മഞ്ഞും മഴയുമൊക്കെ വില്ക്കാന് പറ്റുമോ? വില്ക്കാന് പറ്റുന്ന കാലം വന്നിരിക്കുന്നു. മുംബൈയിലെ മഴ വിറ്റ് ഇനി പണം സമ്പാദിക്കാം. നാഷണല്‍ കമ്മോഡിറ്റി ആന്‍ഡ് ഡെറിവേറ്റീവ് എക്സ്ചേഞ്ച് എന്ന എന്സിഡിഇഎക്സാണ് മുംബൈയിലെ മഴയെ ഒരു കമ്മോഡിറ്റിയാക്കി അവധി വ്യാപാരം ആരംഭിക്കുന്നത്. ‘റെയിന്മുംബൈ’ എന്ന പേരിലാണ് മഴ ട്രേഡ് ചെയ്യപ്പെടുക. സ്വര്‍ണം, വെള്ളി, ക്രൂഡ് ഓയില്‍, മലഞ്ചരക്കുകള്‍ എന്നിവ പോലെതന്നെ മഴയുടെ അവധിവ്യാപാരത്തില്‍ ട്രേഡര്‍മാര്‍ക്ക് ഏര്‍പ്പെടാം.
സുതാര്യതയും കൃത്യതയും ഉറപ്പാക്കാന്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) മുംബൈയിലെ സാന്താക്രൂസ്, കൊളാബ കേന്ദ്രങ്ങളില്‍ നിന്നുള്ള തല്‍സമയ ഡേറ്റയാവും ഡെറിവേറ്റീവ് ട്രേഡിംഗിന് ഉപയോഗിക്കുക. ശാസ്ത്രീയമായി തയാറാക്കിയ ക്യുമുലേറ്റീവ് ഡീവിയേഷന്‍ റെയിന്‍ഫാള്‍ അഥവാ സിഡിആര്‍ മോഡലിനെയാണ് റെയിന്മുംബൈ ഡെറിവേറ്റീവുകള്‍ അടിസ്ഥാനമാക്കുക. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മണ്‍സൂണ്‍ കാലത്തെ ദീര്‍ഘകാല ശരാശരി (എല്‍പിഎ) മഴയില്‍ നിന്നുള്ള വ്യത്യാസമാണ് സിഡിആറില്‍ അളക്കുക. ഐഐടി ബോംബെയാണ് ഇത് തയാറാക്കിയിരിക്കുന്നത്. ഒരു മില്ലിമീറ്റര്‍ മഴയ്ക്ക് 50 രൂപ എന്നാണ് കണക്കാക്കിയിരിക്കുന്നത്. ലോട്ട് സൈസും 50 ആയിരിക്കും.
മണ്‍സൂണ്‍ സംബന്ധിയായ അനിശ്ചിതത്വങ്ങള്‍ മാനേജ് ചെയ്യാനുള്ള ഒരു ശക്തമായ സാമ്പത്തിക ടൂള്‍ ആകും റെയിന്മുംബൈ ഫ്യൂച്ചര്‍ കോണ്ട്രാക്റ്റുകളെന്ന് എന്‍സിഡിഇഎക്സ് സിഇഒയായ അരുണ്‍ രാസ്തെ പറയുന്നു. ചൂട്, മഞ്ഞുവീഴ്ച, താപതരംഗം തുടങ്ങിയവ സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥകളെ നേരിടാന്‍ ലോകമെങ്ങും സ്ഥാപനങ്ങളും വ്യക്തികളും കാലാവസ്ഥാ ഡെറിവേറ്റീവുകള്‍ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് മണ്‍സൂണ്‍ മൂലം വൈദ്യുതി ഉപയോഗം കുറഞ്ഞാല്‍ ആ നഷ്ടം നികത്താന്‍ ഒരു വൈദ്യുത കമ്പനിക്ക് മഴ ഡെറിവേറ്റീവിലെ ട്രേഡിംഗിലൂടെ സാധിക്കും. മഴക്കുറവ് മൂലം കൃഷിനാശം വ്യാപകമാണെങ്കില്‍ കാര്‍ഷിക ഇന്‍ഷുറന്‍സുകള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് നഷ്ടം സംഭവിക്കാം. ഇത് മറികടക്കാന്‍ മഴയുടെ ഫ്യൂച്ചര്‍ കോണ്‍ട്രാക്റ്റുകളിലെ ഹെഡ്ജിംഗ് അവരെ സഹായിക്കും. അപ്പോള്‍ ഇനി വെറും മഴയല്ല, ജൂണ്‍ 1 മുതല്‍ പണമഴ തന്നെ പെയ്യട്ടെ.
—————–
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




