സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഉയർച്ച. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 110 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ 14,240 രൂപയായി ഒരു ഗ്രാമിന്റെ വില. ഒരു പവന് ആനുപാതികമായി 880 രൂപ കൂടി 1,13,920 രൂപയാണ് ഇന്നത്തെ വിപണിവില. അതേസമയം, വെള്ളി വിലയിൽ മാറ്റങ്ങളൊന്നുമില്ല. ഒരു ഗ്രാമിന് 250 രൂപയാണ് ഇന്നത്തെ വില. ഒരു കിലോഗ്രാമിന് 2,50,000 രൂപയാണ്.
അനുകൂലമായ യുഎസ് തൊഴിൽ കണക്കുകളുടെ പശ്ചാത്തലത്തിൽ പലിശനിരക്ക് ഉയർത്താൻ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് തയ്യാറായേക്കുമെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിച്ചത്. പലിശനിരക്ക് വർധിപ്പിക്കുന്നത് പലിശ ലഭിക്കാത്ത സ്വർണത്തിന്റെ ആകർഷണം കുറയ്ക്കാൻ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
ഇതിന് പുറമെ, പണപ്പെരുപ്പവുമായി ബന്ധപ്പെട്ട യുഎസ് ഫെഡറൽ റിസർവിന്റെ ആശങ്കകളും ആഗോള സ്വർണവിപണിയിലെ ചലനങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില ജനുവരി 29നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. അതേസമയം, ഡിസംബർ 23നാണ് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.




