കൊച്ചി: മണിരത്ന ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വൈറ്റില പൊന്നുരുന്നി സഹോദരന് അയ്യപ്പന് റോഡിലെ പറേക്കാട്ടില്‍ ബില്‍ഡിംഗിലെ ഒന്നാം നിലയില്‍ ആരംഭിച്ച ഓഫീസ് കുടുംബകോടതി റിട്ട. ജഡ്ജ് ലീലാ മണി ഉദ്ഘാടനം ചെയ്തു. മണിരത്ന ഗ്രൂപ്പ് ഓഫ് കമ്പനി സിഎംഡി എസ് വി മണികണ്ഠന് അധ്യക്ഷത വഹിച്ചു.
മണിരത്ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ധന്യ മണികണ്ഠന്, സിദ്ധര്‍ഥ് മേനോന്, ജനറല്‍ മാനേജര്‍ സി പി പ്രമോദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മികച്ച സേവനങ്ങള്‍ കൂടുതല്‍ കരുത്തോടെ ഉപഭോക്താക്കളില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ആധുനിക രീതിയിലുള്ള പുതിയ കോര്‍പ്പറേറ്റ് ഓഫീസ് തുറന്നിരിക്കുന്നതെന്ന് സിഎംഡി എസ് വി മണികണ്ഠന് പറഞ്ഞു. മണിരത്ന ചിറ്റ്സ് ഓപ്പറേഷന്‍സ് ഹെഡ് ജയന് കെ ടി, കമ്പനിയുടെ വളര്‍ച്ചയെക്കുറിച്ചും ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു.




