ടാറ്റ സ്റ്റീല്‍
ലക്ഷ്യവില: 240
ലാര്‍ജ് കാപ് വിഭാഗത്തില്‍ നിന്നുള്ള മോത്തിലാല്‍ ഓസ്വാളിന്റെ തെരഞ്ഞെടുത്ത ഓഹരി. നിലവിലെ 26.5 ദശലക്ഷം ടണ്ണില്‍ നിന്ന് 40 ദശലക്ഷം ടണ്ണിലേക്ക് 2031 ഓടെ വാര്‍ഷിക ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിട്ടിരിക്കുന്നു. ശക്തമായ ആഭ്യന്തര ആവശ്യകത ടാറ്റ സ്റ്റീലിനുണ്ട്. യൂറോപ്പിലെ ബിസിനസ് പച്ച പിടിക്കുന്നതോടെ ടാറ്റ സ്റ്റീല്‍ കൂടുതല്‍ കരുത്തു കാട്ടും.
എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്
ലക്ഷ്യവില: 1,250
ബാങ്കിംഗ് മേഖലയിലെ കരുത്തുറ്റ ഓഹരിയായി എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാറുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ വിലയിരുത്തുന്നു. ശക്തമായ നിക്ഷേപ അടിത്തറയും ഗണ്യമായ കറന്റ് അക്കൗണ്ടുകളും ബാങ്കിനുണ്ട്. 2026-28 കാലയളവില്‍ 24% ശരാശരി വാര്‍ഷിക വായ്പാ വളര്‍ച്ച ബാങ്ക് നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇക്കാലയളവില്‍ വരുമാന ശരാശരി 36 ശതമാനം ആയിരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎല്‍)
ലക്ഷ്യവില: 520
പ്രതിരോധ മേഖലയില്‍ നിന്നുള്ള കരുത്തുറ്റ കമ്പനിയായ ബിഇഎലിന് 73,000 കോടി രൂപയുടെ കരുത്തുറ്റ ഓര്‍ഡര്‍ ബുക്കാണുള്ളത്. സമീപകാലത്ത് ശക്തമായ പാദ ഫലങ്ങള്‍ പുറത്തുവിട്ട കമ്പനി, ഇന്ത്യയുടെ പ്രതിരോധ മേഖലയുടെ വളര്‍ച്ചയില്‍ നിന്ന് ഏറെ നേട്ടം കൊയ്യുമെന്ന വിലയിരുത്തപ്പെടുന്നു. 2025-28 സാമ്പത്തിക വര്‍ഷക്കാലത്ത് 18% ശരാശരി വരുമാന വളര്‍ച്ച കമ്പനി നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
റാഡികോ ഖെയ്ത്താന്‍
ലക്ഷ്യവില: 3,850
മദ്യ ഉല്‍പ്പാദക കമ്പനിയായ റാഡികോ ഖെയ്ത്താന്‍ ശക്തമായ വരുമാനം നേടുന്നതിനൊപ്പം കടം കുറച്ചുകൊണ്ടു വരുന്നുണ്ടെന്ന് മോത്തിലാല്‍ ഓസ്വാള്‍ നീരീക്ഷിക്കുന്നു. 2015 ലെ 4 ദശലക്ഷം കേസില്‍ നിന്ന് മദ്യ ഉല്‍പ്പാദനം 17 ദശലക്ഷം കേസിലേക്ക് വര്‍ധിച്ചിട്ടുണ്ട്. 10 ശതമാനത്തോളം വരുമാനം നേടുന്ന കര്‍ണാടകത്തിലെ എക്സൈസ് നയം റാഡികോയ്ക്ക് ഗുണകരമായേക്കും.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




