………………….
ഇറാന് – യുഎസ് സമാധാന ചര്‍ച്ചകളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണി വന്‍നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചെങ്കിലും തുടക്കത്തിലെ കുതിപ്പ് നിലനിര്‍ത്താനായില്ല. സെന്‍സെക്സ് ഏകദേശം 500 പോയിന്റിലധികം നേട്ടത്തിലും നിഫ്റ്റി 150 പോയിന്റിലധികം നേട്ടത്തിലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. പിന്നീട് കുതിപ്പിന്റെ വേഗത കുറഞ്ഞ് ഉച്ചയോടെ വിപണി നഷ്ടത്തിലേക്ക് വീഴുകയായിരുന്നു. ഉച്ചയ്ക്ക് 12.40ന് ശേഷം സെന്‍സെക്സ് 294 പോയിന്റ് നഷ്ടത്തില്‍ 77,812 എന്ന നിലയിലെത്തി. നിഫ്റ്റിയും 76 പോയിന്റോളം ഇടിഞ്ഞ് 24,154 എന്ന നിലയിലായി. വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്സ് 122 പോയിന്റ് ഇടിഞ്ഞ് 77,988.68 എന്ന നിലയിലും നിഫ്റ്റി 75 പോയിന്റ് നഷ്ടത്തില്‍ 24,196.75 എന്ന നിലയിലുമാണ്.
………………….
കഴിഞ്ഞ ദിവസം ഓഹരികള്‍ കുത്തനെ ഉയര്‍ന്നത് നേട്ടമാക്കാന്‍ നിക്ഷേപകര്‍ ഓഹരികള്‍ കൂട്ടത്തോടെ വിറ്റതാണ് വിപണിക്ക് വിനയായത്. ഇന്നലെ 1.6 ശതമാനത്തോളം വിപണി നേട്ടമുണ്ടാക്കിയിരുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി ലൈഫ്, ടൈറ്റന് കമ്പനി, അപ്പോളോ ഹോസ്പിറ്റല്‍സ് എന്നീ കമ്പനികളുടെ ഓഹരികളാണ് ഇന്ന് ഏറ്റവും നഷ്ടം നേരിട്ടത്. അതേസമയം ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ട്രെന്റ്, അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്സ്, എറ്റേണല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഐടി, കാപ്പിറ്റല്‍ ഗുഡ്സ്, മെറ്റല്‍ സൂചികകള്‍ നേട്ടമുണ്ടാക്കിയപ്പോള്‍, ഓട്ടോ, ബാങ്ക്, ഓയില്‍ ആന്‍ഡ് ഗാസ് സൂചികകള്‍ നഷ്ടം നേരിട്ടു. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.6 ശതമാനവും സ്മോള്‍ ക്യാപ് സൂചിക 1 ശതമാനവും ഉയര്‍ന്നു.
………………………
ഇതിനിടെ യുഎസ് ഡോളറിനെതിരെ 9 പൈസ നേട്ടത്തില്‍ 93.28 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച രൂപ 18 പൈസ നേട്ടത്തില്‍ 93.19 എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ചു.
…………………
സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവില കൂടി. ഇന്ന് ഗ്രാമിന് 20 രൂപയാണ് കൂടിയത്. പവന് 160 രൂപ വര്‍ധിച്ച് 1,14,080 രൂപയിലെത്തി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
…………………….
ഇതിനിടെ യുഎസ് – ഇറാന് രണ്ടാം റൗണ്ട് സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യത തേടി പാക്കിസ്താന് ആര്‍മി ചീഫിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ടെഹ്റാനില്‍. പാക്കിസ്താന് തലസ്ഥാനമായ ഇസ്ലാമാബാദില് ഇറാനുമായി വീണ്ടും സമാധാന ചര്‍ച്ച നടന്നേക്കുമെന്ന് വൈറ്റ്ഹൗസ് വക്താവും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. സമാധാന ചര്‍ച്ചകള്‍ക്ക് ഇരുരാജ്യങ്ങളും സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആണവ പദ്ധതികളുമായി ബന്ധപ്പെട്ട ഉപാധികളിലെ അഭിപ്രായ വ്യത്യാസം ഇപ്പോഴും തുടരുന്നുവെന്നാണ് ഇറാന് നല്കുന്ന സൂചന.
യുദ്ധവിരാമ പ്രതീക്ഷ രക്ഷയായില്ല, നേട്ടം നിലനിര്‍ത്താതെ വിപണി, കരുത്താര്‍ജ്ജിച്ച് രൂപ; പ്രധാന ബിസിനസ് വാര്‍ത്തകള്‍
ഇറാന് – യുഎസ് സമാധാന ചര്‍ച്ചകളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണി വന്‍നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചെങ്കിലും തുടക്കത്തിലെ കുതിപ്പ് നിലനിര്‍ത്താനായില്ല. കഴിഞ്ഞ ദിവസം ഓഹരികള്‍ കുത്തനെ ഉയര്‍ന്നത് നേട്ടമാക്കാന്‍ നിക്ഷേപകര്‍ ഓഹരികള്‍ കൂട്ടത്തോടെ വിറ്റതാണ് വിപണിക്ക് വിനയായത്.

Despite an initial surge fueled by hopes of US-Iran peace talks, the Indian stock market failed to sustain its gains as heavy profit-booking dragged the indices into the red. The Sensex shed 122 points to close at 77,988.68, while the Nifty dropped 75 points to end at 24,196.75, with major losses seen in banking and energy stocks like HDFC Bank and ONGC. On a positive note, the Indian Rupee strengthened by 18 paise against the US Dollar to close at 93.19. Meanwhile, domestic gold prices hit a monthly high, rising to ₹1,14,080 per sovereign, as geopolitical tensions remain a focal point despite diplomatic efforts in Tehran.
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to her reporting.
Leave a Comment



