സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് വില 13,230 രൂപയായും പവന് 1,05,840 രൂപയായും താഴ്ന്നു. 18 കാരറ്റ് സ്വർണത്തിനും വിലയിൽ കുറവുണ്ടായി. ഗ്രാമിന് 140 രൂപ കുറഞ്ഞതോടെ 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില ഗ്രാമിന് 10,870 രൂപയാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായ വിലക്കയറ്റമാണ് സ്വർണ വിപണിയിൽ കണ്ടിരുന്നത്. എന്നാൽ ഇന്ന് അപ്രതീക്ഷിതമായ ഇടിവാണ് രേഖപ്പെടുത്തിയത്.
സ്വർണത്തിനൊപ്പം വെള്ളി വിലയും താഴ്ന്നു. നിലവിൽ 22 കാരറ്റ് വെള്ളിയുടെ വില ഗ്രാമിന് 235 രൂപയും 10 ഗ്രാമിന് 2,350 രൂപയുമാണ്.
ആഗോള വിപണിയിലെ അനിശ്ചിതത്വവും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്കുള്ള ആവശ്യകത വർധിച്ചതുമാണ് വില ഉയരാൻ പ്രധാന കാരണം. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള സാമ്പത്തിക ആശങ്കകളും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളായി വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിപണിയിലെ അന്താരാഷ്ട്ര സംഭവവികാസങ്ങൾ തുടർന്നും സ്വർണവിലയിൽ ചാഞ്ചാട്ടത്തിന് കാരണമായേക്കുമെന്നാണ് വിലയിരുത്തൽ.




