കടക്കെണിയിലായ ജയ്പ്രകാശ് അസോസിയേറ്റ്സിനെ ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പിന് കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ (CCI)യുടെ അനുമതി. ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗൗതം അദാനി ജയ്പ്രകാശ് അസോസിയേറ്റ്സിനെ ഏറ്റെടുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത്. ജയ്പ്രകാശ് അസോസിയേറ്റ്സ് ലിമിറ്റഡിന്റെ (JAL) 100 ശതമാനം ഓഹരികളും ഏറ്റെടുക്കാനാണ് അദാനി ഗ്രൂപ്പിന്റെ ഭാഗമായ കമ്പനികള്‍ക്ക് CCI അനുമതി ലഭിച്ചിരിക്കുന്നത്.
അദാനി ഗ്രൂപ്പിനെ കൂടാതെ, ജയ്പ്രകാശ് അസോസിയേറ്റ്സിനെ ഏറ്റെടുക്കാനുള്ള ദാല്‍മിയ ഭരതിന്റെ അപേക്ഷയും CCI അംഗീകരിച്ചിട്ടുണ്ട്. വേദാന്ത ഗ്രൂപ്പ്, ജിന്ദാല് പവര്‍, പിഎന്‍സി ഇന്‍ഫ്രാടെക് എന്നീ കമ്പനികളും ജയ്പ്രകാശ് അസോസിയേറ്റ്സിനെ ഏറ്റടുക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
ജയ്പ്രകാശ് അസോസിയേറ്റ്സ് ലിമിറ്റഡ്
നോയിഡയിലെ ജെയ്പീ ഗ്രീന്‍സ്, ജെയ്പീ ഇന്റെര്‍നാഷണല്‍ സ്പോര്‍ട്സ് സിറ്റി തുടങ്ങിയ സുപ്രധാന റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ സ്വന്തമായുള്ള കമ്പനിയാണ് ജെയ്പ്രകാശ് അസോസിയേറ്റ്സ്. ഡെല്‍ഹി നാഷണല്‍ കാപ്പിറ്റല്‍ റീജിയണില്‍ കമ്പനിക്ക് മൂന്ന് ഓഫീസ് സ്പേസുകള്‍ ഉണ്ട്. കൂടാതെ ഡെല്‍ഹിയിലും, മുസൂറിയിലും ആഗ്രയിലുമായി മൂന്ന് ഹോട്ടലുകള്‍, മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും നാല് സിമന്റ് പ്ലാന്റുകള്‍, ചുണ്ണാമ്പ് ഖനികള്‍, സിമന്റെ പ്രാന്റുകള്‍ എ്ന്നിവയും കമ്പനിയുടെ ആസ്തിയില്‍ ഉള്‍പ്പെടുന്നു.
മാത്രമല്ല, ജയ്പ്രകാശ് പവര്‍ വെന്‍ച്വേഴ്സ് ലിമിറ്റഡ്, യമുന എക്സ്പ്രസ് വേ ടോളിംഗ് കമ്പനി, ജെയ്പീ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡെവലപ്മെന്റ് ലിമിറ്റഡ് തുടങ്ങി മറ്റ് നിരവധി കമ്പനികളിലും ജയ്പ്രകാശ് അസോസിയേറ്റ്സന് ന്ിക്ഷേപങ്ങളുണ്ട്.




