സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 265 രൂപയും പവന് 2,120 രൂപയും വർധിച്ചതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില 13,725 രൂപയിലും പവന്റെ വില 1,09,800 രൂപയിലും എത്തി. ഇന്നലെയും സ്വർണവിലയിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രണ്ട് ഘട്ടങ്ങളിലായാണ് വില ഉയർന്നത്. രാവിലെ ഗ്രാമിന് 160 രൂപ വർധിച്ചപ്പോൾ ഉച്ചയ്ക്ക് ശേഷം വീണ്ടും 100 രൂപയുടെ വർധനവും രേഖപ്പെടുത്തി. അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. നിലവിൽ കേരളത്തിൽ ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാം വെള്ളിക്ക് 2,400 രൂപയുമാണ് വില.
ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 80 ഡോളറിന് താഴെയെത്തിയതും വിപണിയിലെ വികാരത്തെ ബാധിച്ചിട്ടുണ്ട്. അതേസമയം, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്താതിരുന്നതും സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് കാരണമായ പ്രധാന ഘടകങ്ങളിലൊന്നാണ്. അമേരിക്ക-ഇറാൻ സംഘർഷത്തിൽ അയവ് വന്നതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴ്ന്നതും വിപണിയെ സ്വാധീനിച്ചു.
അന്താരാഷ്ട്ര സ്വർണവില, ഡോളറിന്റെ മൂല്യം, ക്രൂഡ് ഓയിൽ വില എന്നിവയിലെ മാറ്റങ്ങളെ ആശ്രയിച്ച് സംസ്ഥാനത്തെ സ്വർണവിലയിൽ വരും ദിവസങ്ങളിലും ഏറ്റക്കുറച്ചിലുകൾ തുടരാനാണ് സാധ്യത.
ഈ വർഷം ജനുവരി 29-നാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,31,160 രൂപയായിരുന്നു. അതേസമയം, കഴിഞ്ഞ ഡിസംബർ 23-നാണ് കേരളത്തിൽ ആദ്യമായി ഒരു പവൻ സ്വർണവില ഒരു ലക്ഷം രൂപയുടെ ചരിത്രനാഴികക്കല്ല് പിന്നിട്ടത്.
English Summary
Gold prices in the state have surged once again. The price of 22-carat gold increased sharply by ₹265 per gram and ₹2,120 per sovereign (8 grams) today, taking the rate to ₹13,725 per gram and ₹1,09,800 per sovereign. Gold prices had also witnessed a significant rise yesterday, with rates revised twice during the day. The price went up by ₹160 per gram in the morning, followed by another increase of ₹100 per gram in the afternoon. Meanwhile, silver prices in the state remain unchanged today. Silver is currently priced at ₹240 per gram and ₹2,400 for 10 grams in Kerala.




