സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് പവന് 440 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,06,280 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 55 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,285 രൂപയായി. ഇന്നലെ സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയുമാണ് കുറഞ്ഞത്.
ഇന്നത്തെ വർധനയോടെ ആ നഷ്ടത്തിന്റെ ഒരു ഭാഗം മാത്രമാണ് തിരിച്ചുപിടിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. നിലവിൽ ഒരു ഗ്രാം വെള്ളിയുടെ വില 235 രൂപയും 10 ഗ്രാം വെള്ളിയുടെ വില 2,350 രൂപയുമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായ വിലക്കയറ്റമാണ് സ്വർണ വിപണിയിൽ കണ്ടിരുന്നത്. എന്നാൽ ഇന്നലെ അപ്രതീക്ഷിതമായ ഇടിവാണ് രേഖപ്പെടുത്തിയത്.
ആഗോള വിപണിയിലെ അനിശ്ചിതത്വവും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള ആവശ്യകത വർധിച്ചതുമാണ് വില ഉയരാൻ പ്രധാന കാരണം. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള സാമ്പത്തിക ആശങ്കകളും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളായി വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിപണിയിലെ അന്താരാഷ്ട്ര സംഭവവികാസങ്ങൾ തുടർന്നും സ്വർണവിലയിൽ ചാഞ്ചാട്ടത്തിന് കാരണമായേക്കുമെന്നാണ് വിലയിരുത്തൽ.




