കൊച്ചി, ഓഗസ്റ്റ് 04, 2026: കിയയുടെ ഇലക്ട്രിക് എസ്യുവിയായ സിറോസ് ഇവി കേരളത്തിലവതരിപ്പിച്ച് ഇഞ്ചിയോണ്‍ കിയ. കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയുടെ ഷോറൂമില്‍ വച്ച് നടന്ന ചടങ്ങില്‍ നിപ്പോൺ ഗ്രൂപ്പ് ചെയർമാൻ എം.എ.എം. ബാബു മൂപ്പൻ, ഇഞ്ചിയോണ്‍ കിയ എം.ഡി നയീം ഷാഹുല്‍ എന്നിവർ ചേർന്ന് പുതിയ മോഡൽ അവതരിപ്പിച്ചു.
42 kWh, 51.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് സിറോസ് ഇവിയിലുള്ളത്. 51.4 kWh ബാറ്ററി: ഒറ്റ ചാർജിൽ സെഗ്മെന്റിലെ ഏറ്റവും മികച്ച 526 കി.മീറ്റർ റേഞ്ച് നൽകുന്നു എന്നതാണ് സിറോസ് ഇവിയുടെ ഏറ്റവും വലിയ ആകർഷണം. 42 kWh ബാറ്ററി: ഒറ്റ ചാർജിൽ 443 കി.മീറ്റർ റേഞ്ച് നൽകുന്നു. 169 BHP പവർ ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്തേകുന്നത്. 169 BHP പവർ ഉത്പാദിപ്പിക്കുന്ന സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്തേകുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 8.1 സെക്കൻഡ് മാത്രം മതി. 100 kW ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാല്‍ 10-80 ശതമാനം ചാര്‍ജിങിന് വെറും 39 മിനുറ്റ് മതി.
42 കിലോവാട്ട് എച്ച്ടികെ മോഡലിന് 13.49 ലക്ഷം രൂപയും എച്ച്ടികെ പ്ലസിന് 14.99 ലക്ഷം രൂപയും എച്ച്ടിഎക്സിന് 15.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. 51.4 കിലോവാട്ട് ബാറ്ററി മോഡലിന്റെ എച്ച്ടികെ പ്ലസ് ഇആർ വേരിയന്റിന് 16.99 ലക്ഷം രൂപയും, എച്ച്ടിഎക്സ് ഇആറിന് 17.99 ലക്ഷം രൂപയും, എച്ച്ടിഎക്സ് പ്ലസ് ഇആറിന് 19.49 ലക്ഷം രൂപയും, എച്ച്ടിഎക്സ് എക്സ്ലൈൻ ഇആറിന്റെ വില 19.99 ലക്ഷം രൂപയുമാണ്. മികച്ച റീസെയിൽ വാല്യൂ ഉറപ്പാക്കുന്ന ‘അഷ്വേർഡ് ബൈബാക്ക്’ പദ്ധതിയും, തുടക്കത്തിലെ ഉയർന്ന പണച്ചെലവ് കുറയ്ക്കുന്ന ‘ബാറ്ററി-ആസ്-എ-സർവീസ്’ (BaaS) ഫിനാൻസിങ് ഓപ്ഷനും കിയ ഒരുക്കിയിട്ടുണ്ട്. 80% ബൈബാക്ക് ഗ്യാരണ്ടി പദ്ധതിയിലൂടെ 3 വർഷം വാഹനം ഉപയോഗിച്ച ശേഷം കമ്പനിക്കു തിരികെ കൊടുത്താൽ വാങ്ങിയ വിലയുടെ 80 ശതമാനം തിരികെ ഉപഭോക്താവിന് ലഭിക്കും.
കേരളത്തിലെ ഇവി ഉപഭോക്താക്കളുടെ ഏറ്റവും വലിയ ആശങ്കയായ റേഞ്ചിന് കൃത്യമായ പരിഹാരവുമായാണ് കിയ സിറോസ് ഇവി വിപണിയിലെത്തുന്നത്. ഈ വില പരിധിയിൽ ഒറ്റ ചാർജിൽ 526 കിലോമീറ്റർ റേഞ്ച് ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒപ്പം, പിൻസീറ്റിൽ യാത്രക്കാർക്ക് കൂടുതൽ ലെഗ് റൂമും ഉറപ്പുനൽകുന്ന ഈ വാഹനം ഇവി വിപണിയിൽ പുതിയൊരു തരംഗം സൃഷ്ടിക്കും ചടങ്ങില്‍ നയീം ഷാഹുല്‍ പറഞ്ഞു.




