മലയാളത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമഗ്ര ബിസിനസ് പ്രസിദ്ധീകരണമെന്ന നിലയില്‍ പ്രോഫിറ്റ് ന്യൂസ് വിശ്വസിക്കുന്നത് മാധ്യമ പ്രവര്‍ത്തനം കേവലം വാര്‍ത്താ റിപ്പോര്‍ട്ടിംഗില്‍ മാത്രം ഒതുങ്ങില്ലെന്നാണ്. അത് ജനങ്ങളുടെ ശബ്ദം കേള്ക്കുന്നതാകണം, അവരുടെ കൂടി ശബ്ദമാകണം, അവരുടെ ഇടപെടലുകള്‍ ആവശ്യപ്പെടുന്നതാകണം, ആത്യന്തികമായി അവരെ ശാക്തീകരിക്കുന്നതുമാകണം. ഈ ഒരു ദര്‍ശനം ഉള്‍ക്കൊണ്ടാണ്, കേരളത്തില്‍ പങ്കാളിത്ത മാധ്യമ പ്രവര്‍ത്തനം അഥവാ പാര്‍ട്ടിസിപ്പേറ്ററി ജേണലിസത്തില്‍ മറ്റാരും പരീക്ഷിച്ചിട്ടില്ലാത്ത പുതിയൊരു മാതൃക ഞങ്ങള്‍ അവതരിപ്പിക്കുന്നത്. വികസനപ്രക്രിയയില്‍ നാട്ടിലെ ഓരോ പൗരന്റെയും ശബ്ദം പരമപ്രധാനമാണെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. പ്രോഫിറ്റ് ന്യൂസ് പാര്‍ട്ടിസിപ്പേറ്ററി ജേണലിസം ഇനിഷ്യേറ്റീവി(Profit News Participatory Journalism Initiative)ന്റെ ഭാഗമായി വികസനപ്രശ്നങ്ങളെക്കുറിച്ചും വികസന സ്വപ്നങ്ങളെക്കുറിച്ചും നാട്ടില്‍ വരേണ്ട ഇന്നവേഷനെക്കുറിച്ചുമെല്ലാം ഏതൊരു പൗരനും അവരുടെ കാഴ്ച്ചപ്പാടുകള്‍ ലേഖന രൂപത്തിലും ശബ്ദ രൂപത്തിലും വിഡിയോ രൂപത്തിലുമെല്ലാം പറയാന്‍ അവസരമൊരുക്കുകയാണ് ഞങ്ങള്‍. നിങ്ങളുടെ അഭിപ്രായങ്ങള്‍ കോടിക്കണക്കിന് വരുന്ന വായനക്കാരിലേക്ക് എത്തുന്നതോടൊപ്പം തന്നെ അത് ഭരണാധികാരികളുടെ ശ്രദ്ധയിലെത്തിക്കാനുള്ള ഇടപെടലുകളും പ്രോഫിറ്റ് ന്യൂസ് നടത്തും.
എന്തുകൊണ്ട് പങ്കാളിത്ത മാധ്യമപ്രവര്‍ത്തനം?
മാലിന്യസംസ്കരണവും ട്രാഫിക് ബ്ലോക്കും റോഡിലെ കുഴികളും മുതല്‍ ചെറുകിട സംരംഭങ്ങളുടെ ഫണ്ട് പ്രതിസന്ധിയും തെരുവുനായ ശല്യവും വരെ സമൂഹം വൈവിധ്യം നിറഞ്ഞ അനേകം പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നത്. പരമ്പരാഗത മാധ്യമങ്ങള്‍ ഈ വിഷയങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്, അതില്‍ സംശയമില്ല. എന്നാല്‍ ബാധിക്കപ്പെടുന്ന മനുഷ്യരുടെ നേരിട്ടുള്ള ശബ്ദത്തിനും നിര്‍ദേശങ്ങള്‍ക്കും അവിടെ വേണ്ടത്ര ഇടമില്ല. ആ വിടവ് നികത്തുകയാണ് പാര്‍ട്ടിസിപ്പേറ്ററി ജേണലിസത്തിലൂടെ പ്രോഫിറ്റ് ന്യൂസ് ചെയ്യുന്നത്. സമൂഹത്തിന്റെ അടിത്തട്ടുകളില്‍ നിന്നുള്ള നിര്‍ദേശങ്ങളും പരിഹാരങ്ങളും ആശങ്കകളും നയരൂപകര്‍ത്താക്കളില്‍ എത്തുമെന്ന് ഞങ്ങള്‍ ഉറപ്പ് നല്കുന്നു. സകലരെയും ഉള്‍ക്കൊള്ളിച്ചുള്ള ആശയവിനിമയ മാതൃകയായിരിക്കുമിത്.
നിങ്ങള്‍ക്കെല്ലാം പങ്കെടുക്കാം
സാധാരണ പൗരന്മാര്: നിങ്ങളുടെ പഞ്ചായത്തിലെയോ നഗരത്തിലെയോ പ്രധാനപ്പെട്ട വികസന പ്രശ്നം പറയൂ. റോഡിലെ കുഴികള്‍ മുതല്‍ വികസനം തടയുന്ന ഏത് പ്രശ്നങ്ങളുമാകാം. അതിന് പരിഹാരങ്ങളും നിര്‍ദേശിക്കാം.
ചെറുകിട സംരംഭകര്‍: ചെറുകിട സംരംഭം നടത്തുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ. നിങ്ങള്‍ സര്‍ക്കാരില്‍ നിന്നും ആഗ്രഹിക്കുന്നത് എന്താണ്. തുറന്നു പറായം…
സ്റ്റാര്‍ട്ടപ്പുകള്‍: സ്റ്റാര്‍ട്ടപ്പ് സംരംഭമെന്ന നിലയില്‍ അടുത്തഘട്ട വളര്‍ച്ചയ്ക്ക് തടസമാകുന്നത് എന്താണ്. കേരളത്തില്‍ നവസംരംഭം നടത്തുമ്പോള്‍ അഭിമുഖീകരിക്കുന്ന ഗുണങ്ങളും പ്രശ്നങ്ങളും എന്തെല്ലാമാണ്? ഭരണാധികാരികളില്‍ നിന്നും ആഗ്രഹിക്കുന്നത് എന്താണ്? തുറന്നു പറയാം…
കോര്‍പ്പറേറ്റുകള്‍: സുസ്ഥിര വികസനത്തിനും തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനുമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്തെല്ലാമാണ്. എങ്ങനെ കേരളത്തിന്റെ ഭാവി ശോഭനമാക്കാം.
കോളെജ് വിദ്യാര്‍ത്ഥികള്‍: നാളെയുടെ തലമുറ എന്ന നിലയില്‍ നിങ്ങളുടെ നാടിന്റെ വികസനത്തെ കുറിച്ച് നിങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ പങ്കുവെക്കാം.
എന്തുകൊണ്ട് ഇപ്പോള്‍
കേരളം വികസനത്തിന്റെ കാര്യത്തില്‍ വളരെ നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അടിസ്ഥാനപരമായ വികസനത്തിലൂടെ മാത്രമേ ആഗോള മോഹങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ സാധിക്കൂ. പ്രശ്നങ്ങള്‍ പറയുന്ന മാധ്യമപ്രവര്‍ത്തനം മാത്രം പോര ഇക്കാലത്ത്, പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നത് കൂടിയാകണം അത്. കൂട്ടായ വികസനപ്രക്രിയയില്‍, നിങ്ങളുടെ ശബ്ദം പരിഗണിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് ഈ കാംപെയ്നിലൂടെ പ്രോഫിറ്റ് ന്യൂസ് ശ്രമിക്കുന്നത്.
ജനങ്ങള്‍ക്കും വികസനത്തിനും ഇടയിലെ പാലമാകുന്ന തരത്തിലേക്ക് മാധ്യമപ്രവര്‍ത്തനത്തെ മാറ്റാന്‍ നമുക്കൊരുമിച്ച് ശ്രമിക്കാം. ആത്യന്തികമായി നിങ്ങളുടെ ശബ്ദമാണ്, ഈ നാടിന്റെ യഥാര്‍ത്ഥ ലാഭം…അതാണ് പങ്കുവയ്ക്കപ്പെടേണ്ടത്…
ലിങ്കില്‍ ക്ലിക്ക് ചെയ്ത്, ഫോം ഫില്‍ ചെയ്ത് നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുക.




