിബദ്ധത അടിവരയിടുന്ന നീക്കമായാണ് ഇതിനെ വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




