ഐസിഐസിഐ ഗ്രൂപ്പിലെ ഒന്നര പതിറ്റാണ്ട് കാലത്തെ ദീര്‍ഘമായ പ്രൊഫഷണല്‍ സൗഹൃദത്തില്‍ നിന്നാണ് ശൈലേഷ് ബാലചന്ദ്രനും മനീഷ് കപൂറും ചേര്‍ന്ന് ആഗോള നിലവാരമുള്ള ഒരു ഇന്ത്യന്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനി എന്ന ആശയത്തിന് രൂപം നല്‍കുന്നത്. 2018-ല്‍ ഐസിഐസിഐ സെക്യൂരിറ്റീസില്‍ നിന്നും ഏതാണ്ട് അറുപതോളം വരുന്ന മികച്ച സാമ്പത്തിക വിദഗ്ദ്ധരടങ്ങുന്ന സംഘം ഒന്നിച്ച് ‘വാലിഡസ്’ (Validus) എന്ന സ്ഥാപനത്തിലേക്ക് മാറിയത് ഇന്ത്യന്‍ ഇന്‍വെസ്റ്റ്മെന്റ് രംഗത്തെ തന്നെ എക്കാലത്തെയും വലിയ പ്രതിഭാ കുടിയേറ്റങ്ങളിലൊന്നായിരുന്നു. ഈ അനുഭവസമ്പത്തിന്റെ അടിത്തറയില്‍ നിന്നാണ് ട്രൈജന് എന്ന ബ്രാന്‍ഡ് അവര്‍ കെട്ടിപ്പടുത്തത്. വാലിഡസിലേക്ക് ലോകത്തെ ഏറ്റവും വലിയ വെല്‍ത്ത് മാനേജ്മെന്റ് സ്ഥാപനമായ എല്‍ജിടി നടത്തിയ നിക്ഷേപമാണ് നിര്‍ണായകമായത്. 2025 ജൂണ്‍ മാസം മുതല്‍ ലിക്സണ്‍ ലാസറിന്റെ നേതൃത്വത്തില്‍ കേരളത്തിലും ട്രൈജന് തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

പ്രൊഡക്റ്റിനപ്പുറം ‘ക്ലയന്റ് ഫസ്റ്റ്’ എന്ന തത്വശാസ്ത്രം
ഇന്‍വെസ്റ്റ്മെന്റ്, വെല്‍ത്ത് മാനേജ്മെന്റ് വിപണിയില്‍ വലിയ മത്സരമുണ്ടാകുമ്പോഴും ട്രൈജന് വേറിട്ടുനില്‍ക്കുന്നത് അവരുടെ സവിശേഷമായ ഉപഭോക്തൃ സമീപനം കൊണ്ടാണ്. ഒരു ക്ലയന്റിന്റെ നിലവിലെ ആസ്തികളും ബാധ്യതകളും കൃത്യമായി വിശകലനം ചെയ്യാതെ അവരുടെ നിക്ഷേപ യാത്ര ആരംഭിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. കുടുംബങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളെ ക്ഷമയോടെ കേള്‍ക്കാനും, അതിനനുസരിച്ച് കൃത്യമായ പ്ലാനിംഗ് നടത്താനും ട്രൈജന് മുന്നിലാണ്. ഉയര്‍ന്ന ലാഭത്തിന് പിന്നാലെ അന്ധമായി ഓടാതെ, മൂലധന സുരക്ഷ ഉറപ്പാക്കി പണപ്പെരുപ്പത്തെ മറികടക്കാനുള്ള പ്രായോഗിക തന്ത്രങ്ങളാണ് സ്ഥാപനം, ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്. ‘മറ്റു പല സ്ഥാപനങ്ങളും നിക്ഷേപ ഉല്‍പ്പന്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത് ഞങ്ങളുടെ ക്ലയന്റുകള്ക്കാണ്,’ ട്രൈജന് സഹസ്ഥാപകനും മലയാളിയുമായ ശൈലേഷ് ബാലചന്ദ്രന് പറയുന്നു.

എഐ യുഗത്തിലെ മനുഷ്യസ്പര്‍ശം
സാങ്കേതികവിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അതിവേഗം വികസിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ വെല്‍ത്ത് മാനേജ്മെന്റിന്റെ ഭാവി എന്തെന്ന ചോദ്യത്തിന് ട്രൈജന് കൃത്യമായ മറുപടിയുണ്ട്. എഐ എല്ലാ ക്ലറിക്കല്‍ ജോലികളെയും വേഗത്തിലാക്കുമെങ്കിലും, മനുഷ്യന്റെ വൈകാരിക ബുദ്ധിയെ അതിന് ഒരിക്കലും പകരം വെക്കാനാകില്ല. നിക്ഷേപമെന്നത് വെറുമൊരു കണക്കുകൂട്ടലല്ല, മറിച്ച് മനുഷ്യബന്ധങ്ങളിലും വിശ്വാസത്തിലും അധിഷ്ഠിതമായ ഒന്നായതുകൊണ്ട് തന്നെ സാങ്കേതികവിദ്യ ട്രൈജനില് ഒരു സഹായി മാത്രമാണ്. മനുഷ്യസ്പര്‍ശത്തിന് തന്നെയാണ് ഇവിടെ മുന്‍ഗണന.

പുതിയ കാലത്തെ സേവനങ്ങള്‍
കേരളത്തില്‍ പരമ്പരാഗതമായി സ്വര്‍ണ്ണത്തിലും റിയല്‍ എസ്റ്റേറ്റിലും നിക്ഷേപിച്ചിരുന്ന ശൈലിയില്‍ വലിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. എച്ച്എന്‍ഐ (ഹൈ നെറ്റ്വര്ത്ത് ഇന്‍ഡിവിജ്വല്‍), അള്‍ട്രാ എച്ച്എന്‍ഐ വിഭാഗങ്ങളിലുള്ളവര്‍ സ്റ്റാര്‍ട്ടപ്പുകളിലും, പ്രൈവറ്റ് ഇക്വിറ്റിയിലും, കമ്പനികള്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതിന് മുന്‍പുള്ള പ്രീ-ലിസ്റ്റിംഗ് വിപണികളിലും നിക്ഷേപിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നു. ഇതോടൊപ്പം തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്ത് നിയമപരമായ തടസ്സങ്ങളില്ലാതെ വില്ലുകളും ട്രസ്റ്റുകളും ഉപയോഗിച്ച് അടുത്ത തലമുറയിലേക്ക് സുരക്ഷിതമായി കൈമാറാനുള്ള ‘സക്സഷന്‍ പ്ലാനിംഗ്’ അങ്ങേയറ്റം ഗൗരവത്തോടെയാണ് ട്രൈജന് കൈകാര്യം ചെയ്യുന്നത്.
ട്രൈജന് ചുരുങ്ങിയ കാലം കൊണ്ട് കൈവരിച്ച നേട്ടങ്ങള്‍ ശ്രദ്ധേയമാണ്. ആദ്യത്തെ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 5,000 കോടി രൂപയുടെ എയുഎം കൈരിച്ച ചുരുക്കം വെല്‍ത്ത് മാനേജ്മെന്റ് സ്ഥാപനങ്ങളിലൊന്നായി. 1,400 ല്‍ ഏറെ ക്ലയന്റുകളെയും ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമാക്കാനായി. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ചെന്നൈ, കേരളം ഉള്‍പ്പെടെ ഇന്ത്യയിലുടനീളം 14 ഓഫീസുകളുമായി സാന്നിധ്യമറിയിച്ചിരിക്കുന്ന ട്രൈജന്, രാജ്യത്തെ നിക്ഷേപകരുടെ സാമ്പത്തിക യാത്രയില്‍ ഒരു വിശ്വസ്ത പങ്കാളിയായി കുതിപ്പ് തുടരുകയാണ്.




