യുപിഐ ഇടപാടുകളില്‍ വീണ്ടും മെര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യത തുറന്ന് പുതിയ നിയമഭേദഗതി നിർദ്ദേശിച്ച് കേന്ദ്രം. 2007-ലെ പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് ഭേദഗതി ചെയ്യാനാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം നിർദ്ദേശിച്ചത്. നിലവില്‍ സാധാരണ യുപിഐ, റുപേ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് എംഡിആര്‍ (Merchant Discount Rate) ഈടാക്കാന്‍ ബാങ്കുകള്‍ക്കോ പേയ്മെന്റ് സേവനദാതാക്കള്‍ക്കോ അനുമതിയില്ല.
അതായത്, ഓണ്‍ലൈനിലൂടെ നടത്തുന്ന യുപിഐ പേയ്മെന്റുകള്‍ക്ക് ബാങ്കുകള്‍ക്കോ പേയ്മെന്റ് സേവനദാതാക്കള്‍ക്കോ വ്യാപാരികളില്‍നിന്ന് സേവനനിരക്ക് ഈടാക്കാന്‍ സാധിക്കില്ല. ഈ വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന സെക്ഷന്‍ 10എ ഭേദഗതി ചെയ്യാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
എന്നാല്‍ പുതിയ ഭേദഗതി നിലവില്‍ വന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്ന വിഭാഗത്തിലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കാനാകും. അതേസമയം, സര്‍ക്കാര്‍ ഒഴിവാക്കുന്ന ഇടപാടുകള്‍ക്ക് നിലവിലെ സീറോ എംഡിആര്‍ സംവിധാനം തുടരും. അതായത്, നിലവിലെ പൂര്‍ണ വിലക്ക് ഒഴിവാക്കി ആവശ്യമായ സാഹചര്യങ്ങളില്‍ ചാര്‍ജ് അനുവദിക്കാനുള്ള നിയമപരമായ അധികാരം സര്‍ക്കാരിന് ലഭിക്കും.
ഭേദഗതി നിലവില്‍ വന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്ന വിഭാഗത്തിലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കാനാകും. അതേസമയം, സര്‍ക്കാര്‍ ഒഴിവാക്കുന്ന ഇടപാടുകള്‍ക്ക് നിലവിലെ സീറോ എംഡിആര്‍ സംവിധാനം തുടരും. ഏതൊക്കെ ഇടപാടുകള്‍ക്ക് ചാര്‍ജ് ബാധകമാക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരിനായിരിക്കും. ഏത് ഇടപാടുകള്‍ക്ക് ചാര്‍ജ് ബാധകമാക്കണമെന്നതും ആരെ ഒഴിവാക്കണമെന്നതും പിന്നീട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന വിജ്ഞാപനങ്ങളിലൂടെ വ്യക്തമാക്കും.
ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളുടെ വേഗത്തിലുള്ള വളര്‍ച്ചയെ തുടര്‍ന്ന് ബാങ്കുകള്‍ക്കും ഫിന്‍ടെക് കമ്പനികള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍, സൈബര്‍ സുരക്ഷ, സാങ്കേതിക വികസനം എന്നിവയ്ക്കായി വലിയ ചെലവ് വഹിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഈ മാറ്റം പരിഗണിക്കുന്നത്. ഇതിലൂടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിന് കൂടുതല്‍ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനാകുമെന്നാണ് വ്യവസായ രംഗത്തിന്റെ വിലയിരുത്തല്‍.
English Summary
The Central Government has proposed amendments to the Payment and Settlement Systems Act, 2007, opening the possibility of reintroducing the Merchant Discount Rate (MDR) on UPI transactions. The proposal has been put forward by the Union Ministry of Finance. At present, banks and payment service providers are not permitted to levy an MDR on regular UPI and RuPay debit card transactions. The proposed amendments could pave the way for changes to the existing framework governing digital payment charges.




