വ്യാഴാഴ്ചത്തെ ശക്തമായ വിറ്റഴിക്കലിന് ശേഷം ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ ഇടിവ് സംഭവിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. യു.എസ്. ബോണ്ട് ഈൽഡിലുണ്ടായ വർദ്ധനവ്, ക്രൂഡ് ഓയിൽ വിലയിലുണ്ടായ പെട്ടെന്നുള്ള വില വ്യത്യാസം , കൂടാതെ ഇൻഷുറൻസ് മേഖലയിലെ പുതിയ കമ്മീഷൻ നിയന്ത്രണങ്ങൾ കാരണം ബാങ്കിംഗ്-ഫിനാൻഷ്യൽ ഓഹരികളിലുണ്ടായ തകർച്ച എന്നിവയാണ് വിപണിയെ പെട്ടെന്ന് പ്രതികൂലമായി ബാധിച്ചത്.
ഷോർട് പൊസിഷനുകൾ കൂടുന്നു
സാങ്കേതിക വിശകലന പ്രകാരം നിഫ്റ്റി അതിന്റെ പ്രധാനപ്പെട്ട പല സപ്പോർട്ട് ലെവലുകളും തകർത്താണ് താഴേക്ക് പതിച്ചിരിക്കുന്നത്. നിലവിൽ 23,000 എന്ന സപ്പോർട്ട് ലെവലിൽ വിപണി നിൽക്കുന്നുണ്ടെങ്കിലും, ഇത് തകരുകയാണെങ്കിൽ നിഫ്റ്റി അടുത്തതായി 22,800 മുതൽ 22,600 ലെവലുകൾ വരെ വീഴാൻ സാധ്യതയുണ്ടെന്നാണ് അനലിസ്റ്റുകൾ കരുതുന്നത്. താൽക്കാലികമായി തിരിച്ചുവരവ് ഉണ്ടായാൽ പോലും 23,300 – 23,500 ലെവലുകളിൽ ശക്തമായ തടസ്സം നേരിടേണ്ടി വരും.
വിദേശ നിക്ഷേപകർ വൻതോതിൽ ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ ഷോർട്ട് പൊസിഷനുകൾ കൂട്ടിയതും വിപണിയിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ വിപണിയിൽ കൂടുതൽ അസ്ഥിരത ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, നിക്ഷേപകർ കരുതലോടെ ഇരിക്കാനും വൻതോതിലുള്ള പുതിയ വാങ്ങലുകളിൽ നിന്ന് വിട്ടുനിൽക്കാനും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
ട്രേഡിങിൽ ജാഗ്രത
മുൻദിവസത്തെ കനത്ത വിറ്റഴിക്കലിന് ശേഷം വിപണിയിൽ താൽക്കാലികമായി ഒരു ആശ്വാസ വീണ്ടെടുക്കൽ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, നിഫ്റ്റിയുടെ പ്രധാന സപ്പോർട്ട് ലെവലുകൾ തകർന്നതിനാൽ ട്രെൻഡ് ഇപ്പോഴും ദുർബലമായി തന്നെ തുടരുന്നു. സാങ്കേതിക വിശകലന പ്രകാരം നിഫ്റ്റിക്ക് 23,000 നും 22,800 നും ഇടയിൽ ശക്തമായ സപ്പോർട്ട് ലഭിച്ചേക്കാം, എന്നാൽ ഏതെങ്കിലും തരത്തിലുള്ള തിരിച്ചുവരവ് ഉണ്ടായാൽ 23,250 – 23,400 ലെവലുകളിൽ പ്രതിരോധം നേരിടേണ്ടി വരുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു; അതിനാൽ ആഗോള സൂചനകളും വിദേശ നിക്ഷേപകരുടെ വിറ്റഴിക്കൽ രീതിയും നിരീക്ഷിച്ച് വളരെ ജാഗ്രതയോടെ മാത്രം പുതിയ ട്രേഡുകൾ എടുക്കാനാണ് നിർദ്ദേശം.
ഹ്രസ്വകാല ട്രേഡർമാർ എന്ത് ചെയ്യണം?
- വാങ്ങൽ ഒഴിവാക്കുക — വിപണിയിൽ തകർച്ചയും അസ്ഥിരതയും തുടരുന്നതിനാൽ ഇപ്പോൾ ധൃതിപിടിച്ച് പുതിയ ഓഹരികൾ വാങ്ങാതിരിക്കുന്നതാണ് നല്ലത്.
- സ്റ്റോപ്പ് ലോസ് — നിലവിൽ ട്രേഡുകൾ ഉള്ളവർ കർശനമായ സ്റ്റോപ്പ് ലോസ് സൂക്ഷിക്കുക. നിഫ്റ്റി 22,900 – 22,800 സപ്പോർട്ട് ലെവലുകൾ തകർത്താൽ ഇനിയും ഇടിവുണ്ടാകാൻ സാധ്യതയുണ്ട്.
ദീർഘകാല നിക്ഷേപകർ എന്ത് ചെയ്യണം?
- പരിഭ്രാന്തിയിൽ വിൽക്കരുത് — നല്ല ഫണ്ടമെന്റൽസുള്ള കമ്പനികളുടെ ഓഹരികൾ കയ്യിലുണ്ടെങ്കിൽ വിപണിയിലെ താൽക്കാലിക തകർച്ച കണ്ട് ഭയന്ന് വിൽക്കരുത്.
- സിപ്പുകൾ ചെറുതായി വാങ്ങാം— ദീർഘകാല നിക്ഷേപകർക്ക് ഗുണനിലവാരമുള്ള വൻകിട ഓഹരികൾ കുറഞ്ഞ വിലയിൽ ഘട്ടങ്ങളായി വാങ്ങാൻ ഇത് അവസരമാണ്. ഒന്നിച്ച് വലിയ തുക നിക്ഷേപിക്കാതെ കുറച്ചു കുറച്ചായി മാത്രം വാങ്ങുക.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)




