കൊച്ചി: കുറ്റുക്കാരന്‍ ഗ്രൂപ്പിന്റെ പ്രമുഖ സ്ഥാപനമായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വ്വീസസ് ലിമിറ്റഡ്, പുതിയ മാരുതി സുസുക്കി ബലേനോ ഫേസ് ലിഫ്റ്റ് പോപ്പുലര്‍ നെക്സ പാലാരിവട്ടം ഷോറുമില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചു. ടി. ജെ. വിനോദ് എം.എല്‍.എ വാഹനം ഔപചാരികമായി അനാച്ഛാദനം ചെയ്തു.
നവീകരിച്ച രൂപകല്‍പ്പന, മെച്ചപ്പെട്ട സവിശേഷതകള്‍, മികച്ച പ്രകടനം എന്നിവയുമായി എത്തുന്ന പുതിയ ബലേനോ, പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ മാരുതി സുസുക്കിയുടെ ആധിപത്യം ഒരിക്കല്‍ കൂടി അടയാളപ്പെടുത്തുന്നു. 5.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. 24.77 കി.മീ/ലിറ്റര്‍ മൈലേജാണ് വാഹനത്തിനുള്ളത്.
പോപ്പുലര്‍ വെഹിക്കിള്‍സ്
എട്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള കുറ്റൂക്കാരന്‍ ഗ്രൂപ്പിന്റെ ഭാഗമായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വ്വീസസ്, കേരളത്തിലെ വാഹന വിപണന രംഗത്ത് തലമുറകളായി വിശ്വസ്തമായ പേരാണ്. തുടക്കം മുതല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വാഹന ഡീലര്‍ഷിപ്പ് ശൃംഖലകളിലൊന്നായി വളര്‍ന്ന പോപ്പുലര്‍, ഉപഭോക്തൃ വിശ്വാസത്തിന്റെയും സേവന മികവിന്റെയും നൂതനത്വത്തിന്റെയും പര്യായമായി തുടരുന്നു. ഇന്ന് കേരളം, തമിഴ്നാട്, കര്‍ണ്ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലുള്ള നിരവധി കേന്ദ്രങ്ങളിലായി മാരുതി സുസുക്കിയുടെ നെക്സ, അരീന ചാനലുകളെ പോപ്പുലര്‍ വെഹിക്കിള്‍സ് പ്രതിനിധീകരിക്കുന്നു.
പാലാരിവട്ടത്തെ പോപ്പുലര്‍ മാരുതിയില്‍ പുതിയ ബലേനോയുടെ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. എക്സ്ക്ലൂസീവ് ഓഫറുകളാണ് പോപ്പുലര്‍ മാരുതി പുതിയ ബലേനോക്ക് നല്‍കുന്നത്. ചടങ്ങില്‍ നെക്സ പാലാരിവട്ടം ബ്രാഞ്ച് ഹെഡ് സുഭാഷ് രാമകൃഷ്ണന് , സെയില്‍സ് ഹെഡ് രശ്മി അജയ്, കുറ്റൂക്കാരന്‍ ഗ്രൂപ്പ് ബ്രാന്‍ഡ് മാനേജര്‍ ഷഫീഖ് താജുദീന് എന്നിവര്‍ പങ്കെടുത്തു.




