കണ്ണൂര്‍: കേരളത്തിലെ വളര്‍ന്നുവരുന്ന ഫിറ്റ്നസ്, റിക്കവറി, വെല്‍നെസ് ബ്രാന്‍ഡായ ലോഞ്ച്ഫിറ്റ് കണ്ണൂരില്‍ ഏഴാമത്തെ സ്റ്റുഡിയോ തുറന്നു. ഫിറ്റ്നസ്, റിക്കവറി, പ്രതിരോധാത്മക ആരോഗ്യപരിചരണം എന്നിവയ്ക്കായുള്ള ആധുനിക കേന്ദ്രമായാണ് കണ്ണൂര്‍ സ്റ്റുഡിയോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രത്യേക ഫിറ്റ്നസ് പരിശീലന പരിപാടികള്‍ക്കൊപ്പം റിക്കവറിക്ക് പ്രാധാന്യം നല്കുന്ന സേവനങ്ങളും ഇവിടെ ലഭ്യമാകും. സ്ട്രെംഗ്ത്, ചലനക്ഷമത, മികച്ച ജീവിതശൈലീ ശീലങ്ങള്‍, ദീര്‍ഘകാല ആരോഗ്യവും ക്ഷേമവും എന്നിവ പ്രായോഗികമായും സമയബന്ധിതമായും കൈവരിക്കാന്‍ അംഗങ്ങളെ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ലോഞ്ച്ഫിറ്റിന്റെ റെഡ് ലൈറ്റ് തെറാപ്പി, സോണ തെറാപ്പി സേവനങ്ങളുടെ ഉദ്ഘാടനം ഡോ. എസ്.വി.എം. ഹാരിസ് നിര്‍വഹിച്ചു. ലോംഞ്ച്ഫിറ്റ് ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സിഇഒയുമായ നിതിന്‍ പി. ജോയ് മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ സ്റ്റുഡിയോയുടെ ഉടമയും സാക് ഗ്രൂപ്പിന്റെയും ക്യാപ് ഇന്ഡക്സിന്റെയും സിഇഒയുമായ സവാഹിര്‍ എ.കെ, ആരോഗ്യപരിപാലന രംഗത്തെ വിദഗ്ധര്‍, കണ്ണൂരിലെ പൗരസമൂഹ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

”മികച്ച ആരോഗ്യം, കൈവരിക്കാവുന്നതും പ്രായോഗികവും സുസ്ഥിരവുമായിരിക്കണമെന്ന വിശ്വാസത്തിലാണ് ലോഞ്ച്ഫിറ്റ് രൂപംകൊണ്ടത്. കണ്ണൂരില്‍ ഏഴാമത്തെ സ്റ്റുഡിയോ തുറക്കുന്നതിലൂടെ ഞങ്ങളുടെ ഫിറ്റ്നസ്, റിക്കവറി, വെല്‍നെസ് അനുഭവങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്,” -നിതിന്‍ പി. ജോയ് പറഞ്ഞു.
കണ്ണൂരില്‍ ഏഴാമത്തെ സ്റ്റുഡിയോ കൂടി പ്രവര്‍ത്തനമാരംഭിച്ചതോടെ, കേരളത്തിലുടനീളമുള്ള സാന്നിധ്യം കൂടുതല്‍ വിപുലീകരിക്കുകയാണ് ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ സമയലാഭമുള്ള ആരോഗ്യപരിഹാരങ്ങള്‍ ലഭ്യമാക്കുന്ന ഫിറ്റ്നസ്, റിക്കവറി, വെല്‍നെസ് ബ്രാന്‍ഡായ ലോഞ്ച്ഫിറ്റ്. ലോഞ്ച്ഫിറ്റിന്റെ പ്രത്യേക ഫിറ്റ്നസ് പരിശീലന പരിപാടികള്‍, റെഡ് ലൈറ്റ് തെറാപ്പി, സോണ തെറാപ്പി, റിക്കവറി സേവനങ്ങള്‍ എന്നിവ പരിചയപ്പെടാന്‍ താല്പര്യമുള്ളവര്ക്കായി കണ്ണൂര്‍ സ്റ്റുഡിയോ സൗകര്യം ഒരുക്കിയിട്ടുണ്ട്.




