കേരള വിഷന്‍ ചെയര്‍മാനായി പിപി സുരേഷ് കുമാറും മാനേജിങ് ഡയറക്ടറായി അനില്‍ മംഗലത്തും ചുമതലയേറ്റു. കേരള വിഷന്റെ സിഒഎ ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ മുന്‍ ചെയര്മാന് കെ ഗോവിന്ദന്, സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍, സി ഒ എ ജനറല്‍ സെക്രട്ടറി പിബി സുരേഷ് സിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് രജനീഷ് PS, കേരള വിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജന് കെവി, ജ്യോതികുമാര്‍.VS, സുരേഷ് കുമാര്‍ C എന്നിവരും മറ്റ് കേരള വിഷന്‍ ഡയറക്ടര്‍മാരും സിഒഎ സംസ്ഥാന ഭാരവാഹികളും സന്നിഹിതരായിരുന്നു.
കേരളത്തിലെ ആറായിരത്തിലേറെ സ്വതന്ത്ര കേബിള്‍ ഓപ്പറേറ്റര്‍മാരെ ഒന്നിപ്പിച്ചുകൊണ്ട് 1996ലാണ് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് രൂപീകരിച്ചത്. ഈ കൂട്ടായ്മയുടെ ഫലമായി 2007ല്‍ നിലവില്‍ വന്ന കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിള്‍ ലിമിറ്റഡ് (കെസിസിഎല്‍) ഇന്ന് ഇന്ത്യയിലെ നാലാം നമ്പര്‍ എംഎസ്ഒ എന്ന നേട്ടം സ്വന്തമാക്കി കഴിഞ്ഞു. 2016ല്‍ കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് ആരംഭിച്ചതോടെ കേരളവിഷന് ഡിജിറ്റല്‍ യുഗത്തിലേക്ക് നീങ്ങി. ഇന്ത്യയിലെ ആറാമത്തെ വലിയ ബ്രോഡ്ബാന്‍ഡ് ദാതാവും രാജ്യത്തെ രണ്ടാമത്തെ വലിയ ഗ്രാമീണ എഫ്ടിടിഎച്ച് ബ്രോഡ്ബാന്‍ഡ് ദാതാവുമാണ് ഇന്ന് കേരളവിഷന്.




