ഇന്ത്യയെ പിന്നാലാക്കിക്കൊണ്ട് മൂല്യത്തില്‍ ലോകത്തിലെ ആറാമത്തെ വലിയ ഓഹരിവിപണിയെന്ന നേട്ടം ദക്ഷിണ കൊറിയ സ്വന്തമാക്കി. ലോകത്തിലെ അഞ്ചാമത്തെ വലിയ ഓഹരിവിപണിയായിരുന്ന ഇന്ത്യയെ കഴിഞ്ഞ ആഴ്ച തായ്വാന് ആറാംസ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു. ഒരാഴ്ചയ്ക്കിടെ ദക്ഷിണ കൊറിയയും ഒരു സ്ഥാനം മുന്നേറിയതോടെ ഇന്ത്യ ഏഴാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്സിന്റെ മുന്നേറ്റത്തില്‍ സെമിക്കണ്ടക്ടര്‍ കമ്പനികള്‍ക്ക് ലഭിച്ച ഓഹരിവില വര്‍ധനയാണ് തായ്വാന്, ദക്ഷണി കൊറിയ ഓഹരിവിപണികള്‍ക്ക് നേട്ടമായത്.
ദക്ഷിണ കൊറിയയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ സംയോജിത വിപണിമൂല്യം ഈ വര്‍ഷം 86 ശതമാനം ഉയര്‍ന്ന് 5 ട്രില്യണ്‍ ഡോളറിലെത്തി. അതേസമയം ഇന്ത്യയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 4.8 ട്രില്യണ്‍ ഡോളറിലേക്ക് ഇടിഞ്ഞു. സാംസംഗ് ഇലക്ട്രോണിക്സ്, എസ്എച്ച് ഹിനിക്സ് എന്നീ ാെകറിയന് കമ്പനികളുടെ ഓഹരികള്‍ക്ക് വില കുതിച്ചതാണ് ദക്ഷിണ കൊറിയയ്ക്ക് നേട്ടമായത്. ഇരു കമ്പനികളുടെയും വിപണിമൂല്യം ഈ വര്‍ഷം 1 ട്രില്യണ്‍ ഡോളറായിരുന്നു. എഐ മെമ്മറി ചിപ്പ് നിര്‍മ്മാണത്തില്‍ ഇരുകമ്പനികള്ക്കുമുള്ള ആഗോള ആധിപത്യമാണ് ഓഹരിവില ഉയരാനുള്ള പ്രധാനകാരണം. ഈ മുന്നേറ്റത്തിലൂടെ കാനഡ, ജര്‍മ്മനി, യുകെ, ഫ്രാന്‍സ് എന്നിങ്ങനെ നിരവധി ഓഹരിവിപണികളെ ഈ വര്‍ഷം ദക്ഷിണ കൊറിയ പിന്നിലാക്കി.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




