രഘുറാം രാജന് ഫെഡ് ദൗത്യം
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പ്രവര്‍ത്തനവും നയരൂപീകരണ സംവിധാനവും വിലയിരുത്തുന്നതിനും പരിഷ്കരിക്കുന്നതിനുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്, സാമ്പത്തിക വിദഗ്ധന്‍ രാജ് ഷെട്ടി, സാമ്പത്തിക വിദഗ്ധയും മൈക്രോസോഫ്റ്റിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥയുമായ ആശ ശര്‍മ്മ എന്നിവരെ ഉള്‍പ്പെടുത്തി വിദഗ്ധ സമിതികള്‍ രൂപീകരിച്ചു. ഫെഡ് ഗവര്‍ണര്‍ കെവിന് വാര്‍ഷ് പ്രഖ്യാപിച്ച അഞ്ച് സമിതികളിലാണ് ഇന്ത്യന്‍ വിദഗ്ധരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫെഡിന്റെ പ്രവര്‍ത്തനരീതി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് സമിതികള്‍ സമര്‍പ്പിക്കുക. ആര്‍ബിഐ ഗവര്‍ണറും ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധനുമായിരുന്ന രഘുറാം രാജന് ബാലന്‍സ് ഷീ്റ്റ് പോളിസി കര്‍മ സമിതിയിലാണ് പ്രവര്‍ത്തിക്കുക. പ്രൊഡക്റ്റിവിറ്റി ആന്‍ഡ് ജോബ്സ് ടാസ്ക് ഫോഴ്സിലാണ് ആശാ ശര്‍മ പ്രവര്‍ത്തിക്കുക. രാജ് ഷെട്ടി, ഡാറ്റാ ടാസ്ക് ഫോഴ്സില്‍ പ്രവര്‍ത്തിക്കും.
ടെഹ്റാനിലടക്കം ബോംബിട്ട് അമേരിക്ക; 35 മരണം
അമേരിക്ക-ഇറാന് സംഘര്‍ഷം ശക്തം. തലസ്ഥാനമായ ടെഹ്റാനിലടക്കം യുഎസ് വ്യോമാക്രമണം നടത്തി. യുഎസ് ആക്രമണത്തില്‍ ഇതുവരെ 35 സാധാരണക്കാര്‍ മരിച്ചെന്നും 300 ല്‍ ഏറെപ്പേര്‍ക്ക് പരിക്കേറ്റെന്ും ഇറാന് അറിയിച്ചു. ഈഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെ യുഎസ് ആക്രമിച്ചാല്‍ പകരം മേഖലയിലാകെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന് സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ഇബ്രാഹിം സോള്‍ഫഘാരി മുന്നറിയിപ്പ് നല്കി.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും പ്രശ്നത്തിലെന്ന് മൂഡീസ്
ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുമെന്ന് മൂഡീസ് അനലിറ്റിക്സ് മുന്നറിയിപ്പ് നല്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷം, ഉയര്‍ന്ന എണ്ണവില, ആഗോള വ്യാപാരത്തിലെ മന്ദഗതി എന്നിവ ഇന്ത്യയുടെ വളര്‍ച്ചാ വേഗം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും, ആഭ്യന്തര ഉപഭോഗവും സര്‍ക്കാര്‍ നിക്ഷേപവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് പ്രധാന പിന്തുണയായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നേട്ടം കൈവിട്ട് വിപണി
ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് നേട്ടം കൈവിട്ട് ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്സ് 200 പോയിന്റിലേറെ താഴ്ന്ന് 77,186 ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 24,072 ല്‍ ക്ളോസ് ചെയ്തു. ആഗോള വിപണികളിലെ അനിശ്ചിതത്വം, പശ്ചിമേഷ്യയിലെ സംഘര്‍ഷം, ലാഭമെടുപ്പ്, വിദേശ നിക്ഷേപകരുടെ ജാഗ്രത എന്നിവയാണ് വിപണി നേട്ടം കൈവിടാന്‍ കാരണമായത്. ഐടി, ബാങ്കിംഗ്, ഓട്ടോ ഓഹരികളിലും സമ്മിശ്ര പ്രകടനമാണ് രേഖപ്പെടുത്തിയത്. ഐടി ഓഹരികളായ വിപ്രോയും ടെക് മഹീന്ദ്രയും ഒന്നാം പാദ ഫലങ്ങള്‍ പുറത്തുവിട്ടു. വിപ്രോ ജൂണ്‍ പാദത്തില്‍ 3,352 കോടി രൂപ ലാഭം നേടി. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 0.65% മാത്രമാണ് ലാഭ വളര്‍ച്ച. ടെക് മഹീന്ദ്രയുടെ ലാഭം 28% ഉയര്‍ന്ന് 1,465 കോടി രൂപയായി.




