സംരംഭം തുടങ്ങാന്‍ പ്രായം ഒരു വിഷയമാണോ ? ഒരിക്കലും അല്ലെന്നു തെളിയിക്കുന്നു സംരംഭകരംഗത്തെ ചില വിജയകഥകള്‍. ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍ എന്നൊക്കെ പറയും പോലെ, 60 വയസിന് ശേഷം എല്ലാവരും റിട്ടയര്‍മെന്റ് എന്ന് പറയപ്പെടുന്ന കാലത്ത്, വയസായി ഇനി വീട്ടിലിരിക്കാം എന്ന് പറയുന്ന സമയത്ത് , സംരംഭകന്റെ കുപ്പായമിട്ട, സ്റ്റാര്‍ട്ടപ്പ് ആഫ്റ്റര്‍ 60 എന്ന് ആവേശത്തോടെ പറയുകയും ചെയ്ത ഇവരെ അങ്ങനെ നിസ്സാരക്കാരായി കാണണ്ട. പല ലോകോത്തര ബ്രാന്‍ഡുകളുടെയും പിറവിക്ക് പിന്നില്‍ വയസ്സന്മാര് തന്നെയാണ്. കേണല്‍ ഹാര്‍ലന്‍ സാന്‍ഡേഴ്സ് തന്റെ 65 ആം വയസിലാണ് KFC എന്ന ബ്രാന്‍ഡ് സ്ഥാപിക്കുന്നത്. ഇന്ന് 123 രാജ്യങ്ങളില്‍ KFC സജീവമാണ്.റേ ക്രോക്ക് തന്റെ 62 ആം വയസിലാണ് McDonald’s എന്ന ബ്രാന്‍ഡ് ആരംഭിക്കുന്നത്. ഇന്ന് ലോകം ഭരിക്കുന്ന ഫാസ്റ്റ് ഫുഡ് ചെയിനാണ് McDonald’s . ജീവിതം 60 വയസില്‍ അവസാനിക്കുന്നില്ല – ചിലര്‍ക്കത് പുതിയ തുടക്കമാണ്! എന്ന പ്രഖ്യാപനത്തോടെ സംരംഭകത്വത്തില്‍ മിന്നിയ ചില ഇന്ത്യന്‍ സംരംഭകരെ പരിചയപ്പെടാം
- ഹര്ഭജന് കൗര്‍ – ‘Made with Love’
- രാധാ ദാഗ – ത്രിഗുണി ഈസ് ഈറ്റ്സ്
- രാജീന്ദര്‍ കൗര്‍ ചാത്ത – അമ്മിജിസ്
- വീണ മല്‍ഹോത്ര – വീണാജിസ് ഹെയര്‍ ഓയില്‍
- നാഗമണി – റൂട്ട്സ് ആന്‍ഡ് ഷൂട്ട്സ്
- നിര്‍മല ഹെഗ്ഡെ – ‘Home Food Venture’
- കിരണ്‍ മജുമ്ദാര്‍ ഷാ – ബയോകോണ്‍ ഫൗണ്ടേഷന്
- ഹരികിഷന് പിപ്പല് – പീപ്പിള്‍സ് ഗ്രൂപ്പ്
- ഭാഗ്യലക്ഷ്മി രാമകൃഷ്ണന് – ഹാന്‍ഡ്ലൂം റിവൈവല്‍ പ്രോജക്റ്റ്
- സുഷ്മാ ദത്ത – ദത്താസ് ഹോം മേഡ് പിക്കിള്‍സ്
ഹര്ഭജന് കൗര്‍ – ‘Made with Love’
തന്റെ 90-ആം വയസ്സിലാണ് ചണ്ഡീഗഢ് സ്വദേശിയായ ഹര്ഭജന് കൗര്‍ ‘Made with Love’ എന്ന മധുരപലഹാര ബ്രാന്‍ഡ് ആരംഭിക്കുന്നത്. മധുരം കഴിക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന തന്റെ മകള്‍ക്ക് വേണ്ടിയാണ് ഹര്ഭജന് കൗര്‍ ഈ സംരംഭം ആരംഭിക്കുന്നത്.ഹോം മേഡ് ബര്ഫികളും ലഡുവുകളും ചോക്ലേറ്റുകളുമാണ് ഈ ബ്രാന്‍ഡിലൂടെ ഹര്ഭജന് കൗര്‍ വിപണിയിലെത്തിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ സംരംഭകരില്‍ ഒരാളായി ഇവരെ കണക്കാക്കുന്നു.
രാധാ ദാഗ – ത്രിഗുണി ഈസ് ഈറ്റ്സ്
തന്റെ 60 ആം വയസിലാണ് ചെന്നൈ സ്വദേശിനിയായ രാധാ ദാഗ Triguni Eze Eats എന്ന സ്ഥാപനം ആരംഭിക്കുന്നത്. റെഡി-ടു-ഇറ്റ് ഭക്ഷണ ബ്രാന്‍ഡ് ആയിട്ടായിരുന്നു ഇത് വിപണി പിടിച്ചത്. ദക്ഷിണേന്ത്യന്‍ വിഭവങ്ങളെ പായ്ക്ക് ചെയ്ത് വിറ്റു തുടങ്ങിയ സ്ഥാപനം ഇപ്പോള്‍ IndiGo Airlines പോലുള്ള വിമാന കമ്പനികളില്‍ ഭക്ഷണം നല്കുന്നു. റെഡി റ്റു ഈറ്റ് വിപണിയില്‍ മുന്‍നിര ബ്രാന്‍ഡ് ആണ് ത്രിഗുണി.ഉപഭോക്താക്കള്‍ക്ക് സന്തോഷം നല്കുന്ന ബിസിനസുകള്‍ എന്നും നിലനില്‍ക്കുമെന്നാണ് രാധാ ദാഗ പറയുന്നത്.
രാജീന്ദര്‍ കൗര്‍ ചാത്ത – അമ്മിജിസ്
പ്രായം 80 കഴിഞ്ഞപ്പോഴാണ് ലുധിയാന സ്വദേശിയായ രാജീന്ദര്‍ കൗര്‍ ചാത്ത ബിസിനസിലേക്ക് ഇറങ്ങുന്നത്. ബ്രാന്‍ഡിന്റെ പേര് അമ്മിജിസ് എന്നാണ്. ഇതൊരു ഹോം മേഡ് ബ്രാന്‍ഡാണ്. രാജീന്ദര്‍ കൗര്‍ തന്റെ വീട്ടില്‍ ഉണ്ടാക്കുന്ന മസാലകളും ചായമിശ്രിതങ്ങളും വിപണിയില്‍ എത്തിച്ചു കൊണ്ടാണ് ഇത്തരമൊരു ബ്രാന്‍ഡിന് തുടക്കം കുറിച്ചത്.ഇന്ന് അമ്മിജിസ് ഇന്ത്യക്കകത്തും പുറത്തും ഒരു പോലെ പ്രിയപ്പെട്ട ഭക്ഷ്യ ബ്രാന്‍ഡാണ്. സ്വന്തം അമ്മയുടെ പാചക കൂട്ടാണ് രാജീന്ദര്‍ കൗര്‍ ചാത്തയുടെ വിജയരഹസ്യം.
വീണ മല്‍ഹോത്ര – വീണാജിസ് ഹെയര്‍ ഓയില്‍
മുടികൊഴിച്ചില്‍ കലശലായ മകള്‍ക്ക് കാച്ചിക്കൊടുത്ത എണ്ണക്ക് കിട്ടിയ കയ്യടികളില്‍ നിന്നുമാണ് തന്റെ 66 ആം വയസില്‍ വീണ മല്‍ഹോത്ര വീണാജിസ് ഹെയര്‍ ഓയില്‍ എന്ന ബ്രാന്‍ഡ് നിര്‍മിക്കുന്നത്.മക്കളില്‍ നിന്നും തികഞ്ഞ പ്രോത്സാഹനം ലഭിച്ചതോടെ ഹെയര്‍ ഓയില്‍ ഓണ്‍ലൈനിലും ഓഫ്ലൈനിലും വമ്പന്‍ ഹിറ്റായി മാറി. അമ്ല, കറി ലീവ്സ്, മേഥി തുടങ്ങിയ പ്രകൃതിദത്ത ഘടകങ്ങളാല്‍ സമ്പുഷ്ടമായ ഈ എണ്ണ സ്ത്രീകളുടെ ഇടയില്‍ ഇഷ്ട ബ്രാന്‍ഡായി മാറിയത് പെട്ടന്നാണ്.’വര്‍ഷങ്ങളുടെ പരിചയം തന്നെയാണ് ബിസിനസിന്റെ വിജയ ഫോര്‍മുല’ എന്നാണ് വീണ മല്‍ഹോത്രക്ക് പറയാനുള്ളത്.
നാഗമണി – റൂട്ട്സ് ആന്‍ഡ് ഷൂട്ട്സ്
കര്‍ണാടക സ്വദേശിനിയായ നാഗമണി തന്റെ 62 വയസില്‍ ഭര്‍ത്താവിന്റെ മരണത്തിന് ശേഷം ഒറ്റപ്പെട്ടപ്പോഴാണ് ആയുര്‍വേദ ഉല്‍പ്പന്ന നിര്‍മ്മാണത്തിലേക്ക് തിരിയുന്നത്. ശുദ്ധമായ വെളിച്ചെണ്ണയില്‍ അധിഷ്ഠിതമായ ഹെയര്‍ ഓയിലുകളാണ് അവര്‍ തുടക്കത്തില്‍ നിര്‍മിച്ചത്. Roots & Shoots എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ട നാഗമണിയുടെ സംരംഭം വളരെ വേഗത്തില്‍ പ്രാദേശിക വിപണിയില്‍ ഇടം പിടിച്ചു. ഭര്‍ത്താവ് മരിച്ച ദുഃഖം മറികടക്കാന്‍ നാഗമണി തുടങ്ങിയ സംരംഭം ഇന്ന് വരുമാനത്തിനുള്ള മാര്‍ഗമായി മാറിക്കഴിഞ്ഞു. നാഗമണി ബഹുമാനിക്കപ്പെടുന്ന സംരംഭയും.
നിര്‍മല ഹെഗ്ഡെ – ‘Home Food Venture’
കോവിഡിനിടയില്‍ വീട്ടില്‍ ഒറ്റപ്പെട്ട നിര്‍മല ഹെഗ്ഡെ രുചികരമായ വിഭവങ്ങള്‍ പാചകം ചെയ്ത് അയല്ക്കാര്ക്ക് നല്കാന് തുടങ്ങി. രുചിപ്പെരുമ കൊണ്ട് ആവശ്യക്കാര്‍ കൂടി വന്നു. അത് വില്പനയിലേക്ക് മാറി. ‘Home Food Venture’ എന്ന നിലയിലേക്കു നിര്‍മല ഹെഗ്ഡെയുടെ പാചകം വളര്‍ന്നു. അപ്പോള്‍ പ്രായം 64 വയസ്. ഇന്ന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി മുഖാന്തിരം പല നഗരങ്ങളിലേക്കും ഭക്ഷണം നിര്‍മല ഭക്ഷണം എത്തിക്കുന്നു.
കിരണ്‍ മജുമ്ദാര്‍ ഷാ – ബയോകോണ്‍ ഫൗണ്ടേഷന്
60 കഴിഞ്ഞതിനു ശേഷമുള്ള ജീവിതം സംരംഭക യാത്രയുടെ രണ്ടാം താളം തുടങ്ങിയ വ്യക്തിയാണ് കിരണ്‍ മജുമ്ദാര്‍ ഷാ. 25 വയസില്‍ തുടങ്ങിയ ബയോകോണ്‍ എന്ന സ്ഥാപനത്തിന് പുറമെ, തന്റെ 60 ആം വയസില്‍ ബയോകോണ്‍ ഫൗണ്ടേഷന് വഴി അവര്‍ സാമൂഹിക മേഖലയിലേക്കു ചുവടുവെച്ചു.ബയോകോണ്‍ ഫൗണ്ടേഷന് എന്ന പുതിയ സംരംഭത്തിലൂടെ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ CSR പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ബിസിനസിന് ശേഷം സമൂഹത്തില്‍ മാറ്റം കൊണ്ടുവരാനും കഴിയും എന്നതാണ് കിരണ്‍ മജുമ്ദാര്‍ ഷാ തന്റെ ജീവിതത്തിലൂടെ പറഞ്ഞു വയ്ക്കുന്നത്.
ഹരികിഷന് പിപ്പല് – പീപ്പിള്‍സ് ഗ്രൂപ്പ്
സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ച ശേഷം 60 ആം വയസ്സില്‍ ഗ്വാലിയോര്‍ സ്വദേശിയായ ഹരികിഷന് പിപ്പല് ”പീപ്പിള്‍സ് ഗ്രൂപ്പ് ‘ ആരംഭിച്ചു. ഇന്ന് അവരുടെ കമ്പനി ബാങ്കിംഗ്, ഹൗസിംഗ്, എഡ്യുക്കേഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.”റിട്ടയര്‍മെന്റ് അവസാനമല്ല; തുടക്കമാണ്” എന്നാണ് തന്റെ ജീവിതത്തിലൂടെ ഹരികിഷന് പിപ്പല് പറഞ്ഞു വയ്ക്കുന്നത്.
ഭാഗ്യലക്ഷ്മി രാമകൃഷ്ണന് – ഹാന്‍ഡ്ലൂം റിവൈവല്‍ പ്രോജക്റ്റ്
ഭാഗ്യലക്ഷ്മി തന്റെ മാതാപിതാക്കളുടെ പഴയ നെയ്ത്ത് പാരമ്പര്യം നിലനിര്‍ത്താന്‍ തന്റെ 63 ആം വയസില്‍ തുടങ്ങിയ ബ്രാന്‍ഡാണ് ‘Handloom Revival Project’. ഇത് ബ്രാന്‍ഡ് മുഖേന വീട്ടമ്മമാരെയും പ്രായമായ കര്‍ഷകരെയും കൂട്ടി ചേര്‍ത്ത്, അവര്‍ ഹാന്‍ഡ്ലൂം ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നു.”പാരമ്പര്യത്തെയും ബിസിനസിനെയും ഒരുമിപ്പിക്കുക” എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം മുന്നോട്ട് പോകുന്നത്.
സുഷ്മാ ദത്ത – ദത്താസ് ഹോം മേഡ് പിക്കിള്‍സ്
വീട്ടില്‍ തയ്യാറാക്കുന്ന കെമിക്കലുകള്‍ ചേര്‍ക്കാത്ത അച്ചാറുകളിലൂടെ ബിസിനസ് രംഗത്തേക്ക് ഇറങ്ങിയ വ്യക്തിയാണ് കൊല്‍ക്കത്ത സ്വദേശിനിയായ സുഷ്മാ ദത്ത. രുചികരമായി പാചകം ചെയ്യുന്ന അവര്‍ തന്റെ 68 ആം വയസില്‍ മക്കളുടെ പ്രേരണയാല്‍ ഓണ്‍ലൈനായി വില്‍പ്പന തുടങ്ങി.നിലവില്‍ ആമസോണ്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകള് വഴി ഏറ്റവും കൂടുതല്‍ വില്പന നടക്കുന്ന ഒന്നാണ് സുഷ്മാ ദത്തയുടെ ദത്താസ് ഹോം മേഡ് പിക്കിള്‍സ്. ആഗ്രഹമുണ്ടെങ്കില്‍ ഏത് പ്രായത്തിലും സ്വന്തം സംരംഭം യാഥാര്‍ഥ്യമാക്കാം എന്ന് തെളിയിക്കുകയാണ് ഇവര്‍.




