എന്എഎസ്ഇക്ക് സെല്‍ഫ് ലിസ്റ്റിംഗില്ല
ഐപിഒയ്ക്ക് ശേഷം എന്‍എസ്ഇക്ക് സ്വന്തം എക്സ്ചേഞ്ചില്‍ തന്നെ എന്‍എസ്ഇ ഓഹരികള്‍ ലിസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് ബിഎസ്ഇ എംഡിയും സിഇഒയുമായ സുന്ദരരാമന്‍ രാമമൂര്‍ത്തി വ്യക്തമാക്കി. നിലവിലെ ചട്ട പ്രകാരം സെല്‍ഫ് ലിസ്റ്റിംഗ് അനുവദിക്കില്ലെന്നും രാമമൂര്‍ത്തി പറഞ്ഞു. എന്‍എസ്ഇയുടെ മെഗാ ഐപിഒയ്ക്ക് തിരിച്ചടിയാണ് വെളിപ്പെടുത്തല്‍. വ്യാഴാഴ്ച ഉച്ചയോടെ ബിഎസ്ഇയുടെ ഓഹരി 4.5% ഉയര്‍ന്ന് 3,308 ലെത്തി.
തെരഞ്ഞെടുപ്പ് അടുക്കുന്നു; ഇറാനില്‍ യുദ്ധവിജയം പ്രഖ്യാപിക്കാന്‍ ട്രംപ്
നവംബറിലെ മിഡ്ടേം തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനുമായുള്ള യുദ്ധം അവസാനിച്ചതായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സ്വകാര്യ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. യുദ്ധം കൂടുതല്‍ രൂക്ഷമാക്കുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്കയാണ് ഉപദേശകര്‍ മുന്നോട്ടുവയ്ക്കുന്നത്. സൈനിക നടപടികളേക്കാള്‍ സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാനെ സമ്മര്‍ദത്തിലാക്കാനാണ് നിലവില്‍ യുഎസ് ശ്രദ്ധ. നവംബര്‍ 3ലെ വോട്ടെടുപ്പിന് ശേഷം സൈനിക നടപടി ശക്തമാക്കുന്നതും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മേഖലയില്‍ ഏകദേശം 50,000 യുഎസ് സൈനികര്‍ തുടരുന്നുണ്ട്.
വ്യാപാരകരാര്‍: യുഎസ് മല്‍സരക്ഷമമായ താരിഫ് നല്‍കണമെന്ന് ഇന്ത്യ
ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് മല്‍സരക്ഷമമായ താരിഫ് നിരക്ക് വാഷിംഗ്ടണ്‍ വാഗ്ദാനം ചെയ്താല്‍ ഇന്ത്യ-യുഎസ് വ്യാപാരകരാര്‍ അന്തിമമാക്കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ന്യൂസിലന്‍ഡുമായും യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് മത്സരക്ഷമമായ താരിഫ് നിരക്ക് നല്കുന്ന മുറയ്ക്ക് വ്യാപാര കരാര്‍ അന്തിമമാക്കി വിശദാംശങ്ങള്‍ പ്രഖ്യാപിക്കുമെന്നും ഗോയല്‍ പറഞ്ഞു.
ചെന്നൈയില്‍ ലോകോത്തര ഒളിംപിക് സിറ്റി
ചെന്നൈയില്‍ ലോകോത്തര ഒളിമ്പിക് സിറ്റി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചു. തമിഴ്നാട് സ്പോര്‍ട്സ് ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന പദ്ധതിയില്‍ ലോകോത്തര സ്പോര്‍ട്സ് അരീനകള്‍, ആധുനിക കായിക ഉപകരണങ്ങള്‍, ഹൈ-പെര്‍ഫോമന്‍സ് ട്രെയിനിങ് സെന്റര്‍, സ്പോര്‍ട്സ് സയന്‍സ് ആന്‍ഡ് മെഡിസിന് സെന്ററുകള്‍ എന്നിവ ഉണ്ടാകും. തമിഴ്നാട്ടില്‍ നിന്നുള്ള താരങ്ങള്‍ക്ക് ഒളിമ്പിക്സിലും മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിലും കൂടുതല്‍ മെഡലുകള്‍ നേടാന്‍ സഹായിക്കുന്ന ഏകീകൃത സ്പോര്‍ട്സ് ഹബ്ബായാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ചെന്നൈയില്‍ F1-4 റേസുകള്‍ നടത്താന്‍ പ്രത്യേക മോട്ടോര്‍സ്പോര്‍ട്സ് സിറ്റിയും സ്ഥാപിക്കും. ഇന്ത്യയിലേക്ക് F1 തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര കായിക മന്ത്രാലയം 2028 വരെ പ്രവര്‍ത്തിക്കുന്ന ടാസ്ക് ഫോഴ്സും രൂപീകരിച്ചിട്ടുണ്ട്.




